ഭ രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...