Skip to main content

വിരലുകളുടെ പറ്റുകട



എന്റെ നിശ്ശബ്ദത കൊണ്ട്
ഞാൻ നിർമ്മിക്കപ്പെട്ടിരിയ്ക്കുന്നത്
പോലെ
എന്റെ ഏകാന്തതകൊണ്ട്
നീ നിർമ്മിച്ചിരിയ്ക്കുന്നു

അത് പരാതിയൊന്നുമില്ല

വിരിഞ്ഞതിൽ കാത്തുനിൽക്കുന്ന
പൂക്കൾക്ക്
വിരിഞ്ഞതിൽ പരിഭവം
തീരെയില്ലാത്തപോലെയാണ് അത്

കുടിൽ എന്ന കുമിള കഴിഞ്ഞ്
ജാലകങ്ങളുടെ പട്ടം പറത്തുവാൻ
കുട്ടിയെപ്പോലെ എന്റെ വീട് 
പുറത്തേയ്ക്കിറങ്ങുമ്പോൾ
പുറത്തേയ്ക്കിടുന്ന എത്തിനോട്ടങ്ങളിൽ
തിരച്ചിൽ പോലെ
ബാക്കിവെയ്ക്കുന്ന ഒന്ന്

പൂക്കളുടെ ചന്തത്തിനപ്പുറം
അന്വേഷണത്തിന്റെ മണമുള്ളത്
മൊട്ടിൽ നിന്നും പുറപ്പെട്ടിട്ടുള്ളത്
പൂവായിട്ടില്ലാത്തത്

ഓരോ പൂക്കളും വിരിയുന്ന
മണം ഉണർത്തുന്ന കുഞ്ഞ്

വീട്,
പൂച്ചകൾ തുറന്നുനോക്കുന്ന
പൂക്കളുടെ മാസികയാവുന്നതങ്ങിനാവാം

എല്ലാ ജാലകങ്ങളും തൊട്ടിലാണെന്ന്
വിചാരിയ്ക്കുന്ന കുഞ്ഞിനേപ്പോലെ
വഴിയുടെ താരാട്ടിൽ ചാരിയിരിയ്ക്കുകയായിരിയ്ക്കും
അപ്പോഴും വീട്

അറം പറ്റിയ പോലെ 
ഓരോ വരികൾക്കും വാക്കിന്റെ കടം

പുറത്തിറങ്ങുമ്പോൾ
പതിവുപോലെ
വിരലുകളുടെ പറ്റുകടയാവുകയാവണം
കവിത

കടത്ത് കഴിഞ്ഞ് 
കളഞ്ഞുപോയ പുഴയിൽ
തോണി ഒരു കളവായിരുന്നു
എന്ന തോന്നലിൽ
ചേർന്നിരിയ്ക്കുന്നുണ്ടാവുമല്ലോ
അപ്പോഴും നമ്മൾ!


Comments

  1. വാക്കിന്റെ കടമായി അറം പറ്റാവുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...