Skip to main content

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ


ആട്ടിൻകുട്ടികളെപ്പോലെ 
നിന്റെ വളർത്തുനക്ഷത്രങ്ങൾ
കൂടെ വരും രാത്രിയിൽ
നീ നിലാവിന്റെ പാലക

ആട്ടിൻകുട്ടികൾ ഓരോന്നും 
ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി
പാട്ടുമായി കൂടെ വരും ഇരുട്ട്

ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന
വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും
പെൺകുട്ടി
നാളെ തുറക്കുവാനുളള ജാലകങ്ങൾ
നീ രാത്രി മുഴുവൻ തൂക്കിയിടുന്നു
നിനക്ക് എന്റെ ഇന്നലെകളുടെ 
ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ

2

ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു
നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു
രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ
ഞാൻ അതിന്റെ യജമാനനല്ലെന്നും
ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും 
മഞ്ഞ് അതിന്റെ രോമങ്ങളിൽ
തൊടുന്നില്ലെന്നും
ഉറപ്പ് വരുത്തേണ്ടതുണ്ട്
എനിയ്ക്ക്

കലണ്ടറിലെ തീയതികളിലേയ്ക്ക്
കൺപോളകളിൽ നിന്നും വീണുകിടക്കും
രോമം മാടിയൊതുക്കി
ഒരു സ്ട്രോബറിപ്പഴത്തിന്റെ
ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന 
അതിന്റെ നാവ്
ഒരു പക്ഷേ
ഓമനിക്കുന്നതിൽ നിന്നും
നിങ്ങളെ തടയുന്നതെന്തും
യാഥാർത്ഥ്യമാവുന്ന സത്യം

അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന
പാലിന്റെ വെളുപ്പ് 
കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി
ഞാൻ കിടക്കാത്തത് കൊണ്ട്
ശൂന്യത സൂക്ഷിക്കുന്ന അവളുടെ മടി
അതിന്റെ മുകളിലേയ്ക്കാളും ചൂട്

തലോടുന്നതിനിടയിൽ
മടങ്ങിക്കിടക്കും ചെവികളിലേയ്ക്ക്
കടത്തിവെച്ച് 
തിരിച്ചെടുക്കുവാൻ മറക്കും
വിരൽ
ഓരോ വാക്കുകളും നായ്ക്കുട്ടികളാവുന്ന
കവിത അരികിൽഎഴുതിവെയ്ക്കുന്നു
അവ വന്ന് ഉരുമി തൊട്ടുതലോടുന്ന
കവിതയിൽ കിടക്കുന്നു നിങ്ങൾ
മറവി എന്ന നായ്ക്കുട്ടി സ്നേഹിക്കുന്ന
ഉടലിന്റെ ഉടമ

നിന്റെ വളർത്തുതീവണ്ടി 
കടന്നുപോകുമ്പോൾ
കാറ്റത്തുലയുന്ന മാവിലകൾക്കിടയിൽ
അടരുവാൻ മറക്കുന്ന മാമ്പഴങ്ങൾ

നായക്കുട്ടിയിൽ നിന്നും ഒരു തൊട്ടുരുമൽ മോഷ്ടിച്ച്
ഞെട്ടിന് നീളമുള്ള ഒരു മാമ്പഴത്തിൽ
ഉയരത്തിൽ
തൂക്കിയിടുക മാത്രം ചെയ്യുന്നു
എന്റെ കവിതയിലെ ഭാവന.





Comments

  1. ഉപമകൾ കവർന്നെടുത്ത് കവിത ചമക്കുന്ന ഭാവനാധിപൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌