Skip to main content

കാണും വിധം

എട്ട് ആമ്പലുകൾ ഒരു കുളം നിർമ്മിയ്ക്കുവാൻ
പോകും വിധം

നിരന്നും
വരിവരിയായും
വരമ്പത്ത് എത്തുമ്പോൾ
ഒന്നിന് പിറകെ ഒന്നായും
വിരിഞ്ഞും കൂമ്പിയും

വേര് ഒരു നദി
കടവത്ത് നിൽക്കും മരം
അവിടെ കുളിയ്ക്കാനിറങ്ങും
എന്ന് വിചാരിച്ചും
വിചാരം നനച്ചും
വിചാരം ചരിച്ചും 
ഒരിത്തിരി വെള്ളം കുടിച്ചും

ഇടക്ക് ചാലുകൾ ചാടിക്കടന്നും
അപ്പോൾ വിചാരങ്ങൾ,
പാവാട പോലെ പൊക്കിയും

ഇടയ്ക്ക് വിരിയുന്നതിലേയ്ക്ക്
മൊട്ടുകളിലേയ്ക്കും
ഇതളുകളിലേയ്ക്കും
പൂവ് പോലെ കുത്തിയിരുന്നും

വിരിയുവാൻ രാത്രി നിർമ്മിച്ചും
നിർമ്മാണത്തിലിരിയ്ക്കുന്ന രാത്രിയെ
ഇരുട്ടിന്റെ പ്ലാസ്റ്റർ തേയ്ച്ചിട്ടും
ഉണങ്ങിത്തുടങ്ങിയ നിലാവിന് 
ചാഞ്ഞനിറങ്ങളിൽ വെള്ളമൊഴിച്ചും

താഴേയ്ക്ക് ഒരു തണ്ടിട്ട്
ഒരു കൂമ്പൽ മുന്നിലേയ്ക്കിട്ട്
വിരിയുന്നത് മുകളിലൊളിപ്പിച്ച്
ആമ്പലിനരികിൽ 
സുതാര്യത അരികിലേയ്ക്ക് നീക്കിയിട്ട ജലം
വശങ്ങൾ പുറത്തേയ്ക്ക് പിന്നിയിട്ട
ഇരിപ്പിടമാക്കിയും

ജലത്തിൽ ഇരുന്ന് സഞ്ചരിച്ചും
വള്ളത്തിൽ പുഴകടക്കും വിധം ഓളങ്ങളിൽ മുട്ടിയും.

നേരം 
നിലാവിന്റെ ലിപികളിൽ 
നിശ്ശബ്ദതയുടെ സമാഹാരം

നോട്ടം മാനത്തേയ്ക്ക്
വട്ടത്തിലരിഞ്ഞിടുമ്പോ
എല്ലാം അവിടെ നിൽക്കുമോ?

മുകളിൽ 
ആമ്പലുകൾക്ക് മുമ്പിൽ
പൗർണ്ണമിയ്ക്ക് പിന്നിൽ 
കാണുവാനാകുമോ

വെട്ടത്തിന്റെ കല വന്ന 
ഇരുട്ടിന്റെ ചോട്ടിലേയ്ക്ക്
ഒറ്റക്കുട്ടമാനം ചുമന്നുകൊണ്ടിടും
അമ്പിളി!

Comments

  1. നിലാവിന്റെ ലിപികളിൽ
    നിശ്ശബ്ദതയുടെ സമാഹാരം

    ReplyDelete
  2. നോട്ടം മാനത്തേയ്ക്ക്
    വട്ടത്തിലരിഞ്ഞിടുമ്പോ
    എല്ലാം അവിടെ നിൽക്കുമോ?
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!