Skip to main content

സ്പന്ദിയ്ക്കും മുമ്പ്

ശരത്ക്കാലത്തിന്റെ 
തുടക്കമായിരുന്നു
അന്ന്
ശരീരത്തിന്റെ തുടക്കം പോലെ
അത് മഞ്ഞിനെ നിർവ്വചിച്ചു

അവസാനം മറച്ചുവെയ്ക്കുന്ന
ജീവനെപ്പോലെ
വേരിനെ പൂഴ്ത്തിവെയ്ക്കുന്ന
മരത്തിനെപ്പോലെ
അന്തരീക്ഷത്തിൽ അത് എന്നെയും
നിന്നേയും ലയിപ്പിച്ചു

ഉറക്കത്തിൽ പൂഴ്ത്തിവെയ്ക്കുന്ന
ശരീരം
ഉറക്കത്തിന്റെ ഐസ് കട്ടകൾക്കിടയിൽ
ശരീരത്തിനെ മീനിന്റെ രൂപം വരച്ച് കിടത്തി
ഉണർത്തുന്നതിന്റെ പൂച്ചയെ
അരികിൽ ഉരുമിയിരുത്തി
അത് കാവലിനെ 
കാത്തിരിപ്പിന്റെ നാവുകൊണ്ട് നക്കിത്തുടച്ചു

പുലരിയെ നക്കുന്ന
പൂച്ച പോലെ
വെളിച്ചത്തെ നക്കിത്തുടച്ചു സൂര്യൻ

പകലിന്റെ കുഞ്ഞുങ്ങളെ
കടിച്ചെടുത്ത് 
ഉച്ചകടന്നു സൂര്യൻ

സമയം,
നിറമുള്ള ഒരു കുഞ്ഞുവളയം
നിലത്തുനിന്നും കുനിഞ്ഞെടുക്കുമ്പോൾ
കളഞ്ഞുകിട്ടി
ആളില്ലാത്ത ഒരു സ്പന്ദനം 

നിലത്തിട്ടു
അവഗണിച്ചു സ്പന്ദനത്തെ

മറ്റുനിറങ്ങളിൽ
പരിസരങ്ങളിൽ
ഇനിയും 
വീണുകിടക്കുന്നുണ്ടാവാം
വളയങ്ങൾ
എന്ന് മനസ്സ് പറഞ്ഞു

പിന്നേയും തിരഞ്ഞു
പിന്നേയും കിട്ടി
മറ്റു നിറങ്ങളിൽ പരിസരത്തിന്റെ 
മനസ്സിന്റെ
കുഞ്ഞുവളയങ്ങൾ 

കുനിഞ്ഞെടുത്തു
നിവരുന്നതിന്റെ ശിൽപ്പമായി,
ചരിത്രം

സായാഹ്നം ഒരു സർക്കസ് കൂടാരം
വിഷാദത്തിന്റെ വളയങ്ങളിൽ
കാണികൾ
അവർക്ക് മുന്നിൽ
മനുഷ്യരെല്ലാം കോമാളികൾ
അസ്തമയത്തിന്റെ വളയത്തിലൂടെ
ചാടുന്ന സൂര്യൻ

എത്ര ഉപേക്ഷിയ്ക്കപ്പെട്ടാലാണ്
മറ്റൊരാളുടെ കൗതുകമാവുക

മറ്റൊരാൾക്ക് കൗതുകമായിക്കോട്ടെ
എന്ന് കരുതി
ഉപേക്ഷിക്കപ്പെട്ടത് പോലെ
കഴുകിത്തുടച്ച് 
കളഞ്ഞുകിട്ടിയ 
ഉടലിന്റെ 
മനസ്സിന്റെ വളയങ്ങൾ
മറ്റൊരിടത്ത് വെയ്ക്കുന്നു.

സ്പന്ദനം മാത്രം എടുക്കുന്നു.

Comments

  1. ഉടലിനെ കഴുകിത്തുടച്ചുപേക്ഷിച്ച് സ്പന്ദനം മാത്രം കൊണ്ടുപോകുന്ന ചെപ്പടി വിദ്യ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...