Skip to main content

ഓർമ്മ ഒരു ഭാഷ

ഒഴുകുന്ന കിഴക്കെന്ന പുഴയ്ക്കരികിൽ
സൂര്യനൊരു നഗരമാവുന്നു
സൂര്യനാഗരികത

കെട്ടിവെയ്ക്കും മൂന്ന് വരകളിൽ
ഒന്നിന്റെ നൂല് മരമഴിയ്ക്കുമ്പോൾ
പതിയേ ഒരു പതാകയാവും
അണ്ണാൻ

നിലത്തേയ്ക്കിടും ഝില്ലുകളുടെ കല്ലുകൾ
താഴെ നിറയും സ്വരത്തിന്റെ കുടം 

അതിൽ നിന്നും പുറത്തേയ്ക്ക്
ഒഴുകും ആദ്യസ്വരത്തിൽ
ഒരു പക്ഷേ പതഞ്ഞ്,
ജതി കൈയ്യിലെടുത്ത്
മരം പൂരിപ്പിയ്ക്കും കയറ്റം

ആരോഹണത്തിൽ മൂന്ന് വരവരച്ച് 
അതിൽ രണ്ടുവരകൾ മാത്രം
മരം നിലത്ത് വെയ്ക്കുന്നു
വേരുകൾ ഉലയാതെ
ചില്ലകൾ അനങ്ങാതെ

വള്ളിച്ചെടി ഇലകളുടെ സ്റ്റേഷനുള്ള
തീവണ്ടിയാകുമ്പോലെ
മൂന്ന് ബോഗി അണ്ണാൻതുള്ളികളിൽ മഴ തോർച്ചകളുടെ സ്റ്റേഷനുകളുള്ള മെട്രോ

മഴ ഒരു പെയ്ത്ത് മൃഗം
പിന്തുടരും
തുള്ളികളുടെ അമ്പുകൾ

മഴയെന്ന കാലാൽ
മേഘചതുരംഗത്തിലെ
മഴയെന്ന കറുത്തകരു

ഒരു നീക്കമെടുക്കുന്നു
മൂന്ന് വരകൾ വരയ്ക്കുന്നു
അതിലൊന്ന് തോർച്ച,
മഴ തിരിച്ച് വെയ്ക്കുന്നു

രണ്ടുമിന്നലുകളുടെ ഇടവേളയിൽ
നിറഞ്ഞൊഴുകും മാനം
പിടിച്ചുവെയ്ക്കുവാൻ
വാരിക്കീഴിലേയ്ക്ക് നീക്കിവെയ്ക്കും
കുടമാവുന്നു 

മഴ മറവികളുടെ 
തലമുറയിലെ മൂന്ന് തുള്ളികൾ

പുഴ അതിന്റെ ഉറവയിൽ
ആരുമിടാത്ത വെള്ളത്തിന്റെ കല്ലുകൾക്കിടയിൽ
പതിയേ നിറയും സ്വരം

പുഴയുടെ ഒഴുക്കഴിയ്ക്കും മുമ്പ്
പുഴയിലേയ്ക്ക്
പുഴയുടെ മുമ്പിലേയ്ക്ക് നീന്തിയെത്തും മീൻ
പതിയേ മന്ത്രിയ്ക്കും മന്ത്രം

കടലിന്റെ തിരക്കിനിടകിൽ
പടിഞ്ഞാറ് ഒരു കക്ക
സൂര്യനൊരു മുത്ത്

അവസാനിയ്ക്കാത്ത
അവസാന പീരിയേഡ് പോലെ
അനന്തത

ഏകാന്തത ഒരു കളവ്
നീ അതിന്റെ അളവും

ആക്രമണത്തിന്റെ നീല അയ്ക്കുന്നു സഹനത്തിന്റെ പീലിയും
വിധി, വേട്ടമൃഗത്തിന്റെ 
നാണം കുണുങ്ങിയായ ഇരട്ട

മറവിയിൽ നീല പുരട്ടുന്നു
വിരലിന്റെ വള്ളിയഴിയ്ക്കുന്നു
അതും നീലനിറത്തിൽ
ഉടലിന്റെ നീലപ്പൊന്മാനിനെ പതിഞ്ഞ സ്വരത്തിൽ 
മന്ത്രങ്ങളില്ലാതെ സ്വതന്ത്രമാക്കുന്നു

മുത്തിലേയ്ക്ക് സുഷിരമൊഴിയ്ക്കുന്നു
മരത്തിലേയ്ക്ക് ഉലച്ചിലും
പുഴ പൊങ്ങുന്ന ഒച്ച

ഓർമ്മയില്ല
ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല
പറന്നതും
എന്നോ പഠിച്ചിരിയ്ക്കുന്നു
അനാദിയിലേയ്ക്ക്
ചേക്കേറുന്നതിന്റെ ഭാഷ.

Comments

  1. അവസാനിയ്ക്കാത്ത
    അവസാന പീരിയേഡ് പോലെ
    അനന്തത
    ആശംസകൾ

    ReplyDelete

  2. ഓർമ്മയില്ല
    ഓർത്തുവെയ്ക്കുവാൻ ഒന്നുമില്ല

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...