Skip to main content

പാതി ചാട്ടം തൊട്ടിടും പുൽച്ചാടി

നിലാവിൽ നിന്നും നിലാവിലേയ്ക്ക് 
ചാടും 
പുൽച്ചാടി
കലയെന്ന തൊട്ടിടുന്ന വാക്കിന്റെ തിരുത്തിനാൽ
ചന്ദ്രനാവുന്നത് പോലെ

അതിൽ ഊറിക്കൂടും
അപ്രതീക്ഷിതം എന്ന പദം,
ചാട്ടം തൊട്ട്
മാനം കലയാക്കുന്നു.

പാതി ചാടിയ 
ചാട്ടത്തിന്റെ ചന്ദ്രക്കല തൊട്ട് മാനം
വാക്കിന്റെ മുകളിൽ വെയ്ക്കുന്നു
നിശ്ചലതയുടെ ശിവനാക്കുന്നു

ശബ്ദിയ്ക്കുന്നതിന് മുമ്പുള്ള ഡമരുകം
അപ്രതീക്ഷിതം
എന്ന വാക്കു കൊണ്ട് 
നൃത്തത്തെ,
അതിന്റെ നിശ്ചലതയുടെ പാതിയേ
തൊട്ടതാകുമോ?

2

ചാട്ടം ഒഴിച്ചുവെച്ച
നിശ്ചലതയുടെ കുപ്പി

എന്റെ കൈകളിലെ പച്ചവിരൽ
കാതിന്റെ പച്ചത്തുള്ളനെ

മിനുങ്ങുന്നത് തൊട്ടിട്ട്
മിന്നാമിനുങ്ങിനെ അനുഗമിയ്ക്കുന്ന കാത്

ഓരോ വാക്കും നിശ്ശബ്ദം,
പച്ചത്തുള്ളനെ ചുമക്കുന്നു

അഴിച്ചേക്കാവുന്ന
ഷൂലേയ്സാവുന്ന പച്ചത്തുള്ളൻ

വെളിച്ചത്തിന്റെ ഷൂലേയ്സ്
നിശ്ചലതയുടെ സുഷിരം

നിശ്ചലതയിലേയ്ക്ക് തുളുമ്പുന്ന അതിന്റെ ചാട്ടം

ഇരുഭാഗത്തേയ്ക്കും പിന്നി
ചാട്ടം കെട്ടിവെയ്ക്കുന്നു

ചാട്ടം കൊണ്ട്,
ഒരു ശൂന്യത തുടച്ചുകളയാമെങ്കിൽ,
കാപ്പിപ്പൊടി നിറമുള്ള ശൂന്യത
അതിൽ ഉപയോഗിച്ച ആകാശം തൂക്കുന്നു

തടഞ്ഞില്ല
വിചാരത്തിന്റെ തൂവലുള്ള കിളി

എരിയുന്ന മെഴുകുതിരിയുടുത്ത
തിരക്കിന്റെ തിരുരൂപമേ,
ശലഭങ്ങളുടെ പാർപ്പിടസമുച്ചയമായി
ഇനി ഞാൻ നിന്നെ ആകാശത്തിന് പരിചയപ്പെടുത്തിയേക്കും.

തുളുമ്പുമോ തീ പൊള്ളലേറ്റ വണ്ണം
ഒരു പച്ചത്തുള്ളൻ അസൂയ

ഒന്നും ഇട്ടിട്ടില്ല
പ്രണയത്തിന്റെ നേർച്ചപ്പെട്ടിയിൽ

ഒന്നും ചെയ്യില്ല

വെറുതെ,
ശലഭങ്ങൾക്കൊപ്പം
ആകാശത്തിന്റെ അസൂയ കണ്ടിരിയ്ക്കും.

Comments

  1. എവിടെയും എത്തിപ്പെടാത്ത ചാട്ടങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!