ജീവിതം എനിക്കെന്റെ ഭാരമായി തീർന്നപ്പോൾ പ്രവാസം അതെന്റെ പ്രണയമായി പ്രണയമെൻ ശ്വാസ നിശ്വാസമായ് ഉയർന്നപ്പോൾ പണം അതെനിക്കൊരു പ്രശ്നമായി പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ ഹൃദയ രക്തം വിയർപ്പു ചാലായ് തഴുകി വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ ആവി തങ്ങി അതിൽ എണ്ണ പൊങ്ങി എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ അത് പിന്നെ എണ്ണിയ പണമായി തീർന്നു പണം ഒരു ആശയായ് വളർന്നപ്പോൾ ഞാൻ വെറുമൊരു രോഗി ആയിതളർന്നു ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ് ദേഹത്തിലെ ജീവന് പ്രവാസത്തിനു സമയമായ് ആ യാത്ര അതും മണ്ണിനു മറ്റൊരു ഭാരമായോ? പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല ഇടതു വശം ചേർന്നോടിയ അവൻ പ്രവാസ ജീവൻ ഇടതിന്റെ പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ ഇടതു വശം ചേർന്ന് അവൻ മണ്ണിൽ ശയിക്കും കഴുക്കൊലു പോലെ ഉള്ളിൽ വളയും പ്രവാസി ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും! അന്നും ജീവൻ പിരിഞ്ഞകലും അവൻ പ്രവാസ കാമുകൻ മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...