കണ്ണിമാങ്ങാ
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം
(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)
മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല
നോട്ട്ബുക്ക് എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും കീറിയ നോട്ട് ബുക്ക്
പക്ഷെ ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ ഇരു ചെവി അറിയാതെ കാര്യം ഒതുക്കി
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം
(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)
മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല
നോട്ട്ബുക്ക് എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും കീറിയ നോട്ട് ബുക്ക്
പക്ഷെ ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ ഇരു ചെവി അറിയാതെ കാര്യം ഒതുക്കി
ട്വിസ്റ്റ് തന്നെ ട്വിസ്റ്റ്
ReplyDeleteഅജിത്ഭായ് നന്ദി
Deleteഅജിത്തെട്ടാൻ ഇവിടുണ്ട് അല്ലെ ?
ReplyDeleteകമെന്റിലൂടെയാണ് ഞാനെത്തിയത്
കൊള്ളാം
വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി
Deleteപിന്നെ അജിത്ഭായ് എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ പുതിയ ഭാഷയില പറഞ്ഞാൽ ഈ ചെറുകിട ഇടത്തരം ബ്ലോഗ്ഗുകൾക്ക് നബാര്‍ഡ് പോലെ ആണ് അജിത് ഭായ്
പ്രോത്സാഹനം വായന വായ്പ്പ സൗകര്യം പോലെ തരുന്ന നന്മയുടെ അഗീകൃത ബാങ്ക് തന്നെ. അജിത് ഭായ് പോസിറ്റീവ് ആയി കാണും എന്ന് ഉറപ്പുള്ളത് കൊണ്ട് തുറന്നു പറയാം ഞങ്ങൾ അക്കാര്യത്തിൽ അജിത് ഭായി യുടെ ബിനാമി തന്നെ. കാരണം പുള്ളിയുടെ ഒരു പ്രോത്സാഹനം ആണ് പല ബ്ലോഗ്ഗുകളും പിടിച്ചു നില്‍ക്കുന്നത്
വളരെ നന്ദി ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു ശിഹാബ്മദാരി
nalla nireeksaanam....
Deleteha ha true
റ്റ്വിസ്റ്റ് കൊള്ളാം, കണ്ണി മാങ്ങായും
ReplyDeleteനിധീഷ് വളരെ നന്ദി
Deleteനുറുങ്ങു കവിതകൾ നന്നായിരിക്കുന്നു. ആശംസകൾ.
ReplyDeleteഡോക്ടര വളരെ നന്ദി
Deleteനന്നായിട്ടുണ്ട്ട്ടാ.....
ReplyDeleteതങ്ങൾ ആദ്യ വരവ് കണ്ടതിലും പരിചയപെടാൻ സാധിച്ചതിലും ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Delete(:
ReplyDeleteനന്ദി സുഹൃത്തേ
Deleteകണ്ണിമാങ്ങാപ്രായവും,പ്രസവിക്കാത്ത മയില്പീലിയും...
ReplyDeleteനന്നായി
ആശംസകള്‍
നന്ദി തങ്കപ്പൻഭായ്
Deleteകണ്ണിമാങ്ങ.വായിച്ചു
ReplyDeleteഅക്ക വായനക്ക് അഭിപ്രായത്തിനു നന്ദി
Delete
ReplyDeleteപാവം മയിൽപ്പീലി.... ആ ട്വിസ്റ്റ് നന്നായി ബൈജു... ഇത്തിരി വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന സത്യം വേദനിപ്പിയ്ക്കുന്നു... ഇന്ന് ബാല്യത്തിനു അവകാശപ്പെടാൻ ഇറ്റുനിഷ്ക്കളങ്കത പോലുമില്ല്യ. ആശംസകൾ ഈ നല്ല ആശയത്തിനും വരികള്‍ക്കും
നിഷ്കളങ്കമായി സ്വപ്നം കാണാം എഴുതാം പ്രാർത്ഥിക്കാം
Deleteനന്ദി അമ്പിളി
ഈ വരവിനു വായനക്ക് ഈ വലിയ അഭിപ്രായത്തിനു