Skip to main content

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി
ചുണ്ട് കടിച്ചു തുറന്നു
ഒരു ചുംബനം മാത്രം എടുത്തു
ഒരു കോട്ടുവായിൽ അടച്ചു
എന്റെ ദേഹം വിട്ടു
നിന്റെ ഉടൽ എടുത്തു
പടി ഇറങ്ങി
പോകുമ്പോൾ-
എനിക്ക് ഉറപ്പുണ്ടായിരുന്നു;
നീ ഇന്ന് വരെ പോയി-
നാളെയുടെ
രാത്രിവണ്ടി വിളിച്ചു-
തിരിച്ചു വരുമെന്ന്...
അതെ അങ്ങിനെ നീ മടങ്ങി വന്നു!
പക്ഷേ
നിന്റെ ഹൃദയം
നീ അപ്പോഴും
ചുരുട്ടി അധരമായി പിടിച്ചിരുന്നു!
പക്ഷെ
ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം
തണുത്തുവിറക്കുന്നുണ്ടായിരുന്നു!
എന്റെ ഉടൽ പിഴിഞ്ഞ്
വിയർപ്പു   കുടഞ്ഞു
നീ എടുത്തിട്ട ഉടുപ്പിൽ
എന്റെ വരണ്ട ദാഹമുണ്ടായിരുന്നു
നിന്റെ കണ്ണ് പിഴിഞ്ഞ്
കണ്ണുനീർ കുടഞ്ഞു
ഞാൻ കണ്ട കാഴ്ച്ചയിൽ
നീയും!
അങ്ങിനെയാണ്
അന്ന് തുടങ്ങിയ  ചുംബനം
ഇന്നലെ പൂർണമായത്!
പക്ഷേ  ആ ചുംബനത്തിൽ
എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു
അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു
അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ
കണ്ണീർബൾബിൽ ലൈറ്റിട്ടു
തേങ്ങുന്ന  കൂർക്കം
സൈറണ്‍മുഴക്കി
കടന്നുപോയ രാത്രിവണ്ടിയിൽ
ഇന്നിൽ ഇറങ്ങാതെ
ഉറങ്ങിപോയ
യാത്രക്കാരുണ്ടായിരുന്നു!

Comments

  1. Lipstick venda... Keep it as natural.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടര പറഞ്ഞതാ അതിന്റെ ശരി എങ്കിലും തെറ്റുകളോട് ചിലപ്പോൾ തോന്നുന്ന ഒരിഷ്ടം ലിപ്സ്ടിക്കിനോട് ഉണ്ട് എന്ന് കുറ്റസമ്മതം നടത്തിക്കോട്ടെ ഡോക്ടര
      നന്ദി ഡോക്ടര വായനക്കും ലിപ്സ്റ്റിക് തേയ്ക്കാത്ത സ്വാഭാവിക സൌന്ദര്യം ഉള്ള ഈ മറുപടിക്കും

      Delete
  2. സംബന്ധാസംബന്ധബന്ധമറിയാതുദ്ബന്ധിതനായുഴറുന്നിതേ...!!

    ReplyDelete
    Replies
    1. അതൊരു പരമമായ യാഥാർത്ഥ്യം അജിത്ഭായ് നന്ദി

      Delete
  3. ഭായ്,

    എനിക്കിത് മൊത്തമങ്ങോട്ട് കത്തിയില്ല.എന്നാലും കത്തിയിടത്തോളം വച്ച് ഞാനൊന്ന് പറയട്ടെ.?


    എല്ലാം ശരിയാവും ഭായ്,എല്ലാം ശരിയാവും :) :)



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹോ സൌഗന്ധികതിന്റെ നാക്ക്‌ പോന്നു തന്നെ
      എല്ലാം ശരിയായി നന്ദി സൌഗന്ധികം

      Delete
  4. കവിതയുടെ അന്തരാർഥം ഗ്രഹിക്കനാവാത്തതിനാൽ കൂടുതലൊന്നും എഴുതുന്നില്ല. മറ്റുള്ളവരുടെ വാക്കുകൾക്കായി കാക്കുന്നു

    ReplyDelete
    Replies
    1. പ്രവചനാതീതം ചില ദിവസങ്ങൾ പല കാര്യങ്ങൾ
      പിന്നെയും ദിവസങ്ങളുണ്ടല്ലോ അതാണ് പ്രതീക്ഷ ആശ്വാസം
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ബഷീർഭായ്

      Delete
  5. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
    Replies
    1. അതെ ശരിയാണ് ജോർജ് ഭായ് നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
  7. സൗഗന്ധികം പറഞ്ഞ പോലെ....

    ReplyDelete
    Replies
    1. ഗിരീഷ്‌ നന്ദി ഈ നല്ല വാക്കിന് അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...