Sunday, 22 September 2013

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു

വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി

പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു  പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു   കടങ്കഥയുമായി

കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു
അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു

നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്ന്നു വലിയ കിണറായത്
കലുങ്കിലെ  വെള്ളം  കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി  കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി 

ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത്  പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ  അങ്ങും ഞങ്ങൾ  വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും  ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി

18 comments:

 1. വായിച്ചപ്പോള്‍....വെള്ളമടിച്ച പോലെ ഒരു തോന്നല്‍. ഞാന്‍ തലകുടഞ്ഞു.അപ്പോളതാ മുടിയില്‍ നിന്നും ഞാന്‍ അന്വേഷിച്ച വെള്ളം സുനാമി പോലെ നാലുപാടും നാല്പതടി ഉയരത്തില്‍....
  ആ കടലില്‍ ഞാന്‍ ഇതാ ഒഴുകി ഒഴുകി ഏഴാം കടലിനക്കരെ....
  ഇനിയും വരാം...ഇപ്പൊ പോണ്‌ട്ടോ :)

  ReplyDelete
  Replies
  1. നന്ദി അക്ക
   പക്ഷെ തല തോർത്താനും മറന്നു ല്ലേ.. രാസ്നാദി എങ്കിലും തിരുമാൻ മറക്കണ്ട

   Delete
 2. കലുങ്ക് - തനി നാടൻ!
  കലുങ്കിനെ ചുറ്റിപ്പറ്റിയുള്ള വരികൾ നന്നായിരിക്കുന്നു
  ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി ഡോക്ടര ഒരു കലുങ്ക് നാട്ടിന്പുറത്തു ജീവിച്ചവര്ക്ക് മറക്കുവാനാവില്ല അതിന്റെ ഒരു പരിസരവും മണവും വെള്ളവും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും വയലിലേക്കു നീളുന്ന വരമ്പും ചിലപ്പോൾ ദൂരെ കാണുന്ന ഒരു ഷാപ്പും

   Delete
 3. Hello I'am Chris From France!!
  You Have A Wonderful Blog Which I Consider To Be Registered In International Blog Dictionary. You Will Represent Your Country
  Please Visit The Following Link And Comment Your Blog Name
  Blog Url
  Location Of Your Country Operating In Comment Session Which Will Be Added In Your Country List
  On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
  http://world-directory-sweetmelody.blogspot.com/
  Happy Blogging
  ****************

  ReplyDelete
 4. Hello I'am Chris From France!!
  You Have A Wonderful Blog Which I Consider To Be Registered In International Blog Dictionary. You Will Represent Your Country
  Please Visit The Following Link And Comment Your Blog Name
  Blog Url
  Location Of Your Country Operating In Comment Session Which Will Be Added In Your Country List
  On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
  http://world-directory-sweetmelody.blogspot.com/
  Happy Blogging
  ****************

  ReplyDelete
 5. ആശംസകള്‍
  ഫ്ലൈഓവറിലൂടെ കലുങ്കിലെത്താന്‍ ടോള്‍.....

  ReplyDelete
  Replies
  1. ടോൽ ഇല്ലാത്ത പരിപാടി ഇപ്പൊ ഇല്ല ശരിയാണ് തങ്കപ്പൻചേട്ടൻ ഓർമിപ്പിച്ചത്

   നന്ദി ചേട്ടാ

   Delete
 6. കലുങ്കില്‍ ഇരുന്നതിന് ഒരു പൊലീസ് ഓടിച്ചപ്പോള്‍ ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍.......!!

  ReplyDelete
  Replies
  1. അജിത്‌ ഭായ് ഓടുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ആ ഓട്ടം കാണാൻ എങ്കിലും ഒന്ന് വരാമായിരുന്നു. ഒളിമ്പിക്സ് കാണാൻ ഭാഗ്യം കിട്ടും എന്ന് പ്രതീക്ഷയും ഇല്ല! നന്ദി അജിത്ഭായ് ഈ സരസമായ അഭിപ്രായത്തിനു

   Delete


 7. ഭായീ. നല്ല കവിതയാ.കേട്ടോ? ഗൗരവമുള്ള കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി.

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. നന്ദിയുണ്ട് സൌഗന്ധികം

   Delete
 8. കലുങ്ക് എന്നാല്‍ പോലീസ് ഭാഷ്യത്തില്‍ പൂവാലന്മാരുടെ വൈകുന്നേരത്തെ ഇരിപ്പു കേന്ദ്രങ്ങളാണ്. ഈ ബോധ്യമുളളതുകൊണ്ടാണ് ഓടേണ്ടിവരുന്നത്.....

  ReplyDelete
  Replies
  1. ഈ 100 സി സി ബൈക്ക് ഒക്കെ കണ്ടുപിടിക്കുന്നതിനു മുമ്പ് പൂവാലന്മാർക്ക് ഇരിക്കുവാൻ കണ്ടുപിടിച്ചതായിരുന്നു കലുങ്ക് ബൈക്ക്
   നന്ദി അനുരാജ്

   Delete
 9. നന്നായിട്ടുണ്ട് കലുങ്ക് കവിത!

  ReplyDelete