വീട് കാടിന്റെ നടുക്കായിരുന്നു
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു
ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം
കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു
ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം
കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്
അതിനെനിക്കു നൂറു നാക്കുമുണ്ട്
ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട്
അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട്
ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട്
വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം
ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട്
പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം
സൂര്യൻ അധികം ഉദിക്കാറുമില്ല
അഥവാ ഉദിച്ചാൽ കാണാറുമില്ല
രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം
ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം
ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട്
അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം
സ്നേഹം വിൽക്കാനിവിടെ കടകളുണ്ട്
കാറ്റിലും ഇവിടെ സ്നേഹമുണ്ട്
അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി?
ഓ അതോ അത് സ്വർഗത്തിന്റെ തൊട്ടടുത്താണെന്നു മാത്രം
സ്വർഗമോ?
ഉം സ്വർഗം..
അത് മരണത്തിന്റെ അപ്പുറത്താണെന്നു മാത്രം
സ്വർഗം എന്നാൽ മരിച്ചാലും;
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!
അതേ... എല്ലാവരും പ്രതീക്ഷിക്കുന്നു ആ സ്വര്‍ഗം...
ReplyDeleteഅഭിപ്രായം ഇഷ്ടായി നന്ദി യും
Deleteപക്ഷെ ആ പൂതി മനസ്സില്‍ ഇരിക്കട്ടെ ഞാൻ അങ്ങിനെ പ്രതീക്ഷിക്കുന്നില്ല ട്ടോ
ഇനി സ്വര്‍ഗം എന്നെ പ്രതീക്ഷിക്കുന്നോ എന്ന് എനിക്കറിയില്ല എന്റെ ഈ ക്വാളിറ്റി വച്ച് അങ്ങിനെ സ്വര്‍ഗം പ്രതീക്ഷിച്ചാൽ പാവം ഈ ഞാൻ എന്ത് ചെയ്യാനാ
ചുമ്മാ പറഞ്ഞതാ നന്ദി ഹബി
പൊള്ളുന്ന നിശ്വാസവും,
ReplyDeleteസ്വര്‍ഗ്ഗമെന്ന സ്വപ്നവും.
നന്നായിരിക്കുന്നു രചന.
ആശംസകള്‍
സ്വര്‍ഗം ഒരു പ്രതീക്ഷ തന്നെ പലര്‍ക്കും ഒരു തുള്ളി കണ്ണീര പോലും ഇല്ലാതെ മരിക്കുവാൻ കഴിയുന്നത് ആ പ്രതീക്ഷ കൊണ്ടാവും അല്ലെ ഭായ്
Deleteനന്ദി ചേട്ടാ
Swargathekkaal
ReplyDeleteSundaramaanee
Swapnam.....
Aashamsakal
ഡോക്ടറുടെ ഈ പഴയ മനോഹര ഗാനങ്ങളുടെ കളക്ഷൻ അതിന്റെ ഓര്മ സമ്മതിച്ചിരിക്കുന്നു
Deleteനന്ദി ഡോക്ടർ
മണല്‍നഗരങ്ങളിലെ മണല്‍മരങ്ങള്‍
ReplyDeleteഅതെ പൊള്ളുന്ന സ്വര്‍ണം പതിച്ച ശീതീകരിച്ച മണൽ നഗരങ്ങൾ
Deleteനന്ദി അജിത്ഭായ്
ചിലർ വിചാരിക്കും; ഈ മരുഭൂമിയൊരു നരകം തന്നെ.നാട് തന്നെ സ്വർഗ്ഗം.
ReplyDeleteമറ്റു ചിലർ കരുതും; ഈ നാടിനെ വച്ചു നോക്കുമ്പോൾ മരുഭൂമിയൊരു സ്വർഗ്ഗം തന്നെ.
ഇതെല്ലാം കേട്ട് സ്വർഗ്ഗം ചിരിക്കും.
നല്ല കവിത ഭായ്.
ശുഭാശംസകൾ....
സ്വര്‍ഗം നല്ലൊരു കോണ്‍സെപ്റ്റ് ആണ് നരകതോട് എല്ലാ അർത്ഥത്തിലും കിടപിടിക്കുന്നത് നന്ദി സൌഗന്ധികം
Delete