Skip to main content

ഫ്യൂസ് പോയത്

ഫ്യൂസ് 
കയറു കൊണ്ടാണ് വയറിംഗ് ചെയ്തത്
പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു
ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു
ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു
കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി
കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ
ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു
രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം
പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്)
കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌

സിറിയ
ഉള്ളികൾ കരയുന്നു
ഉള്ളിൽ തീൻമേശ...
ആയുധങ്ങൾ മെഴുകുതിരി കൊളുത്തി...
പ്രാർത്ഥിച്ചു;
ഭക്ഷണം കഴിക്കുവാൻ .....
ഭക്ഷണം കഴിച്ചു!
കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി
എച്ചിൽ പോലെ
മനുഷ്യർ
ബാക്കി...
ആരോഗ്യമുള്ള
ശവങ്ങളെ
പേടിക്കേണ്ട
ഉറങ്ങിക്കോളൂ  
അടുത്ത മെസ്സ്
ഇനി
മറ്റൊരുരാജ്യത്തിൽ

 സിനിമ
ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി
കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി
വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു
ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ

ചലച്ചിത്രം
ജീവിതം ഒരു ചലച്ചിത്രം
മരണം ഒരു നിശ്ചല ചായാഗ്രഹണം

കണ്ണ്

മനുഷ്യൻ ഇത്രപുരോഗമിച്ചിട്ടും
ഈസ്റ്റ്‌ മാൻ കളർ പോലെ ചുവപ്പിച്ചാലും
കണ്ണ് ഇപ്പോഴും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് തന്നെ


കമ്പ്യൂട്ടർ വല്ക്കരണം 
യമലോകത്ത്‌ കമ്പ്യൂട്ടർ വല്ക്കരണം
ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക്
മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം

Comments

  1. 'വൈദ്യുതി' അമൂല്യമാണ് ഭായ്.അതല്ലേ അത് സൂക്ഷിച്ചുപയോഗിക്കണമെന്ന് അനുഭവസ്ഥർ പറയുന്നത്.

    ഭായീടെ ഭാവന.. നമിച്ചു. :)


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി
      ഈ വായനക്കാണ് ഞാൻ തിരിച്ചു നമിക്കേണ്ടത്
      വളരെ സന്തോഷം

      Delete
  2. "ജീവിതം ഒരു ചലച്ചിത്രം
    മരണം ഒരു നിശ്ചല ചായാഗ്രഹണം"
    വിവിധ വേഷങ്ങള്‍ ആടിതകര്‍ത്ത് അവസാനിക്കുന്നു അല്ലെങ്കില്‍
    അവസാനിപ്പിക്കുന്നു....
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ വായനക്ക് നല്ല വാക്കുകളുടെ പ്രോത്സാഹനത്തിനു

      Delete
  3. നന്നായിട്ടുണ്ട് ... യമലോകത്ത്‌ കമ്പ്യൂട്ടർ വല്ക്കരണം ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക് മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം.. കലക്കിട്ടോ !!
    വീണ്ടു വരാം,സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഈ വരവിനു നല്ല വാക്കുകൾക്ക് വരാമെന്നുള്ള സ്നേഹത്തിനു എല്ലാം നന്ദി

      Delete
  4. ഭാവാനാമൃതം!
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടറുടെ കുറിപ്പുകളുടെ ശക്തി ആണ് ഭാവനക്ക് ഊർജം
      നന്ദി സ്നേഹപൂർവ്വം

      Delete
  5. വേഗേന പോകുന്നിതായുസ്സുമോര്‍ക്ക നീ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ശ്ലോകം സത്യമാണ് നിമിഷ ശ്ലോകം നന്നായി
      നന്ദി സ്നേഹപൂർവ്വം

      Delete
  6. ചിന്തനീയം; ഭാവനാസമ്പന്നം. !!

    ReplyDelete
    Replies
    1. ഈ വരവിനു രണ്ടു വാക്കുകളുടെ പ്രോത്സാഹനത്തിനു വായനക്ക് എല്ലാത്തിനും നന്ദി സുഹൃത്തേ

      Delete
  7. സിറിയയുടെ രോധനവും
    ബ്ലാക്ക് ടിക്കെറ്റ് പ്രണയവും
    കംപ്യുട്ടർ വൽക്കരണവും
    :
    :
    :
    :
    എല്ലാം നന്നയിരിക്കുന്നു ...
    ആശംസകൾ

    ReplyDelete
    Replies
    1. ശരത് പ്രസാദ്‌ വളരെ നന്ദി

      Delete
  8. കുഞ്ഞു കവിതകള്‍ എല്ലാം കൊള്ളാം മാഷേ

    :)

    ReplyDelete
  9. കുഞ്ഞു കവിതകൾ കൊള്ളാം..
    ആശംസകൾ...

    ReplyDelete
    Replies
    1. വി കെ വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ