Skip to main content

അഭിനവകവി ഭഗീരഥൻ


അഭിനവഭഗീരഥൻ
നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു
വിദേശ മൂലധനഗംഗാപ്രവാഹമായി
വിദേശ ഗംഗയെ ജഡയിലേറ്റി
തലയൊന്നു കുനിച്ചു മൌനകണ്ഠനായി

കടല് കടഞ്ഞു കൂടംകുളവുമാക്കി
കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌
വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു
കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു
ഓ ഒരു പച്ചപരിഷ്കാരി!


അഭിനവകവി
എഴുതിയ കവിതകളാൽ അളക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു
തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു
എഴുതിയ കവിതകളിൽ അടക്കപ്പെട്ടു
പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

Comments

  1. ഒരു നാണയത്തിന്റെ രണ്ടു വശം

    ReplyDelete
  2. അഭിനവ ഭഗവാന്മാരും അഭിനവഭക്തശിരോമണികളും....
    എന്തുചെയ്യേണ്ടൂ നമ്മള്‍...
    ഈശ്വരാ രക്ഷതു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഗതികെട്ടവർ എന്തും ചെയ്യും പട്ടിണി പാവങ്ങൾ ചെയ്യുമ്പോൾ മനസിലാക്കാം പക്ഷെ പണക്കാരും സമൂഹത്തില സ്ഥാനമാനങ്ങളും വഹിക്കുന്നവർ അധികാരി വർഗ്ഗവും പരസ്യമായി ഇത്തരക്കാരെ സംരക്ഷിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട് നന്ദി ചേട്ടാ

      Delete
  3. ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

    ReplyDelete
    Replies
    1. കേൾക്കാൻ ആ പേരെങ്കിലും ബാക്കിവച്ചാൽ കൊള്ളാമായിരുന്നു അജിത്ഭായ്

      Delete
  4. athu kollaam, nava bhageerathante thapas videsha mooladhana gangaa pravaahaththinaai.

    abhinava kaviyute thapas comment ganga pravaahaththinu

    ReplyDelete
    Replies
    1. നിധീഷ് ഈ നല്ല വായനക്ക് വളരെ വളരെ നന്ദി

      Delete
  5. Abhinavam, abhinavamayam!
    Aashamsakal.

    ReplyDelete
  6. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
    Replies
    1. മേനോന്സാബ് വളരെ നന്ദി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  7. എഴുത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചു -
    കൂടുതല്‍ വഴിയെ -

    ReplyDelete
  8. കാളകൂടം കടഞ്ഞെടുക്കുന്നവർ.

    നല്ല കവിത ഭായ്

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. അമൃത് ഭുജിച്ചു കാളകൂടം ജനങ്ങളുടെ തലയിലേക്കൊഴിക്കുന്നവർ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...