Tuesday, 17 September 2013

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ
ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ
ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല
പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും
പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും
അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല
ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും
കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും
അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും
ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ
അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും
വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ
(അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും)
ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്ടികരയും പിന്നെ അവിടെ നിക്കില്ല
ഞാൻ സമൂഹത്തിൽ പോയി മരിച്ചു വീഴും
പക്ഷെ അങ്ങിനെ അധികം കിടക്കാൻ കഴിയില്ല ബോർ അടിക്കും അത് കൊണ്ട് ഓണ്‍ലൈനിൽ ഞാൻ പുനർജനിക്കും
അവിടെ ലൈക്കിടും പ്രതികരിക്കും
അവിടെ എന്നെ പോലെ സമൂഹത്തിൽ മരിച്ച ഒരുപാടു പേരുണ്ടാവും ജീവനുണ്ടെന്നു കാണിക്കുവാൻ ഞങ്ങൾ ലൈറ്റ് ഇടും
ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല, കാരണംഞങ്ങൾക്ക് ഓരോ നിമിഷവും വിലയേറിയാതാണ് ഞങ്ങൾക്ക്   ഓരോ നിമിഷവും  മരിക്കുവാനുള്ളത് മാത്രമാണ് 

10 comments:

 1. "ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
  ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
  ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല"
  ഈ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. കഥ നന്നായി..................

  ReplyDelete
  Replies
  1. നന്ദി ഉദയപ്രഭൻ
   യോജിക്കുവാൻ എനിക്കും ബുദ്ധിമുട്ടുള്ള കാര്യം ആണ് ഞാനും വിയോചിച്ചു കൊണ്ട് കഥയാക്കിയത്

   Delete
 2. നന്നായിരിക്കുന്നു.
  സമയമില്ല എന്ന് പറഞ്ഞു പലരും മറ്റുള്ളവരെ പൊട്ടന്മാർ ആക്കുന്നുണ്ട്‌.. .
  ശരിക്കും സമയം കിട്ടാത്തവർ ഉണ്ട് എന്നതും സത്യം - ശുദ്ധന്മാർ (പൊട്ടന്മാർ). അവരോ, ദുഷ്ടന്റെ
  ഫലം ചെയ്യുകയും ചെയ്യും. :)

  ReplyDelete
  Replies
  1. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്പാലത്തിലൂടെ അല്ലെ സമയം ഉള്ളവരുടെയും സമയം ഇല്ലാത്തവരുടെയും യാത്ര
   എല്ലാവര്ക്കും വേണ്ടുവോളം ജീവിക്കുവാൻ എങ്കിലും സമയം കിട്ടട്ടെ
   നന്ദി ഡോക്ടർ പിന്നെ പൊട്ടന്മാരെ കുറിച്ച് പറയുകയാണെങ്കിൽ വോട്ട് ചെയ്തു കഴിഞ്ഞാൽ അവരും ശുദ്ധരായി

   Delete
 3. പൊട്ടന്മാരുടെ ആഘോഷം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴുമാണ്
  അപ്പോള്‍ അവരുടെ ചിന്ത അവര്‍ ചക്രവര്‍ത്തിമാരാണെന്നായിരിയ്ക്കും

  ReplyDelete
  Replies
  1. നന്ദി അജിത്ഭായ്
   ചില കസേര അത് കണ്ടു പിടിച്ചവരെ പറഞ്ഞാൽ മതി

   Delete
 4. ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
  ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല

  പക്ഷെ ഞാൻ ഒൺലൈനിൽ ഒരു ഉത്തമ പൗരൻ ആണ്. എല്ലാം നന്നായി നടക്കണമെന്നും ശരിയായി നടക്കണമെന്നും ആഗ്രഹിക്കുന്ന (ആഗ്രഹിക്കുക മാത്രം ചെയ്യുന്ന പൗരൻ)

  ReplyDelete
  Replies
  1. അതെ ആഗ്രഹം തന്നെ കാരണം കോഴിക്ക് പോലും മുട്ട ഇട്ടതിന്റെ പേരിൽ ജനനേന്ദ്രിയം ആരും കാണാതെ കൊണ്ട് നടക്കേണ്ട ഗതികേടാ. എറിഞ്ഞപ്പോൾ മുട്ട ചീമുട്ട ആയതു ഏറുകൊണ്ട ആളുടെ കുഴപ്പമോ എറിഞ്ഞ ആളിന്റെ കുഴപ്പമോ അല്ല പക്ഷെ കോഴിയുടെ കുഴപ്പം ആണല്ലോ അങ്ങിനെയും മെഡിക്കൽ റിപ്പോർട്ട്‌ വരാം ഭാവിയിൽ

   നന്ദി നിധീഷ്

   Delete
 5. വോട്ടിട്ട തിരിഞ്ഞുനടക്കുമ്പോള്‍ കസേരയില്‍ ഏറിയ യജമാനന്മാര്‍ പിന്നെ വോട്ടിട്ടവരെ പൊട്ടന്മാരാക്കും.
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ സത്യമാണ് തങ്കപ്പൻ ചേട്ടാ
   ഇന്നലെ ഒരു മന്ത്രി പറഞ്ഞത് കേട്ടില്ലേ ഉള്ളിവില തക്കാളി വില കൂടിയത് ചോദിച്ചപ്പോൾ
   സര്ക്കാരിന് അതിന്റെ കച്ചവടം ഇല്ല കൂട്ടിയവരോടെ ചോദിയ്ക്കാൻ
   അത്ര മാത്രം നോക്കുകുത്തി ആയി ഭരണം മാറിയാൽ ജനം പിന്നെ എന്ത് ചെയ്യും നന്ദി തങ്കപ്പൻ ചേട്ടാ അഭിപ്രായം പങ്കു വച്ചതിനു

   Delete