ഏതോ വിരസ ജിജ്ഞാസയിൽ
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി
കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം
കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്
കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും
ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും അടുക്കുന്ന മുഖഭാവവും
ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി
കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം
കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്
കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും
ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും അടുക്കുന്ന മുഖഭാവവും
ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം
സൌന്ദര്യ ബിംബം, പ്രണയ ബിംബം - അതിന്റെ ശില്പചാരുത, കാവ്യചാരുത എല്ലാം മഴത്തുള്ളിയിലൂടെ.....
ReplyDeleteനന്നായിരിക്കുന്നു. ആശംസകൾ.
ഡോക്ടർ നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും
Deleteമഴശില്പങ്ങള് മനോഹരമായി
ReplyDeleteഅജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിന് വലിയ പ്രോത്സാഹനത്തിന്
Deleteമഴത്തുള്ളിക്കുളിരുമായി ഈ കാവ്യശില്പം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
സൌഗന്ധികം ആദ്യ അഭിപ്രായം പ്രോത്സാഹനം പോലെ ഇതും വിലപെട്ടതാണ് വളരെ നന്ദി
DeletePigmalion Orthupoyi ;P
ReplyDeleteകിയക്കുട്ടി വായനക്ക് അഭിപ്രായത്തിന് ആസ്വാദനത്തിനു നന്ദിയുണ്ട്
Delete