Skip to main content

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ
വരണ്ടുണങ്ങിയ കണ്ണുകളിൽ
എവിടുന്നോ ഒരു മഴ വന്നുപെയ്തു
അതിലൊരു തുള്ളി ശില്പമായി

കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം
മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം
മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം
മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം

കരളിന്റെ നിറമാണ് മേനിയാകെ
ആരും മോഹിക്കും പ്രണയകൂടം
മനം കവർന്നത് കണ്ണ് തന്നെ
ആയിരം കൃഷ്ണമണിയുള്ള കണ്ണ്

കാറ്റിനെ പുണരുന്ന അളകങ്ങളും
ഒരു രാത്രി നീളുന്ന മുടിയഴകും
വൈരം എഴുതിയ  മൂക്കൂത്തിയും
വച്ച് മറന്നപോൽകറുത്തപൊട്ടും

ചിരി എങ്ങോ പരതുന്ന അധരങ്ങളും
പുരുഷനെ കൂസാത്ത മെയ്യഴകും
എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും
അപരിചിതരും  അടുക്കുന്ന മുഖഭാവവും

ചുംബനം ഇമകളിൽ വെച്ചുമാറി
ആലിംഗനം അധരങ്ങളാൽ കൈമാറി
നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി
നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി
കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ
വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

Comments

  1. സൌന്ദര്യ ബിംബം, പ്രണയ ബിംബം - അതിന്റെ ശില്പചാരുത, കാവ്യചാരുത എല്ലാം മഴത്തുള്ളിയിലൂടെ.....
    നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും

      Delete
  2. മഴശില്പങ്ങള്‍ മനോഹരമായി

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിന് വലിയ പ്രോത്സാഹനത്തിന്

      Delete
  3. മഴത്തുള്ളിക്കുളിരുമായി ഈ കാവ്യശില്പം.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ആദ്യ അഭിപ്രായം പ്രോത്സാഹനം പോലെ ഇതും വിലപെട്ടതാണ് വളരെ നന്ദി

      Delete
  4. Replies
    1. കിയക്കുട്ടി വായനക്ക് അഭിപ്രായത്തിന് ആസ്വാദനത്തിനു നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ