Skip to main content

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു

ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം

കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്

അതിനെനിക്കു നൂറു നാക്കുമുണ്ട്
ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട് 
അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട്
ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട്
വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം  
ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട്
പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം 
സൂര്യൻ അധികം ഉദിക്കാറുമില്ല
അഥവാ ഉദിച്ചാൽ കാണാറുമില്ല
രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം
ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം  
ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട് 
അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം 
സ്നേഹം വിൽക്കാനിവിടെ കടകളുണ്ട് 
കാറ്റിലും ഇവിടെ സ്നേഹമുണ്ട് 

അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി?

ഓ അതോ അത് സ്വർഗത്തിന്റെ തൊട്ടടുത്താണെന്നു മാത്രം 
സ്വർഗമോ?
ഉം സ്വർഗം.. 
അത് മരണത്തിന്റെ അപ്പുറത്താണെന്നു മാത്രം 
സ്വർഗം എന്നാൽ മരിച്ചാലും;
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!

Comments

  1. അതേ... എല്ലാവരും പ്രതീക്ഷിക്കുന്നു ആ സ്വര്‍ഗം...

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി നന്ദി യും
      പക്ഷെ ആ പൂതി മനസ്സില് ഇരിക്കട്ടെ ഞാൻ അങ്ങിനെ പ്രതീക്ഷിക്കുന്നില്ല ട്ടോ
      ഇനി സ്വര്ഗം എന്നെ പ്രതീക്ഷിക്കുന്നോ എന്ന് എനിക്കറിയില്ല എന്റെ ഈ ക്വാളിറ്റി വച്ച് അങ്ങിനെ സ്വര്ഗം പ്രതീക്ഷിച്ചാൽ പാവം ഈ ഞാൻ എന്ത് ചെയ്യാനാ
      ചുമ്മാ പറഞ്ഞതാ നന്ദി ഹബി

      Delete
  2. പൊള്ളുന്ന നിശ്വാസവും,
    സ്വര്‍ഗ്ഗമെന്ന സ്വപ്നവും.
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. സ്വര്ഗം ഒരു പ്രതീക്ഷ തന്നെ പലര്ക്കും ഒരു തുള്ളി കണ്ണീര പോലും ഇല്ലാതെ മരിക്കുവാൻ കഴിയുന്നത്‌ ആ പ്രതീക്ഷ കൊണ്ടാവും അല്ലെ ഭായ്
      നന്ദി ചേട്ടാ

      Delete
  3. Swargathekkaal
    Sundaramaanee
    Swapnam.....
    Aashamsakal

    ReplyDelete
    Replies
    1. ഡോക്ടറുടെ ഈ പഴയ മനോഹര ഗാനങ്ങളുടെ കളക്ഷൻ അതിന്റെ ഓര്മ സമ്മതിച്ചിരിക്കുന്നു
      നന്ദി ഡോക്ടർ

      Delete
  4. മണല്‍നഗരങ്ങളിലെ മണല്‍മരങ്ങള്‍

    ReplyDelete
    Replies
    1. അതെ പൊള്ളുന്ന സ്വര്ണം പതിച്ച ശീതീകരിച്ച മണൽ നഗരങ്ങൾ
      നന്ദി അജിത്‌ഭായ്

      Delete
  5. ചിലർ വിചാരിക്കും; ഈ മരുഭൂമിയൊരു നരകം തന്നെ.നാട് തന്നെ സ്വർഗ്ഗം.
    മറ്റു ചിലർ കരുതും; ഈ നാടിനെ വച്ചു നോക്കുമ്പോൾ മരുഭൂമിയൊരു സ്വർഗ്ഗം തന്നെ.

    ഇതെല്ലാം കേട്ട് സ്വർഗ്ഗം ചിരിക്കും.


    നല്ല കവിത ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സ്വര്ഗം നല്ലൊരു കോണ്‍സെപ്റ്റ് ആണ് നരകതോട് എല്ലാ അർത്ഥത്തിലും കിടപിടിക്കുന്നത് നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!