Skip to main content

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Comments

  1. അർത്ഥവത്തായ കവിത ! നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അപ്പൂ ഈ വാക്കുകൾക്ക് വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  2. ഭയങ്കരാ
    നിന്റെ ഭാവന!!!!!!!!

    ReplyDelete
    Replies
    1. അജിത്ഭായ് ഇതൊന്നും എന്റെ കഴിവാണെന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഈ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു കീഴടങ്ങുന്നു. വളരെ നന്ദി അജിത്ഭായ് ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു

      Delete
  3. ഒരിയ്ക്കൽ ഞാൻ പറഞ്ഞാരുന്നു, ങ്ങളൊരു പുലിയാന്ന്.അപ്പൊ ങ്ങക്ക് മൊട! ന്നാ ഞാൻ വീണ്ടും പറയുന്നു


    ങ്ങളൊരു പുപ്പുലി തന്നെ കേട്ടാ.


    വളരെ നല്ല കവിത ഭായ്.ഈ ഭാവനാവൈഭവത്തെ പ്രശംസിക്കാതെ വയ്യ.അഭിനന്ദനങ്ങൾ..



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഞാൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ ഞ്ങ്ങയും നിങ്ങയും എന്ന പോസ്ടിനാണ് ആദ്യമായി എന്റെ ഒരു വരിക്കു പുറം ലോകത്ത് നിന്ന് ഒരു അഭിപ്രായം കിട്ടുന്നത്. അത് താങ്കളിൽ നിന്നായിരുന്നു, അന്ന് അത് ഞാൻ ഗണപതിക്ക്‌ സമർപ്പിച്ചിരുന്നു. അതിന്റെ നന്മ മാത്രം ആണ് പിന്നീടുള്ള ഓരോ പോസ്റ്റിനു കിട്ടുന്ന അഭിപ്രായവും എന്ന് തോന്നിയിട്ടുള്ളത്
      സന്തോഷം ഈ വാക്കുകൾക്ക് ആദ്യ അഭിപ്രായം പോലെ നെഞ്ചോടു ചേർക്കുന്നു
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  4. പെങ്ങളെ, നീ എത്ര ഭാഗ്യവതി!
    കവി ഭാവന....

    ReplyDelete
    Replies
    1. ഡോക്ടര നന്ദി ഈ വാക്കുകൾക്ക് അഭിപ്രായത്തിനു ഡോക്ടറുടെ ഈ പ്രോത്സാഹനത്തിനു മുമ്പിൽ ഞാൻ വീണ്ടും ഒരു ഭാവന രോഗി ആയി പോകുന്നു നന്ദി ഡോക്ടർ

      Delete
  5. ഭാവനാസമ്പന്നനായ കവിത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  6. മുള്ളാങ്ങള... പെട്ടെന്ന് കഴിഞ്ഞു...കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. സാരമില്ല ഹബി അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ നാല് വരി കൂടുതൽ എഴുതിയേക്കാം ഈ വാക്കുകൾ പകരുന്ന ഊര്ജം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു
      നന്ദി ഹബി

      Delete
  7. കവിതയും കൊള്ളാം ... മുള്ളൻ ആങ്ങളയും കൊള്ളാം.... കവിത. ആശംസകൾ

    ReplyDelete
    Replies
    1. അമ്പിളി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...