Skip to main content

വേഗപ്പൂട്ടിട്ട ഘടികാരം

കണ്ണുകൾ
കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ
കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ
കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ
കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും
കണ്ണുകൾക്ക്‌വേണമായിരുന്നു
ഒരുവിലങ്ങു  കറുത്തകണ്ണട പോലെ

വഴിതെറ്റിയ സർവേകല്ലുകൾ
ലിംഗംഅനുവദിച്ചു  കുഴിച്ചിട്ടസർവേകല്ലുകൾ..
അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി
നായ്കുരുണപൊടിപുരട്ടി
നായയുടെ വർഗസ്വഭാവംകാണിച്ചു
അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ
വേണമായിരുന്നു ഒരുതുടൽ
വളർത്തുനായക്കിടും പോലെ

വേഗപ്പൂട്ട്
കണ്ണുകളിൽ കാഴ്ചവച്ച്
വാക്കുകൾതൊണ്ടയിൽമണികിലുക്കി
ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച്
രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി
രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ
ഒരുതവണമാത്രംനിർത്തുന്ന,
അകന്നുപോകുന്ന മരണത്തിലിറങ്ങാൻ;
ചാടിവണ്ടികയറിപായുന്ന  ജീവിതങ്ങൾക്ക്
ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
ഘടികാരം പോലെ 

Comments

  1. അങ്ങനെയൊക്കെ വേണമായിരുന്നു.
    പക്ഷെ.....

    ReplyDelete
    Replies
    1. എല്ലാം പണത്തിനു വേണ്ടി നിയമത്തിന്റെ പേരില് ഇന്ദ്രജലപ്രകദനങ്ങൾ അജിത്ഭായ്

      Delete
  2. നാട്ടിലെ വേഗപ്പൂട്ട് വേഗം തന്നെ പൂട്ടും...
    നമുക്കിങ്ങനെ കവിതകള്‍ രചിച്ചും വായിച്ചും രസിക്കാം...

    ReplyDelete
    Replies
    1. അത്രതന്നെ അല്ലാതെ ബസ്‌ പരിശോദിക്കാനും വണ്ടി പിടിച്ചു വക്കാനും ഒന്നും നമ്മളെ കിട്ടില്ല
      വായനക്കും അഭിപ്രായത്തിനും നന്ദി ഹബി

      Delete
  3. വേണം നല്ലൊരു പൂട്ട്.


    നല്ല കവിതകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വേണം സൌഗന്ധികം എല്ലാത്തിനും പറ്റുന്ന ഒരൊറ്റ പൂട്ട്‌
      നന്ദി സൌഗന്ധികം

      Delete
  4. ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
    ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു....

    athe, athe.
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി വായനക്ക് അഭിപ്രായത്തിനു ഐയ്ക്യ ദാര്ട്ട്യത്തിന്

      Delete
  5. ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
    ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
    ഘടികാരം പോലെ

    ജീവിതത്തിനു വേഗ പ്പൂട്ട് നല്ല ആശയം

    ReplyDelete
    Replies
    1. നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...