കണ്ണുകൾ
കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ
കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ
കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ
കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും
കണ്ണുകൾക്ക്വേണമായിരുന്നു
ഒരുവിലങ്ങു കറുത്തകണ്ണട പോലെ
വഴിതെറ്റിയ സർവേകല്ലുകൾ
ലിംഗംഅനുവദിച്ചു കുഴിച്ചിട്ടസർവേകല്ലുകൾ..
അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി
നായ്കുരുണപൊടിപുരട്ടി
നായയുടെ വർഗസ്വഭാവംകാണിച്ചു
അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ
വേണമായിരുന്നു ഒരുതുടൽ
വളർത്തുനായക്കിടും പോലെ
വേഗപ്പൂട്ട്
കണ്ണുകളിൽ കാഴ്ചവച്ച്
വാക്കുകൾതൊണ്ടയിൽമണികിലുക്കി
ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച്
രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി
രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ
ഒരുതവണമാത്രംനിർത്തുന്ന,
അകന്നുപോകുന്ന മരണത്തിലിറങ്ങാൻ;
ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
ഘടികാരം പോലെ
കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ
കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ
കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ
കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും
കണ്ണുകൾക്ക്വേണമായിരുന്നു
ഒരുവിലങ്ങു കറുത്തകണ്ണട പോലെ
വഴിതെറ്റിയ സർവേകല്ലുകൾ
ലിംഗംഅനുവദിച്ചു കുഴിച്ചിട്ടസർവേകല്ലുകൾ..
അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി
നായ്കുരുണപൊടിപുരട്ടി
നായയുടെ വർഗസ്വഭാവംകാണിച്ചു
അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ
വേണമായിരുന്നു ഒരുതുടൽ
വളർത്തുനായക്കിടും പോലെ
വേഗപ്പൂട്ട്
കണ്ണുകളിൽ കാഴ്ചവച്ച്
വാക്കുകൾതൊണ്ടയിൽമണികിലുക്കി
ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച്
രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി
രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ
ഒരുതവണമാത്രംനിർത്തുന്ന,
അകന്നുപോകുന്ന മരണത്തിലിറങ്ങാൻ;
ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
ഘടികാരം പോലെ
അങ്ങനെയൊക്കെ വേണമായിരുന്നു.
ReplyDeleteപക്ഷെ.....
എല്ലാം പണത്തിനു വേണ്ടി നിയമത്തിന്റെ പേരില്‍ ഇന്ദ്രജലപ്രകദനങ്ങൾ അജിത്ഭായ്
Deleteനാട്ടിലെ വേഗപ്പൂട്ട് വേഗം തന്നെ പൂട്ടും...
ReplyDeleteനമുക്കിങ്ങനെ കവിതകള്‍ രചിച്ചും വായിച്ചും രസിക്കാം...
അത്രതന്നെ അല്ലാതെ ബസ് പരിശോദിക്കാനും വണ്ടി പിടിച്ചു വക്കാനും ഒന്നും നമ്മളെ കിട്ടില്ല
Deleteവായനക്കും അഭിപ്രായത്തിനും നന്ദി ഹബി
വേണം നല്ലൊരു പൂട്ട്.
ReplyDeleteനല്ല കവിതകൾ ഭായ്.
ശുഭാശംസകൾ....
വേണം സൌഗന്ധികം എല്ലാത്തിനും പറ്റുന്ന ഒരൊറ്റ പൂട്ട്
Deleteനന്ദി സൌഗന്ധികം
ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
ReplyDeleteഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു....
athe, athe.
Best wishes.
ഡോക്ടർ നന്ദി വായനക്ക് അഭിപ്രായത്തിനു ഐയ്ക്യ ദാര്ട്ട്യത്തിന്
Deleteചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
ReplyDeleteഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
ഘടികാരം പോലെ
ജീവിതത്തിനു വേഗ പ്പൂട്ട് നല്ല ആശയം
നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു നന്ദി
Delete