Skip to main content

കടുക്മണി കഥകൾ


ഒന്നാം കണ്ണ് 
കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ
പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ
അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ
ജാരന്റെ കുഞ്ഞിനെ പോലെ

കണ്ണ്‍ രണ്ടു
കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ
സൂര്യൻ കുടുങ്ങിയേക്കാം
രാത്രിയിൽ മുങ്ങുന്നതിന്റെ
രഹസ്യം പുറത്തു വന്നേക്കാം

തേങ്ങ കണ്ണ്
ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട്
ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ

കണ്ണ് കണ്ടിട്ടില്ലാത്തത്
ഇന്നലെയും അവൾ വന്നിരുന്നു
മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി
അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ
ആവശ്യമില്ലെന്ന് പറഞ്ഞതും
മുഖം പലർക്കുംഒരു ദു:ഖമാണെന്നും
പറഞ്ഞു പൊട്ടി ചിരിച്ചതും
ഒരു നഖം മാത്രമായിരുന്നല്ലോ
എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു
പിന്നെ വെട്ടികളഞ്ഞ നഖം 

Comments

  1. Replies
    1. കണ്ണുതെറ്റിയാൽ പ്രശ്നമാണ് ഡോക്ടർ കുഴപ്പക്കാരൻ തന്നെ ഈ കണ്ണ് നന്ദി ഡോക്ടർ

      Delete
  2. എന്താണുദ്ദേശിച്ചതെന്ന് അത്രയ്ക്കങ്ങ് പിടികിട്ടിയില്ല

    ReplyDelete
    Replies
    1. അജിത്ഭായ് ഇമ്പോസിഷൻ എഴുതേണ്ടതാണ് കണക്കിന്
      ഇപ്പൊ ഇത് മലയാളം ക്ലാസ്സ്‌ ആയതു കൊണ്ട് സാരമില്ല
      ചുമ്മാ അജിത്ഭായ് കണ്ണിന്റെ ചില വികൃതികൾ അത്രേ ഉദ്യേശിച്ചത്‌
      നന്ദി അജിത്ഭായ് ഓണാശംസകളും അജിത്ഭായ്

      Delete
  3. കൊള്ളാം...
    കണ്ണൂനീർ പ്രസവം ആനന്ദാശ്രു ജാരൻ കുഞ്ഞ്

    ReplyDelete
    Replies
    1. നന്ദി നിധീഷ് അഭിപ്രായത്തിനു നന്ദി

      Delete
  4. കണ്ണിന്റെ സുഖപ്രസവം നടക്കണമെങ്കില്‍ രണ്ടു തുള്ളി ഐ ഡ്രോപ്സ് കൂടെ ഒഴിച്ചോളൂ.
    ആശംസകള്‍

    ReplyDelete
    Replies
    1. കണ്ണിൽ എണ്ണ ഒഴിക്കണം എന്നാ പഴചോല്ല് ഇനി ഇപ്പൊ teardrop എങ്കിൽ teardrop വേദന ഇല്ലാതിരിക്കട്ടെ
      നന്ദി അക്ക

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...