Skip to main content

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ്
വന്നത് ഇന്നലെയിൽ നിന്നാണ്
എനിക്ക് ഇല്ലാത്തതു ഇന്നാണ്
എനിക്ക് വേണ്ടതും ഒരു ഇന്നാണ്
ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല
പക്ഷെ വേണം ഒരു രാത്രി
ഒരു രാത്രി മുഴുവനായി!
അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം
ഒരു പാട് പോലും ബാക്കി വയ്ക്കാതെ-
വലിച്ചെറിയുവാൻ കഴിയുന്നവ!
രാത്രിയിൽ;
അൽഷിമെർഴ് സു ബാധിച്ച
ലൈംഗികതയ്ക്കു കഴിക്കുവാൻ
പെണ്‍ഗുളിക വേണം
അത് മുല്ലപ്പൂ ചൂടിയിരിക്കണം...
അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ-
സുഖശീതളിമയുടെ
രണ്ടു കാലുള്ള ഒരു കട്ടിലും വേണം
അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം
അത് പോസ്റ്റ്‌ ചെയ്യുവാൻ
ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച
ഒരു തപാൽപെട്ടി വേണം
ഓ മറന്നു
എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം
മേൽവിലാസം ഇല്ലാത്തവർ
എഴുതിയിട്ട് ഒരു കാര്യവും ഇല്ല
എഴുത്തായാലും കഥയായാലും കവിത ആയാലും
വായിക്കുവാൻ ആളു കാണില്ല
അഥവാ വായിച്ചാൽ മറുപടി കിട്ടില്ല
അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി
ഒരു മേൽ വിലാസം പരതട്ടെ
കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം
അത് മറവി ആയിരുന്നു
ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ!
നാളെ കാണാം ഇന്നലെകൾ മറക്കാം
ആശംസകൾ;  നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!

Comments

  1. മേല്‍വിലാസക്കാരന്‍ നിലവിലില്ല

    ReplyDelete
    Replies
    1. മേൽവിലാസങ്ങൾ മാത്രം
      നന്ദി അജിത്‌ ഭായ്

      Delete
  2. രാത്രിയിൽ അൽഷിമെർഴ് സു ബാധിച്ച ലൈഗികതയ്ക്കു കഴിക്കുവാൻ പെണ്‍ഗുളിക വേണം
    അത് മുല്ലപ്പൂ ചൂടിയിരിക്കണം ... My God! :)

    ReplyDelete
    Replies
    1. ഡോക്ടർ പേടിക്കണ്ട ആവിഷ്കാര സ്വാതന്ത്ര്യം എഴുതാമല്ലോ അത്രേ ചെയ്തിട്ടുള്ളൂ
      നന്ദി ഡോക്ടർ

      Delete
  3. ആശംസകൾ നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!!!!
    ചില പുലർകാല സ്വപ്നങ്ങൾ;
    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഈ വരവ് വായന ഉത്സവം ആകുന്നുണ്ട് നന്ദി സ്നേഹപൂർവ്വം

      Delete
  4. നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ..!
    ആശംസകൾ മാഷെ...വരികൾ കൊള്ളാം !

    ReplyDelete
    Replies
    1. ഗിരിഷ് ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സ്നേഹം

      Delete
  5. തലേലെഴുത്ത് നന്നായാല്‍ മേല്‍വിലാസം പൊടിപൊടിക്കും.
    ആശംസകള്‍.

    ReplyDelete
    Replies
    1. സത്യമാണ് ചേട്ടാ എഴുത്ത് തന്നെ പ്രധാനം എഴുത്ത് നന്നായാൽ അനുഗ്രഹം ഉണ്ടാവും
      എഴുത്ത് നന്നാവാൻ അതിനും അനുഗ്രഹം വേണം ചേട്ടനെ പോലെ ഉള്ളവരുടെ
      നന്ദി തങ്കപ്പൻചേട്ടാ

      Delete
  6. നല്ല നാളെകൾ നേരുന്നു.എങ്കിലും ഇന്നിലങ്ങു ജീവിക്കൂ ഭായ്.ആയുരാരോഗ്യങ്ങൾ നേരുന്നു. :) :)


    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അത്ര ഉള്ളൂ സൌഗന്ധികം ഇന്ന് കളഞ്ഞു നാളെ വേണ്ട അല്ലെങ്കിൽ ഇന്നും നാളെയും ഇരുന്നോട്ടെ അല്ലെ
      നന്ദി സൌഗന്ധികം ഈ വായനക്ക് ഈ തുടർപ്രോല്സാഹനതിനു ആശംസകൾക്ക്
      തിരിച്ചും നന്മയും സന്തോഷവും നേരുന്നു

      Delete
  7. Athu sari...nalathe pathram innele vanno....

    ReplyDelete
    Replies
    1. ഒന്നും പറയേണ്ട അനുരാജ് എന്തും സംഭവിക്കും
      നന്ദി അനുരാജ്

      Delete
  8. എല്ലാ 'ഇന്നലെകളിലും' ഒരു 'നാളെ' ഉണ്ടായിരുന്നു. എല്ലാ 'നാളെകളും' 'ഇന്നലെ'യാകാന്‍ വേണ്ടി മാത്രം ജനിക്കുന്നവയാണ്. എങ്കിലും 'നാളെ' എപ്പോഴും ഒരു പ്രതീക്ഷയാണ്.

    ReplyDelete
    Replies
    1. അതെ സത്യമാണ് ഒരു നാളെ അത് തന്നെ പ്രതീക്ഷ അതിനു വേണ്ടി ജീവിതം
      നന്ദി വളരെ വളരെ നന്ദി സുഹൃത്തേ
      ഈ അർത്ഥവത്തായ പ്രതികരണത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...