Skip to main content

സ്വാതന്ത്ര്യം ഭാരതം നടത്തുന്ന പ്രതീക്ഷ ബംബർ ഭാഗ്യക്കുറി

സ്വാതന്ത്ര്യം എന്നും നാളെയാണ് നാളെ വരെ ജീവിച്ചിരിക്കുവാൻ വേണ്ടി ഇന്നിൽ നിന്നും  നാളെയിലേക്ക് നീളുന്ന ഇന്നിന്റെ  ഊര്ജം  സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് നിങ്ങൾ അടിമ ആണെങ്കിൽ  അടിമക്ക് ഉറങ്ങുവാൻകഴിയുമെങ്കിൽ ഉറക്കത്തിൽ കാണാവുന്ന സ്വപ്നം സ്വാതന്ത്ര്യം
ഉറപ്പുള്ള മരണത്തിനു ശേഷം മരണത്തിൽ ഉറപ്പുണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാവുന്ന സ്വര്ഗം പോലെ ഒരു പ്രതീക്ഷയാണ് സ്വാതന്ത്ര്യം
കിട്ടിയെന്നു അവകാശപെടുന്ന കൈമാറിയ അധികാരം ആഘോഷ പൂർവ്വം കൊണ്ടാടുന്ന  അടിമകളാണ് സ്വതന്ത്ര ഭാരതത്തിലെ അടിമകൾ
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തു മരിച്ചു വീണ ഒരു ജനതതിയാണ്‌ സ്വാതന്ത്ര്യം കിട്ടി സ്വതന്ത്രരായ സ്വാതന്ത്ര്യ സമര സേനാനികൾ
അവരെ ഓർക്കേണ്ട അവരുടെ സ്വാതന്ത്ര്യ ദിനം  അവരെ മറന്നു ആഘോഷിക്കുന്ന  അടിമകളായ നമ്മൾ ആഘോഷിക്കേണ്ടാതാണ് അടിമ ദിനം
ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം  ആണ് അവന്റെ സ്വാതന്ത്ര്യം
പ്രവാസം ആണ് ഭാരതം അവനു  അവനു വിധിച്ച സ്വാതന്ത്ര്യം
സ്വാതന്ത്ര്യം കൊടുത്തു അവൻ വാങ്ങിയ പ്രവാസ ജീവിത
പരഭാരതം പ്രവാസ ജീവിത പാരതന്ത്ര്യം 

Comments

  1. സ്വാതന്ത്ര്യം
    അതിസ്വാതന്ത്ര്യം ചിലര്‍ക്ക്

    ReplyDelete
    Replies
    1. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്ക്‌ പാരതന്ത്ര്യം ആവാം അത് പറഞ്ഞാണ് സ്വാതന്ത്ര്യം അകന്നു പോകുന്നത് അങ്ങിനെ പരമമായ സ്വാതന്ത്ര്യം എന്നൊന്നില്ല മരണം അല്ലാതെ അവിടെയും കുഴി പാരതന്ത്ര്യം അല്ലെ

      Delete
  2. svothanthryam innoru parathanthryam.....

    ReplyDelete
  3. സ്വാതന്ത്ര്യം എന്നത് കേവലം ഭൗതികമായ,ഭൂമിശാസ്ത്രപരമായ അധിനിവേശത്തിൽ നിന്നു മാത്രമുള്ള മുക്തിയാണെന്നു തോന്നുന്നില്ല.
    അങ്ങനെ ചിന്തിച്ചാൽ, ഇന്ന് നാമൊക്കെ അടിമകൾ തന്നെ.ഒരു വേള നാണം കെട്ട രീതിയിൽത്തന്നെ.


    നല്ല കവിത.ഇഷ്ടമായി.



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ബുദ്ധിയുടെയും ചിന്തകളുടെയും അടിമത്തം ഭീകരം

      Delete
  4. ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം ആണ് അവന്റെ സ്വാതന്ത്ര്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...