Skip to main content

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു
സീമന്തരേഖയിൽ സിന്ദൂരം
കടലുകൾ സുവർണ പുടവ ചുറ്റി
പവിഴമല്ലികൾ പൂത്തുലഞ്ഞു
പോക്കുവെയിൽ പൊന്നണിഞ്ഞു
കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം

കുരവയുമായി എതിരേറ്റു
അലയടിച്ചുയരുന്ന തിരമാല
സൂര്യനാണ് വരനെന്നു അടക്കം പറയുന്നു
വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു

നെറ്റിയിൽ പൊട്ടു തൊട്ട വരൻ
വൈകി എത്തുന്നു താര തോഴിമാരും
മധു വിധുവിന് തിരക്ക് കൂട്ടുന്നു
തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും

നിലാവോരിത്തിരി കുളിരു പകരുന്നു
എത്തിനോക്കുന്നു താരകളും
ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു
മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

Comments

  1. മണിയറ വാതിലടച്ചു രാത്രി ..... മുഖം താഴ്ത്തി വാതിലടച്ചു രാത്രി

    ഇനിയിപ്പോ വര്‍ണ്ണിക്കാതിരിക്കയാ നല്ലത്

    ഗാനങ്ങളൊക്ക് നന്നാണ് കേട്ടോ!

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ഉണ്ട് അജിത്‌ ഭായ്
      അജിത്‌ ഭായ് യുടെ ഒരു നല്ല വാക്കിന് ഒരായിരം അഭിനന്ദങ്ങളുടെ ശക്തി ഉണ്ട്

      Delete
  2. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
  3. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ വളരെ നന്ദി ഉണ്ട്

      ഡോക്ടർ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയിട്ടുണ്ട്
      അതിനു പ്രത്യേക നന്ദി ഉണ്ട്

      Delete
  4. വധു ഭൂമിയായിരിക്കണം.....

    ReplyDelete
    Replies
    1. കല്യാണം ആണെങ്കിൽ പൊതുവെ വധുവിനു ഇമപോര്ടൻസ് കുറവാണ്
      വരനും സ്ത്രീധനവും വധുവിന്റെ ഡ്രസ്സ്‌ കല്യാണത്തിന്റെ മോടിയും മധുവിധു അത്ര തന്നെ
      വധു ആരായാലെന്താ അതല്ലേ ഒരർത്ഥത്തിൽ ഒരു സാധാരണ വിവാഹം?
      അനു രാജിന്റെ സംശയം വളരെ പ്രസക്തമാണ്‌

      Delete
  5. മാനത്തെക്കല്യാണം മണ്ണിലായെങ്കിൽ..

    കല്യാണം കൂടീട്ട്, വേഗം വീട് പിടിക്കാൻ നോക്ക്.നേരമിരുട്ടി.വെറുതെ കട്ടുറുമ്പാകാൻ നിക്കേണ്ട.ഹ..ഹ..

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത്രേ ഉള്ളൂ കല്യാണം നടത്തികൊടുത്ത മാതാപിതാക്കല്കും അവസ്ഥ ഇതൊക്കെ തന്നെ
      ചുമ്മാ ഞാൻ വെറുതെ പറഞ്ഞതാ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.