Wednesday, 10 July 2013

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും
നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും
ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ
മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും
ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ
പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം


നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ
ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ
മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ
ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ
വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു
ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം

മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ
ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

8 comments:

 1. Replies
  1. മനസിലായില്ലെങ്കിലും അത് തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി
   അതിലുപരി അഭിപ്രായം പറഞ്ഞതിനും നന്ദി ഉണ്ട്
   അല്ലെങ്കിലും മനസിലാവുന്ന കാര്യങ്ങൾ ആണെങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
   അത് കൊണ്ട് തന്നെ എഴുതുന്ന കാര്യങ്ങൾ മനസിലാവണം എന്നുമില്ല
   അത് എഴുത്തിന്റെ കുഴപ്പം തന്നെ

   Delete
 2. സ്വയം " സതി " ആകുന്ന " മരങ്ങള്‍ "..
  ജനിച്ച് ജീവിച്ച് ഇവിടം വിടുമ്പൊള്‍
  കൂടേ കൂട്ടുവാന്‍ കൂട്ട് പിടിക്കുന്നത് ,
  പാവം ജീവനുള്ള തുടുപ്പുകളേയാണ്..
  വെട്ടി വീഴ്ത്തി പട്ടട തീര്‍ക്കുമ്പൊള്‍ ജീവനില്ലാത്തവനില്‍
  ജീവനുള്ളവയെ നിരത്തുമ്പൊള്‍ എന്നൊ മാഞ്ഞ സതി പുനര്‍ജനിക്കുന്നു ..
  നല്ലൊരു ചിന്തയുണ്ടിതില്‍ സഖേ ..
  അനാചാരങ്ങളുടെ പേരില്‍ തീര്‍ന്നു പൊകുന്ന
  ജീവിതം മുറ്റാത്ത ജന്മങ്ങള്‍ പാര്‍ക്കുന്ന പച്ചപ്പുകള്‍ ..
  ഒന്നില്‍ ഇപ്പൊള്‍ ആശ്വസ്സിക്കാം , മാവില്ലാല്ലൊ അല്ലേ ?
  ചുട്ടു പഴുത്ത ഇരുമ്പില്‍ തീരുന്നുണ്ടിപ്പൊള്‍ പലതും ..
  സ്നേഹം സഖേ .. ഈ വേറിട്ട ചിന്തക്ക് സ്നേഹം സഖേ

  ReplyDelete
  Replies
  1. വൈദ്യുതി ശ്മശാനങ്ങൾ
   വ്യാപകം ആകണം, നാട്ടിൻ പുറങ്ങളിൽ പോലും ഒരു ശവത്തിനു ഒരു മരം വച്ച് കൂട്ട് പോകുന്ന വ്യവസ്ഥിതിക്കു അറുതി വരട്ടെ
   ചിന്തകൾക്ക് നല്ല മനസ്സിന്റെ കൂട്ട് വരുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട് ഒരു പാട് സ്നേഹം മടങ്ങി വരവിലും

   Delete
 3. മരം വയ്ക്കട്ടെ

  ReplyDelete
 4. വെട്ടിവീഴ്ത്തപ്പെടുമ്പോഴും,ചിതയിൽ എരിയുമ്പോഴും അവർക്കായിക്കരയാനാരുമില്ല!!

  നല്ല ചിന്ത,കവിത

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം ഇത് വായിച്ചു രണ്ടു വരി അഭിപ്രായം പറഞ്ഞതിലൂടെ മരത്തിനും വേണ്ടി കരയുവാൻ സൌഗന്ധികതിനും കഴിഞ്ഞിട്ടുണ്ട്

   Delete