Skip to main content

തിര തന്നെ

കൊത്തുപണി ചെയ്ത ശിലയായി ആലിംഗനങ്ങൾ  മുറുകുമ്പോൾ അറച്ചാലും വേരറുത്താലും ചെയ്യുന്ന കർമങ്ങൾ  എന്നും ശരീര പൂജ തന്നെ!
ഒരു യാമ   മിഴിയിൽ  ഇമ പൂട്ടി  ഉറങ്ങുവാൻ  കൊഴിഞ്ഞു വീഴുന്നതോ കൂവളത്തിലകൾ  തന്നെ!
ഭക്തി പ്രഹർഷത്തിലലിയുവാൻ പകുതി വായിച്ച പുസ്തകമായി
മലർന്നു കിടക്കുമ്പോൾ നിശ്വാസ വായുവിൽ മറിയുന്ന താളുകൾ മൃതുന്ജയ മന്ത്രം തന്നെ!
കാറ്റടിച്ചുലയുന്ന മരങ്ങളിൽ ഉലയുന്ന ഇലകളോ നിമി എണ്ണി എരിയുന്ന തിരികൾ തന്നെ!
ദാഹിച്ച തിരകളായ് നനഞ്ഞു കയറുമ്പോൾ ഈറൻ മാറി തോർത്തുന്ന
പുണർതം നാളിനു കുളിരുള്ള ഒരർച്ചന   ബാക്കി  തന്നെ!
രതിയുടെ തിരകളെണ്ണുമ്പോഴും കടലിൻ കാലിൽ ഇക്കിളി ഇട്ടതോ വികാര പരൽ മീൻ കുഞ്ഞു തന്നെ!
ഘടികാര സൂചിയിലോഴുകിയ നിമിഷങ്ങൾ കാലത്തിൽ മഞ്ചത്തിൽ ഇറ്റിറ്റു  വീഴുമ്പോൾ ഹൃദയങ്ങൾ ഓള പരപ്പിൽ ഞെളി പിരി കൊണ്ടുതന്നെ!
മൂല അടുപ്പുകളിൽ തിളക്കുമ്പോൾ തൂകുന്ന പാലിന്റെ  മധുരം  വിരലിറ്റി അറിയുമ്പോൾ പൊള്ളുന്ന നാക്കോ  നോവ്‌ തന്നെ!
ഇരുകൈകൾ കൊണ്ടലസ്സമായി അഴിഞ്ഞ മുടി വാരികെട്ടി ഇരുട്ടിലേക്ക് നടന്നകലുന്ന  സന്ധ്യയുടെ അധരകുങ്കുമം തിരഞ്ഞുഴറുന്ന   ഉമിനീർശീൽക്കാരങ്ങൾ പോക്കുവെയിൽ നാളം തന്നെ!
തിരശീല വീഴുമ്പോൾ കളി വിളക്കിൽ വീണു പിടയുന്ന  ജന്മങ്ങൾ ചിറകറ്റ ഈയാം പാറ്റ തന്നെ!
ആടി തളർന്ന കൃഷ്ണശില ആലിന്റെ ചോട്ടിൽ കൊഴിഞ്ഞ അരയാലിലകളിൽ നാണം മറന്നും ഉറക്കം തന്നെ!!! 

Comments

  1. ങ്ങള് ആളൊരു പുലി തന്നെ..!!

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഒരു കവിത വേണ്ട കുറച്ചു വരികൾ എഴുതിയത് അത്ര വല്യ തെറ്റാ?
      കവി എന്ന് വിളിക്കണ്ട പോട്ടെ, മനുഷ്യ എന്നെങ്കിലും വിളിച്ചൂടെ സൌഗന്ധികം
      പുലി എന്ന് ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും സൌഗന്ധികം
      നന്ദി യുണ്ട് പുലിയുടെ വക പുലി പറഞ്ഞിട്ട തന്നെ
      എന്റെ നന്ദി ഞാൻ വച്ചിട്ടുണ്ട് പുതിയ പോസ്റ്റ്‌ ഇട് ഞാൻ കമന്റ്‌ ഇട്ടു കൊല്ലും നോക്കിക്കോ
      അഭിപ്രായത്തിനു വായനക്കും പ്രത്യേക നന്ദി രേഖപെടുത്തുന്നു

      Delete
  2. തന്നെ തന്നെ

    ReplyDelete
    Replies
    1. ഓ കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ
      ഇതൊന്നും അത്ര ശരിയല്ല അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!