Skip to main content

ക്ലാസ്സിഫൈഡസ്

 ഫോട്ടോസ്റ്റാറ്റു
തിക്കി തിരക്കി,  തിര  ഓടി വന്നു കടൽക്കരയിലുള്ള ഫോട്ടോസ്റ്റാറ്റു കടയിലേക്കാണ്. കുറച്ചു ഫൊട്ടൊസ്റ്റാറ്റെ എടുക്കണം... തിരയുടെതാണ്...
തിര കൊണ്ട് വന്നിട്ടുണ്ടോ?
ഉണ്ടല്ലോ ദാ!
അയ്യോ സുനാമി!!!

ബൾബ്‌
പരീക്ഷ അടുക്കാറായി ബൾബിനു ഫ്യുസ് ആവാൻ കണ്ട സമയം ലോഡ്ടെ ഷെദ്ദിങ്ങ് ആയിരിക്കും എന്ന് കരുതി അര മണിക്കൂറും അപ്രഖ്യാപിത കട്ടിനു മറ്റൊരു 30 മിനിറ്റ് പിന്നെ മനസ്സിലായി ഫ്യുസേ പോയതാണെന്ന്
വന്നത് ചന്ദ്രനാണ് മാനത്തെ ചന്ദ്രൻ ബൾബ്‌ മാറ്റി ഇടാൻ
ഫ്യുസ് ആയ ബൾബ്‌ മാറ്റി ഇടാതെ അമാവാസി യാത്രേ അമാവാസി കാലം കൊറേ ആയീ ആളെ പറ്റിക്കാൻ തുടങ്ങീട്ടു  

റിമോട്ട്
മഴയുടെ ഒരു കാര്യം ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ ഒന്ന് pause  അടിച്ചു ക്രിക്കറ്റ്‌ കളിയ്ക്കാൻ പോകാരുന്നു
മഴ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൌണ്ടിലേക്ക് റിമോട്ട് മഴ നനഞ്ഞിറങ്ങി ബാറ്ററി കേടായി പനിപിടിച്ചു 

മഴവില്ല് 
ഈ മഴവില്ലിനു ഒരു നോട്ടവും ഇല്ല കളർ കോപ്പിക്ക് ഇപ്പൊ എന്താ വില?
എന്നാലും 7 നിറവും വേണം എന്ന് വല്യ നിര്ബന്ധ എന്താ ബ്ലാങ്ക് ആൻഡ്‌ വൈറ്റ് ആയാല്, ഖജനാവിന്  എത്ര കാശു ലാഭമായിരിക്കും! 

 ഒരു അറിയിപ്പ്
മോട്ടോർ ബെൽറ്റ്‌ മാറ്റാനും മറ്റു അറ്റകുറ്റ പണികൾക്കും ഭൂമിയുടെ ഭ്രമണം രണ്ടു ദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല
വാച്ചുകൾ സമരം തുടങ്ങി! സമയം എങ്ങിനെ പോകും?

പത്ര പരസ്യം
സൂര്യന് ഡ്യുപ്പിനെ ആവശ്യം ഉണ്ട് ഒന്ന് റസ്റ്റ്‌ എടുക്കാനാ സൂര്യനാണ് വിശ്രമം ഡ്യുപ്പിനല്ല ദൈവത്തിന്റെ ഡ്യു പ്പ് ആയി അഭിനയിചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല സംവരണം പാലിക്കപ്പെടും

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അസമയത്തെ പ്രജ

 അസമയത്തെ അടുക്കള സാങ്കേതികമായി  നിഷ്‌ക്കളങ്കമായ ഒരു ബിംബം  മാത്രമാണ് എന്നാലും അവളോട് പറഞ്ഞാൽ ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ ലഭിച്ചേക്കാവുന്ന ഒരു സാധാരണ പ്രതികരണം മാത്രമാവും എന്നാലും അസമയത്ത് അടുക്കളയിൽ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വെറും കൈയ്യോടെ പ്രവേശിക്കുന്ന പുരുഷൻ ഒരു നുള്ളിനും തള്ളിനും അപ്പുറം ഞാൻ തന്നെയാണ് കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത് തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്താൽ പൊരിച്ച മീനായേക്കുന്നത് എന്നാലും കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ അസമയത്ത് ചെന്ന് ഒരു ചായ ചോദിക്കുന്ന ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും  ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ് സ്വതന്ത്രവിപണിയിൽ ഒരു പോപ്പ്കോൺ ഉടൽ സൂക്ഷിക്കുന്നത്  അത് ഭാരമില്ലാതെ  കൊണ്ട് നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമൊന്നുമില്ല പ്രത്യേകിച്ച് ഇന്ന് വിധേയത്വങ്ങളുടെ പോപ്പ്കോൺ അഥവാ ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ എന്ന് ചുരുക്കിയാൽ മുദ്രാവാക്യങ്ങൾ പോലും പോപ്പ്കോൺ ചവപ്പ് പോലെ അത്രയും ലാഘവത്വം നിറഞ്ഞതാവ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...