Skip to main content

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ;
വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ..
കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ;
വന്നവഴി മറക്കുവാനെന്ന പോലെ 

ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ
ഏന്തുന്നു ഓർമയും  ക്യാമറപോൽ
സഞ്ചാരി തന്നെ അവൻ ഭൂമിയാകേ
കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ
തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും
കണ്ടഭൂമി പിന്നെ മലിനമാക്കും
രതി സുഖം നുകരാൻ വ്യഭിചരിക്കാൻ
കയറി ഇറങ്ങുന്നു വിവാഹത്തിലും 
കൊണ്ക്രീറ്റിൽ തന്നെ കോറിയിടും
പേരും വിലാസവും  വീടുവെച്ചും
കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച് 
തങ്ങിയ ഭൂമി   വികൃതമാക്കി
മണ്ണും വെള്ളവും നാണയവും-
വായ്ക്കിരി   ഇട്ട കണ്ണുനീരും,
സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ-
വിദേശിയെ പോലെ ഒരു മടക്കയാത്ര.

Comments

  1. അതെ, മനുഷ്യൻ അന്യഗൃഹത്തിൽ നിന്ന് വരുന്നു, തിരിച്ചു പോകുന്നു. ഇതൊരു ഇടത്താവളം മാത്രം. ഇവിടെ വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്തുകൂട്ടുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി നമസ്കാരവും

      Delete
  2. ഭാവന വളരെ ഗംഭീരം ഭായ്.ഇതു പരാജയപ്പെട്ട ബ്ലോഗാണെന്നു താങ്കൾ പറഞ്ഞാൽ സമ്മതിച്ചു തരാനല്പം വിഷമം.

    നർമ്മവും,ഓർമ്മപ്പെടുത്തലും,ജീവിതസത്യങ്ങളുമൊക്കെ ഭാവനയുടെ കരസ്പർശത്താൽ മാറ്റുള്ളതാക്കിയവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ.അഭിനന്ദനങ്ങൾ..

    സ്നേഹം നിറഞ്ഞ ഓണാശംസകൾ...





    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി നമസ്കാരം

      Delete
  3. ഈ ഭൂമിയ്ക്കന്യര്‍ മനുഷ്യര്‍

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി ഒപ്പം നമസ്കാരവും

      Delete
  4. ശരിയാണ് മനഷ്യൻ ഇന്ന് ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണു ഭൂമിയെ നശിപ്പിക്കുന്നത്. തനിക്ക് ശേഷം ആരും ഇതിൽ ജീവിക്കേണ്ടതില്ല എന്ന് വിചാരത്തോടെ.....

    ReplyDelete
  5. എല്ലാം പിടിച്ചടക്കാന്‍ വന്നവരെപൊലെ....

    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...