ചില കവിതകൾ അങ്ങിനെയാണ്
ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും
എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും
വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ
ഒരു വഴിക്കാകും
അപ്പോൾ തോന്നിപ്പിക്കും
കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന്
കസേരക്ക് കാലു നാലാണെന്നാണ് വെപ്പ്
എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ?
കസേരക്ക് കാലു തന്നെ വേണമെന്നില്ല
കസേര എന്നൊരു തലേക്കെട്ട് മതി
അതാണ് ഭരണം എന്ന കവിത
ചില കവികൾ ഇങ്ങനെയാണ്
തലേക്കെട്ടില്ലാത്തവർ
അവർ കവിത എഴുതരുത്
എഴുതികഴിഞ്ഞാൽ
നാളെ ചിലർ ചോദിക്കും
ഇപ്പൊ എന്താ കവിത എഴുതാത്തെ?
ആരാണവർ?
നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ
എഴുതിപ്പോയാൽ,
അത് വായിച്ചു ഹൃദയം പൊട്ടി ചിലർ
കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും
എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ നിന്ന്
കല്ലിട്ടു വെള്ളം കുടിക്കാൻ/കലക്കാൻ
ഹ ഹ തലേക്കെട്ട് ഇല്ലെങ്കിൽ തലേം കുത്തി വീണാൽ പണി തീര്ന്നതുതന്നെ.
ReplyDeleteഡോക്ടർ നന്ദി
Deleteഅവർക്കു മൂന്നു കാലുള്ള കസേരയായാലും മതിയെന്നാ.ആസനമുറപ്പിക്കാൻ പൊതുജനത്തിന്റെ ചുമലുണ്ടല്ലോ.
ReplyDeleteനന്നായി എഴുതി ഭായ്.
ശുഭാശംസകൾ....
നന്ദി സൌഗന്ധികം
Deleteഅല്ലെങ്കില്‍ എന്തിന് തലേക്കെട്ട്
ReplyDeleteതലയില്ലാത്ത കാലത്തില്‍?
അജിത്ഭായ് നന്ദി സത്യമാണ്
Deletehttp://www.mathrubhumi.com/books/article/excerpts/2613/#storycontent
മാതൃഭൂമിപത്രത്തിന്റെ ഒരു ലിങ്ക് കൂടി കൊടുക്കുന്നു അജിത് ഭായ് വായിച്ചിട്ടുണ്ടാകും
തലേക്കെട്ട് മതിയാവും ല്ലേ.................
ReplyDeleteതലേക്കെട്ട് മാത്രം അത് കൊണ്ട് കുറെ കാലം ഓടും
Deleteനന്ദി നിധീഷ്
തലക്കെട്ട് കൊണ്ട് തന്നെ കവിത.'തലക്കെട്ടും'സുപ്രധാനം.നല്ല ആശയം.ആശംസകള്‍ !
ReplyDeleteമുഹമ്മദ് ഭായ് വളരെ നന്ദി സന്തോഷം
Deleteഇനിയും എഴുതുക....
ReplyDeleteസുഹൃത്തേ വളരെ നന്ദി ഈ വരവിനു വാക്കുകൾക്ക്
Deleteതലക്കെട്ടുള്ള ഗജവീരന് തന്നെവേണം പൂരത്തിന്...
ReplyDeleteആശംസകള്‍
തങ്കപ്പൻ ഭായ് ശരിയാണ് എഴുന്നെള്ളിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആന തെളിക്കാൻ ഒളിച്ചുനിന്നു പപ്പാൻ
Deleteനന്ദി തങ്കപ്പൻ ചേട്ടാ വായനക്ക് അഭിപ്രായത്തിനു
അതു നന്നായി ....
ReplyDeleteനന്ദി ഹബി
Deleteവായിച്ചു..:)
ReplyDeleteനന്ദി നളിനാക്ക
Deleteകടിയ്ക്കുന്ന പട്ടിക്കെന്തിനാണ് തല എന്ന് പണ്ടാരാണ്ട് പറഞ്ഞതു പോലെ.....
ReplyDeleteഅതേ അതേ വാലുമതി വാലുതന്നെ തികച്ചു വേണമെന്നില്ല നന്ദി അനുരാജ്
Delete