Skip to main content

തലേക്കെട്ട്


ചില കവിതകൾ അങ്ങിനെയാണ്
ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും
എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും
വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ
ഒരു വഴിക്കാകും
അപ്പോൾ തോന്നിപ്പിക്കും
കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന്

കസേരക്ക് കാലു നാലാണെന്നാണ് വെപ്പ്
എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ?
കസേരക്ക് കാലു തന്നെ വേണമെന്നില്ല
കസേര എന്നൊരു തലേക്കെട്ട് മതി
അതാണ് ഭരണം എന്ന കവിത


ചില കവികൾ ഇങ്ങനെയാണ്
തലേക്കെട്ടില്ലാത്തവർ
അവർ കവിത  എഴുതരുത്
എഴുതികഴിഞ്ഞാൽ
നാളെ ചിലർ ചോദിക്കും
ഇപ്പൊ എന്താ കവിത എഴുതാത്തെ?
ആരാണവർ?
നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ

എഴുതിപ്പോയാൽ,

അത് വായിച്ചു ഹൃദയം പൊട്ടി ചിലർ
കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും
എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന്
കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

Comments

  1. ഹ ഹ തലേക്കെട്ട് ഇല്ലെങ്കിൽ തലേം കുത്തി വീണാൽ പണി തീര്ന്നതുതന്നെ.

    ReplyDelete
  2. അവർക്കു മൂന്നു കാലുള്ള കസേരയായാലും മതിയെന്നാ.ആസനമുറപ്പിക്കാൻ പൊതുജനത്തിന്റെ ചുമലുണ്ടല്ലോ.

    നന്നായി എഴുതി ഭായ്.

    ശുഭാശംസകൾ....

    ReplyDelete
  3. അല്ലെങ്കില്‍ എന്തിന് തലേക്കെട്ട്
    തലയില്ലാത്ത കാലത്തില്‍?

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി സത്യമാണ്
      http://www.mathrubhumi.com/books/article/excerpts/2613/#storycontent
      മാതൃഭൂമിപത്രത്തിന്റെ ഒരു ലിങ്ക് കൂടി കൊടുക്കുന്നു അജിത്‌ ഭായ് വായിച്ചിട്ടുണ്ടാകും

      Delete
  4. തലേക്കെട്ട് മതിയാവും ല്ലേ.................

    ReplyDelete
    Replies
    1. തലേക്കെട്ട് മാത്രം അത് കൊണ്ട് കുറെ കാലം ഓടും
      നന്ദി നിധീഷ്

      Delete
  5. തലക്കെട്ട് കൊണ്ട് തന്നെ കവിത.'തലക്കെട്ടും'സുപ്രധാനം.നല്ല ആശയം.ആശംസകള്‍ !

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് വളരെ നന്ദി സന്തോഷം

      Delete
  6. ഇനിയും എഴുതുക....

    ReplyDelete
    Replies
    1. സുഹൃത്തേ വളരെ നന്ദി ഈ വരവിനു വാക്കുകൾക്ക്

      Delete
  7. തലക്കെട്ടുള്ള ഗജവീരന്‍ തന്നെവേണം പൂരത്തിന്‌...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് ശരിയാണ് എഴുന്നെള്ളിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആന തെളിക്കാൻ ഒളിച്ചുനിന്നു പപ്പാൻ
      നന്ദി തങ്കപ്പൻ ചേട്ടാ വായനക്ക് അഭിപ്രായത്തിനു

      Delete
  8. അതു നന്നായി ....

    ReplyDelete
  9. കടിയ്ക്കുന്ന പട്ടിക്കെന്തിനാണ് തല എന്ന് പണ്ടാരാണ്ട് പറഞ്ഞതു പോലെ.....

    ReplyDelete
    Replies
    1. അതേ അതേ വാലുമതി വാലുതന്നെ തികച്ചു വേണമെന്നില്ല നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...