Skip to main content

Posts

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത

തൊട്ടിൽ എന്നും താരാട്ടെന്നും അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി  ഓരോ വാക്കും മടങ്ങുന്നിടത്ത് ഒരു ഇന്നലെ നീക്കിയിട്ട് വെളിച്ചത്തിൻ്റെ അതിഥിപോലെ ജനാലയിരിക്കുന്നു ഒരു ശിൽപ്പം, ബുദ്ധനെ സംശയിക്കുന്നത് പോലെ ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു തുടങ്ങുകയായിരുന്നു പുറത്ത്, കുലകുലയായി പിടിച്ചുകിടക്കും, മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ പൂക്കുലകൾക്കിടയിൽ തോറ്റിവരും ഗൃഹാതുരത്തങ്ങൾക്കരികിൽ കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ അഴികളുള്ള ജനാല ജനലഴികൾക്കരികിൽ ഉടൽ ഒരു തൂവാലയാകും വീട് മേഘങ്ങൾ, പലായനവിഗ്രഹങ്ങൾ ആകാശം നിശ്ചലതയുടെ ജങ്കാർ അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ കഴുകിയിട്ട ലുങ്കി മടങ്ങിപ്പോക്കുകളുടെ  കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം അത് ഉടുത്ത് അഴിച്ചിട്ട പെയ്ത്ത് വണ്ണമുള്ള ഉടൽ പുരയ്ക്ക് വെളിയിൽ ഒരു പക്ഷേ ജനൽ ഉടുത്തിട്ട്  അഴിച്ചിട്ട വീട് പോലെ പകൽ മുറ്റത്ത് മഴ നനഞ്ഞ മാവിലകൾക്കരികിൽ ഊരിയെടുക്കാവുന്ന വിധം ഇറ്റുവീഴും മഴത്തുള്ളികൾ മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട മഴയുടെ മൈൽക്കുറ്റിയായി തെരുവിന് പു...

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുക...

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ...

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വി...

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി ബുദ്ധന്, ധ്യാനം പോലെ നോവിന്, മുള്ളുകൾ ബാക്കിയായി പ്രണയത്തേക്കാൾ പഴക്കം ചെന്ന പനിനീർപ്പൂവ് അതും, ബുദ്ധന് മുന്നിൽ  ആരും അറിയാതെ സമർപ്പിക്കപ്പെട്ടത് ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ  മറ്റൊരു പൂവ്  അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത് അതിന് രൂപമില്ല രൂപം ധ്യാനത്തിന് വിധേയം ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം പ്രണയത്തിന് മുന്നിൽ പനിനീർപ്പൂക്കൾ പഴകുന്ന മണം  ബുദ്ധൻ പ്രണയത്തിനും പിന്നിൽ ധ്യാനത്തിനും പ്രണയത്തിനും രൂപമില്ല വിരഹാർത്ഥികൾ ഉപയോഗിക്കും ഭാഷക്കരികിൽ അവൻ്റെ പ്രണയം പഴകും കവിതകൾ നിൻ്റെ കവിത ഒരു പൂവാണെന്ന് മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ  പനിനീർപൂക്കൾ അന്നും മൊഴിനൽകും ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും പ്രഭാതം പകൽക്കനം  അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക് മേഘങ്ങൾക്ക് താഴെ എല്ലാ കിളികളും പ്രണയത്തിന് വിധേയമാകും പ്രഭാതം പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു പുലരിയില്ലാത്ത പകൽ മുകളിൽ വിധേയത്ത്വത്തിൻ്റെ മേഘം  വിരഹാർത്ഥികൾ കടത്തുവള്ളം പോലെ ഉപയോഗിക്കും മൂക്കൂത്തി നഷ്ടപ്പെട്ട, വിരഹത്തിൻ്റെ സുഷിരം വീണ  മൂക്ക...

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ജനലിന് പനിച്ചു അതിൻ്റെ അഴികൾക്ക് ആഴങ്ങളുടെ ചൂടെടുത്തു അഴികൾ പുതച്ച് ജനലും ജനൽ പുതച്ച് വീടും കിടന്നു എനിക്ക് പനി വരുമ്പോഴെല്ലാം ചികിത്സിക്കുവാൻ പോയിരുന്ന ഒരു ആശുപത്രി ഉണ്ടായിരുന്നു എനിക്ക് എൻ്റെ ഭാഷക്കരികിൽ ഉടലിന്നടുത്ത് അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ഭാഷക്കും പനിച്ചു അത് ചെന്തമിഴിൽ  ഓരോ വാക്കുകൾക്കും ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം മന്ദാരം പുതച്ചു ജനൽ സ്വയം പനിച്ചു  അതിൻ്റെ പനി പുതച്ചു കുരുവി മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും പൂക്കൾ കടലാസുവഞ്ചികളുടെ മാതൃകയിൽ പനി കടലാസിൽ ഉണ്ടാക്കി ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ കൂടെയൊഴുകി ജനൽ അതിൻ്റെ പനിയിതൾ എനിക്കൊപ്പം പനിയും ജനാലയും ഒഴുകി . എനിക്ക് പനി വന്നപ്പോഴെല്ലാം എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന് മുട്ടി  അവളുടെ ഉടൽ കൊതിച്ചു പനി ഞങ്ങളുടെ എല്ലാ കൊതികൾക്കും ഒരുമിച്ച് പനിച്ചു അത് ആശുപത്രികളിൽ ചെന്ന് തട്ടി മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട് ഞങ്ങളുടേതല്ലാത്ത മരണം ഞങ്ങളുടെ കൺമുന്നിലൂടെ ഒഴുകിപ്പോയി നോക്കിനിൽക്കുമ്പോൾ വീടിന്നരികിലൂടെ ജനൽ ...

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും ഒരു അടർന്ന ഇല പോലെ അടർന്നുവീഴാൻ മടിക്കും ഉപമയുടെ ഒരിലയാവും ഉടൽ മടിയുടെ ഒരില കരിയിലയുടെ മാറ്റിനി ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ് അനുസരണയുടെ കല ശാസ്ത്രത്തിൽ നിന്ന്  ഊർജ്ജത്തെ മാറ്റിനിർത്തുന്നു ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു ശലഭത്തിൻ്റെ ചിറകടി,  ആകാശം കലകളിൽ അടർത്തിയെടുക്കുന്നിടത്ത് ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു, കലകളുടെ സൗമ്യത. വീശുവാൻ മാത്രമല്ല ഓരോ ഇലയേയും നിലനിർത്തുവാനും പരിശീലിക്കും കാറ്റ് ആകാശം ശൂന്യതയുടെ കല ശലഭസ്മൃതികളിൽ  ജനിമൃതികളുടെ ആകാശം ഗോലിയുടെ ഉരുളൽ ഒരു കുഴിയാകും ചന്ദ്രൻ വിരലുകളുടെ കല കലയിലേക്ക് അതിൻ്റെ ഉരുളൽ  ഇനി കുഴികളിലേക്ക് പുറപ്പെട്ടുപോകുന്നുണ്ടാവുമോ വിരലുകൾ വിരലുകളിൽ നിന്നും  അകലം പാലിക്കും ശൂന്യതയുടെ ഗോലി പടികൾക്കരികിൽ ഒരു വാതിൽക്കാലം  പണിഞ്ഞ് വെയ്ക്കും വീട് നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി കാൽവിരലുകളിൽ നിന്നും ഉടലിലേക്ക് ഒരു, നടത്തം പടർത്തുകയായിരുന്നു മുന്തിരിവള്ളികളിൽ പാകമായ കൊത്തുപണികൾ പോലെ ശിൽപ്പം അതിൻ്റെ നിശ്ചലത പടർത്തും ഇടം നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു കാൽവിരലുകൾക്ക്  പിന്നാലെ പായും ഉടൽ ...

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ വിരിഞ്ഞ് നിലത്തുവീഴും മുമ്പ് കൊഴിയുന്നതിലേയ്ക്കൊക്കെ ആയും ദൈവം പെയ്ത്ത് മഴയിൽ രാവി മേൽക്കൂരകളിൽ തിരുകും ചോർച്ച  ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം അതിലേയ്ക്കായും, മഴവെള്ളത്തിന്റെ താക്കോൽ ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ കാലുനനയ്ക്കും തുരുമ്പ് തിരക്കുള്ള ബസ്സിൽ നിന്ന് യാത്രചെയ്യും യാത്രികനേപ്പോലെ അടുത്ത ഏത് താളത്തിൽ വെയ്ക്കും എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ കൈയ്യിലെ മഴവെള്ള രാഖി മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ ഏതിൽതൊടും വിരൽ എന്ന് എത്തിനോക്കുകയാവും താളം താളങ്ങൾ കേസരം മൃദംഗം ഒരു ചെമ്പരത്തി മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ ചെമ്പരത്തിയുടെ ഒരു തുള്ളി മൂക്കിൽ, സെറീനാവഹാബിൻ്റെ മൂക്കിലെ മൂക്കൂത്തിയാകും കാലം ചിറകുകൾ വാരിച്ചുറ്റി കാലുകൾ വലിച്ചിഴച്ച് ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ, ലോകം ബസ് നിർത്തും ഇടങ്ങളിലെല്ലാം ഇറ്റുവീഴും പാട്ട് പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ അടുത്ത ചുവട് വെക്കും മുമ്പ് അയാളിലേക്കായും പ്രായം കടലാവണക്കിന്റെ പശയിലേക്ക് ശ്വാസം കഴിഞ്ഞുവരും ഉടൽ, വിട്ടുകൊടുക്കുന്നു  കുമിളകളിലേക്ക് പറന്നുയരുന്നു വിശ്വാസികളെ ...

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ, രണ്ട് മീനുകളെ സ്വീകരിക്കുന്നത് പോലെ നഗ്നത ഒരു ബൊക്കെയല്ല എന്നിട്ടും അത് നൽകി രതികഴിഞ്ഞ രണ്ടുടലുകളെ  നമ്മൾ സ്വീകരിക്കുന്നു അരികിൽ കടൽ അവർ മിനുകൾ എന്ന് നമ്മൾ അവർക്കരികിൽ നോക്കി നിൽക്കുന്നു നൃത്തം കഴിഞ്ഞു  ഉടൽ പിൻവലിച്ചാലും നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് പോലെ ഓളം ചേർത്ത ഉടലിന്റെ  രണ്ട് മീനോളം പിൻവലിപ്പ് കലകളുടെ ഫ്രൈയിമിൽ  ഓർമ്മകളുടെ ചന്ദ്രൻ ചന്ദ്രനോളം പിൻവലിപ്പ് കലകൾക്കരികിൽ മേഘം കഴിഞ്ഞ്  ആകാശം കണ്ടെടുക്കും അതിന്റെ സാവകാശം ഒരു വളവ് കഴിഞ്ഞ് പുഴ, ഒഴുക്കിന്റെ സാവകാശങ്ങൾ, വീണ്ടെടുക്കുമ്പോലെ തന്നെ കഥ പോലെയല്ല കവിത കഥ കഴിഞ്ഞ് ഒരു വാക്കും മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല കവിത, ഒരു വാക്കിന്റെ മടങ്ങിവരവ് ഒരു പക്ഷേ ജീവിതം പോലെ തന്നെ ജീവിതത്തിലേക്ക് മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ  ഉടലിന്നരികിൽ കലകളുടെ വീണ്ടെടുപ്പ്   ഉടലിന്നരികിൽ ചെയ്തരതികളുടെ തങ്ങിനിൽപ്പ് ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ ചന്ദ്രക്കലനെഞ്ച് പ്രാവുകളേപ്പോലെ അതിൻ്റെ  കുറുകലുകളുടെ കല നെഞ്ചിൽ ചന്ദ്രനേപ്പോലെ തന്നെ ഉടലിൻ്റെ കലയിലേക്ക് അതിന്റെ തിരിഞ്ഞുവരവും...

ഉടൽജീവിയിടം

പക്ഷികൾക്ക്  പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ ശൂന്യത അനുവദിക്കുകയായിരുന്നു ഉടലിന് ശരിയായ ആകാശം അനുവദിക്കുമ്പോൾ പക്ഷി ചെയ്യുന്നതെന്തും ആകാശം മനസ്സിലാകാത്തവർക്കായി ആകാശം കഴിഞ്ഞ്  അരികിൽ ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ, മനുഷ്യനെ മനസ്സിലാകാത്തവർക്കായി അരികിൽ വെച്ചതാവണം, പ്രണയത്തിന്റെ ടിപ്പണി ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച  ഒരപേക്ഷഫോം എന്ന നിലയിൽ  ഒരു മൃഗം ചുവരിനും കാറ്റിനും ഇടയിൽ കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു വെറുതെയിരിക്കുമ്പോൾ  തീ പിടിക്കും വിരൽ  ബീഡി പോലെ ആകാശത്തെ  തെറുത്തുവെക്കും കാത് തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു കവിത, ഒരു വിരലിനെ കെടുമ്പോൾ തീയതിയായി   തീപിടിക്കുമ്പോൾ വിരലായി അത് സമാന്തരമായി തുടർന്നൂ, കവിതയിൽ പൊന്മാനരികിൽ നീലയായി ജനലിന്നരികിൽ ചതുരമായി അത് പടർന്നു, കവിതയുടെ ചിത്തിരവള്ളി നിശ്ചലതയുടെ അടുത്തെത്തുമ്പോൾ നായ അതിന്റെ  മൂന്നാം കാലം ഉയർത്തി തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ ആകാശം ഒരു നായയല്ല അതിന്റെ നിശ്ചലതക്കരികിൽ തീയതി അഥവാ, ആകാശ പുറന്തോടിന്നരി...

ജമന്തിഹൃദയം എന്ന

ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ് പൂക്കളുടെ പോസ്റ്റർ ജമന്തികളുടേതാണ് സ്പാനർ ഓരോ പൂക്കളും അവയുടെ  ആട്ടം മുറുക്കുന്നു പിന്നെ മൊട്ട് തുറക്കുന്നു എന്റെ ഭാഷ  അതിന്റെ കവിത അഴിച്ചുപണിയും ഇടം വാക്കിന്റെ ജാക്കി ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും നേരത്തിന്റെ ഗ്രീസ്  അരികിൽ തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും തോരുവാൻ,  കളം വരച്ചിട്ട മഴ മാതൃഭാഷ,  മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ ഓരോ നിർവൃതിയിലും പങ്കെടുക്കും ഉടലിന്റെ താഴികക്കുടങ്ങൾ ഒരു മേഘമായ് ആറിയ കല്ല്,  ചന്ദ്രക്കലയുള്ള മഴക്കാലിൽ അതും കൊലുസ്,  വെള്ളികളിൽ  കണങ്കാലിൽ, ആട്ടം തൊട്ടു കളിക്കുന്നിടത്ത് പാട്ട് നിർത്തി എത്തിനോക്കും ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും ഉടലിന്റെ യേശുദാസ് നഖങ്ങളുടെ ഗുഹകളല്ല, വിരലുകൾ ഒരു ഖനിയല്ലാ ഉടൽ രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത എന്നിട്ടും പഴയതറവാടുകൾ  പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ ആളയച്ച് വിളിപ്പിക്കുന്നത് പോലെ ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ ഉള്ളത് പറയാമല്ലോ ആൾ നീയാണെന്ന...

വെളിച്ചം ഒത്തുതീർപ്പ് വിഷാദം

രാത്രി, ഒരു ബൈക്ക്  കടന്നുവരുമ്പോൾ അതിന്റെ വെളിച്ചം ശബ്ദത്തിനോട് ഒച്ചവെച്ച് സംസാരിക്കുമ്പോലെ അപ്പോൾ മുന്നിലെ  ഹാൻഡിൽബാറിൽ ഘടിപ്പിക്കാവുന്ന ഒരു മൈക്കാവും വളവ് ചുരത്തിലെന്ന പോലെ ബൈക്ക്, വളവിനോട്  സംസാരിച്ചുതുടങ്ങുന്നു കടന്നുവരുന്നുണ്ട് രാത്രിയും വെളിച്ചം സംസാരിക്കും ഒരു മൈക്കാവും നക്ഷത്രം തന്റെ മുന്നിലിരിക്കും  ധ്യാനത്തിന്റെ മൈക്ക്, ബുദ്ധനും ക്രമീകരിക്കുന്നു ഉപേക്ഷിക്കുന്നതിന്റെ മുരടനക്കുന്നു ദു:ഖത്തിന്റെ മൈക്ക് ഓപ്പറേറ്ററാവും ദൈവം ഓരോരുത്തർക്കും അനുയോജ്യമാം വിധം ദൈവം, ദു:ഖത്തിന്റെ മൈക്ക്, ചരിച്ചുവെയ്ക്കുന്നു വിഷാദങ്ങൾ ക്രമീകരിക്കുന്നു ഇരുട്ടിന്റെ കൂടുള്ള  ഒരു കുരുവിയാവും രാത്രി ദൈവം ഒരു നക്ഷത്രത്തിന്റെ തിളക്കം, മോഷ്ടിക്കുന്നു ഇനി മേഘങ്ങളുടെ മൈക്കാകുമോ ആകാശം  അവരുടെ വിഷാദത്തിന്റേതെങ്കിലും നമ്മൾ ഉണ്ടെന്ന് വിചാരിക്കുകയും എന്നാൽ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ വിഷമമുണ്ട് ദൈവത്തിന് സ്വന്തം വിഷമത്തിന്റെ ബാഷ്പീകരണം  ദൈവം കൊണ്ട്നടക്കുന്നു ഒരു ഒത്തുതീർപ്പാവണം വിഷാദം.

ഒഴുകിപ്പോകുന്നു

പിന്നിലേക്ക് നീന്തി മീനുകൾ നടും ഞാറ് പതിയേ ഒരു പാടമാവും പുഴ അവളുടെ കാതിന്നരികിൽ ഞാൻ പിന്നിലേക്ക് നീന്തുന്നു എന്നെങ്കിലും മീനാകുവാനുള്ള എന്റെ അപേക്ഷ, അവളുടെ ചുണ്ടുകൾക്കരികിൽ ഉടലിന്റെ റേഡിയോകളെ പാടുവാൻ വെച്ച് അറിയിപ്പുകളുടെ പാടുകളുമായി അവൾക്ക് ചുറ്റും വയലും വീടും എന്ന കാറ്റടിക്കുന്നു തനിയേ കാറ്റടിച്ചടയും വാതിലുകൾക്ക് അവൾ  വീടിന്റെ ഇങ്ക് കൊടുക്കുന്നു അതും അത്രയും ശ്രദ്ധിച്ച്  വാൽസല്യം ചേർത്ത് കുഞ്ഞിനെ പ്പോലെ യൂക്കാലിപ്റ്റസ് ഇലകളുടെ  നദിയാകും ഋതു വിരിയുന്നത് ചാരി മൊട്ടുകൾ ഇതളുകൾ മാത്രം ചാരും പൂക്കളും അതിന്റെ അരക്കെട്ടുപേക്ഷിച്ച് മഴ പാദങ്ങൾ മാത്രമണിഞ്ഞ്,  നടന്നുപോകും വഴി ഋതു ഏതോ പൂവിന്റെ അതിഥി നമ്മുടെ നഗ്നതകൾ, അതേ മഴയിൽ കയറിനിൽക്കുന്നു ഉടലിന്റെ തീർത്ഥാടകരാവുന്നു എത്ര അടക്കിപ്പിടിച്ചിട്ടും ശൂന്യത മുകളിലേക്ക് പറന്നുയരും മെർലിൻമെൻട്രോ ആകാശം, ഉടലിന്നരികിൽ ഇപ്പോൾ ഞാനും എന്റെ മീനും നിന്റെ പിന്നിലേക്കൊഴുകും കാതുകളുടെ അതിഥി നമ്മുടെ അടക്കിപ്പിടിച്ച നഗ്നതയിലൂടെ ഒരു കളിവഞ്ചി ഒഴുകിപ്പോകുന്നു.

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി ജീർണ്ണിച്ച ഇല പോലെ ആകാശം അതേ പോലെ തന്നെ മേഘങ്ങളും വീണത് മണ്ണിലോ മതത്തിലോ അതോ വിശ്വാസത്തിലോ  അവിശ്വാസത്തിലോ അറിയില്ല വീണുവോ എന്ന് തന്നെ അറിയില്ല ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും ബോധത്തിന്റെ പൊരി വീണ് പൊള്ളി. എനിക്ക് ബുദ്ധൻ,  തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി തന്റെ അസ്തമയം കുത്തിക്കെടുത്തും സൂര്യൻ പൊരി വീണ് പൊളളും എന്റെ വിഷാദവും  ഞാൻ എല്ലാ രാത്രിയിലും  ചാരിനിൽക്കും ഇരുട്ട് രാത്രിയില്ല ഇരുട്ട് മാത്രം പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം  എന്നോ ഒരിക്കൽ അത് ഞാവൽ എന്റെ കുരുവി സാക്ഷി ഇപ്പോൾ മരം അവിടെ ഇല്ല നാവിൽ ഞാവലിന്റെ കറ പോലെ നനവിലേക്ക് അതിന്റെ ആയൽ മാത്രം ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി  തിരിച്ചുവരും എന്റെ കിളികൾ  കിളി മാറ്റിമാറ്റി വെക്കും ചേക്കേറുന്നതിന്റെ കരു കളങ്ങളിൽ ചതുരംഗങ്ങളിൽ കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ കാണപ്പെടും അതിന്റെ കൂടിന്റെ ശൂന്യത നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ അതിന്റെ നീലയിൽ ചാരി  എന്റെ പൊന്മാൻ വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ് വേഴ...

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ കയ്പ്പമണമുള്ള പാവൽവള്ളികളിൽ  മഞ്ഞപ്പൂക്കൾ പിടിക്കുവാൻ തിരക്ക് കൂട്ടുന്ന നേരത്ത് അനൗൺസ്മെൻറുകളുടെ വള്ളികൾ കഴിഞ്ഞ് തിരക്കുകളുടെ പാകമായ  കായകൾ വകഞ്ഞ് തീവണ്ടികൾ വള്ളികളിൽ വന്നുനിൽക്കുന്നു പാളങ്ങൾ  തീവണ്ടിവളളികൾ കാഴ്ച്ചയുടെ സ്റ്റേഷനിൽ ശബ്ദങ്ങളെ ഇറക്കുന്നു തിരക്കുകളെ ചരിക്കുന്നു പുറത്ത് ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ അവ നിരത്തിൽ  കടുക്കങ്ങളിൽ തൂക്കിയിടുന്നു  നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക്  ചാലു കീറുന്നു ഞാൻ മഴവെള്ളം അഴിക്കുന്നു നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ ഉടലിൽ തൂക്കുന്നു നടക്കുന്നു നമ്മൾ  പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു ഓട്ടോറിക്ഷകൾ  വാഹനങ്ങളിലെ മൈനകൾ അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ കടന്നുപോകുന്നു കൂടുകുടു ശബ്ദത്തിന്റെ അറ്റത്ത് നിന്ന് നീ ഒരു ഓട്ടോറിക്ഷ  കൈനീട്ടി ഇറുക്കുന്നു സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത് നാഭിയിൽ താമര പോലെ മീറ്ററിന്റെതുഞ്ചത്ത് ചെന്ന്  വിരിയും ഓട്ടോറിക്ഷകൾ തിരിഞ്ഞുനോക്കുമ്പോൾ ഓട്ടോറിക്ഷകൾ അവയുടെ ആകൃത...

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന് തന്റെ ധ്യാനം, ബുദ്ധൻ തുടങ്ങുന്നിടത്ത് കല നിർത്തിയിടത്ത് നിന്ന്, മാനം തുടങ്ങുന്നു അതായത്, ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ ആ രാത്രിമാഞ്ഞുപോയി എന്ന  പാട്ടുപാടി  ഭിത്തിയിൽ തൂക്കും പാടുവാൻ  കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര അറ്റത്ത്  സമുദ്രങ്ങളുള്ള കാത് വിരൽത്തുമ്പിൽ  മെടഞ്ഞിട്ട കനൽസ്പർശങ്ങൾ ഒരു തിരയെ കാതിൽ മെനഞ്ഞ് കടലിന്നരികിൽ തൂക്കുന്നു മെനഞ്ഞ മൈനയുടെ മടിയിൽ നടത്തത്തിന്റെ മഞ്ഞയുടുത്ത് കടൽത്തീരത്ത് കിടക്കുന്നു അടുത്ത് നിറം, കടലിന്റേയും മൈനയുടേയും ഊരിയിട്ട ചെരുപ്പിന്റെ അരികിൽ നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത് കാലുകളിൽ തട്ടും കടൽ അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ വാതിലിന്നരികിൽ  ഏറ്റവും അടുത്ത അകലത്തിൽ കമ്പിയിൽ ചാരിനിൽക്കുമ്പോലെ കടലിന്നരികിൽ  അതിന്റെ ഇരമ്പത്തിൽ ചാരി ഞാനും എന്റെ മീനും മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു മീൻമുള്ളുകളിൽ ചാരി, കാത് വെക്കുന്നു പകലിന്റെ നാലുമൂലകളുള്ള സൂര്യന്റെ ചിത്രമുള്ള ഒരു വിസിറ്റിങ്ങ് കാർഡാവും അസ്തമയം ആഷ് നിറമുള്ള സൂര്യൻ ഒരനധികൃത വിഷാദം തൂവാലയിലെ ചന്ദ്രനോട് മാനം പറയും അടക്കം ചന്ദ്രക്കലയായി അടക്...

ഓണശരീരം

കത്തിച്ചുവെച്ച കർപ്പൂരം പോലെ ഓണം തീർന്നുപോകുന്നു തീ ബാക്കിയാവുന്നു കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ എന്റെ തണൽ,  അണച്ചുവെച്ച ഓണം അതിന്റെ ചുവപ്പിനിടയിൽ എന്റേതല്ലാത്ത തണൽ തിരയും അതിന്റെ ഓണശരീരം  ഇലകളനങ്ങും പോലെ മാനത്തിന്റെ നീലകൾ അനങ്ങും സ്വരം ശലഭങ്ങളുടെ ബാൽക്കണി ഞാനും എന്റെ ശലഭങ്ങളും സോഡാക്കുപ്പിക്കുളളിലെ  ഗോലിപോലെ രണ്ട് കവിൾവെയിലുകൾക്കിടയിൽ കുടുങ്ങിക്കിടക്കും  എന്റെ വേനൽ  ശബ്ദത്തിന്റെ അടപ്പുള്ള സോഡാക്കുപ്പികൾ പൊട്ടിച്ച് എന്റെ മേഘങ്ങൾ,  നീലനിറത്തിൽ മാനമൊഴിച്ചുവെക്കുന്നു വീടിന്റെ മുറ്റത്ത് നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ അടുത്ത്, അതിന്റെ തുന്നൽയന്ത്രത്തിൽ ചിറകടികൾ തോരാത്ത തൂവലുകൾ ഇറ്റുവീഴും മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു എന്റെ ആകാശം കലണ്ടറിലെ നായയുടെ  നാവാകും ഞായർ എന്റേതല്ലാത്ത പ്രവൃത്തിദിനങ്ങളെ അത് നക്കിത്തുടക്കുന്നു ആന്തരീക തൂവലുകളുള്ള  ഉടലിന്റെ ദേശാടനപ്പക്ഷികൾ അത് ഉള്ളിലടക്കും ചിറകടികൾ ഒരവധിദിനത്തിലെ മാനത്തിന്റെ പകർപ്പ്  ഒരിലയിലെടുക്കുന്നു ഒരു ചില്ലയിലാക്കി അത് എന്റെ കിളികൾക്ക് നീട്ടുന്നു ചരിച്ചെടുക്കാവുന്ന ദ്രാവകമാവും സന്ധ്യ സൂര്യനി...

കാലം കാനേഷുമാരി എന്ന് കവിതകൾ

വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ   സന്ദർശിക്കുന്നത് പോലെ മൊരിഞ്ഞ നാവ് അരപ്പ് പുരണ്ട അയാളുടെ വിരലുകൾ  ചെറുപയർതോരന്റെ ഗ്രന്ഥം  നഗരം തുറക്കുന്നു വേനലിന്റെ വിധിയുമായി  നഗ്നതയുടെ ആഴം കടക്കും സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത ഉടൽ അതിന്റെ കാനേഷുമാരിയിൽ പങ്കെടുക്കുന്നു ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ തൊട്ടാവാടി ഇല പോലെ  മടങ്ങുന്നു ഭഗവാൻ എന്ന ഇല അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ വിളിക്കുവാൻ പേരില്ലാതെ മരം എന്റെ മൃതദേഹം അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം മണ്ണുകളുടെ കലാശാല ചുവക്കുന്നഭ്രാന്തും ജമന്തിയും  അന്ത:പുരങ്ങൾ വകഞ്ഞ് ജമന്തിഇതളുകൾ വകഞ്ഞ് ഹസ്തരേഖകൾ തിരുത്തി ശരീരമില്ലാത്ത നഗ്നത പൗരാണികതയുടെ നഗരം കടക്കുന്നു. കൂണുകളും അവയുടെ ദൈവവും. ഒരിക്കൽ കൂടി പ്രണയം വനദേവതകളുടെ ഏകാന്തതയെ തൊട്ടു പൂക്കളിൽ തേൻ എന്ന പോലെ പ്രണയിക്കുവാനാവശ്യമായ നാണം എന്നിൽ ശേഖരിക്കപ്പെട്ടു ദിശകളുടെ  കൊത്തുപണികളിൽ പങ്കെടുത്ത് കാറ്റിലെന്നപോലെ  മടങ്ങും പൂക്കൾ കരിയില നിറങ്ങളിൽ മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ പച...