Skip to main content

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി
ബുദ്ധന്,
ധ്യാനം പോലെ
നോവിന്,
മുള്ളുകൾ ബാക്കിയായി

പ്രണയത്തേക്കാൾ പഴക്കം ചെന്ന
പനിനീർപ്പൂവ്
അതും, ബുദ്ധന് മുന്നിൽ 
ആരും അറിയാതെ സമർപ്പിക്കപ്പെട്ടത്

ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ 
മറ്റൊരു പൂവ് 
അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത്
അതിന് രൂപമില്ല
രൂപം ധ്യാനത്തിന് വിധേയം
ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം

പ്രണയത്തിന് മുന്നിൽ
പനിനീർപ്പൂക്കൾ പഴകുന്ന മണം 
ബുദ്ധൻ പ്രണയത്തിനും
പിന്നിൽ
ധ്യാനത്തിനും പ്രണയത്തിനും
രൂപമില്ല

വിരഹാർത്ഥികൾ ഉപയോഗിക്കും
ഭാഷക്കരികിൽ അവൻ്റെ
പ്രണയം പഴകും കവിതകൾ

നിൻ്റെ കവിത ഒരു പൂവാണെന്ന്
മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ 
പനിനീർപൂക്കൾ അന്നും മൊഴിനൽകും

ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും
പ്രഭാതം
പകൽക്കനം 
അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക്

മേഘങ്ങൾക്ക് താഴെ
എല്ലാ കിളികളും പ്രണയത്തിന്
വിധേയമാകും പ്രഭാതം

പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു
പുലരിയില്ലാത്ത പകൽ
മുകളിൽ
വിധേയത്ത്വത്തിൻ്റെ മേഘം 

വിരഹാർത്ഥികൾ
കടത്തുവള്ളം പോലെ ഉപയോഗിക്കും
മൂക്കൂത്തി നഷ്ടപ്പെട്ട,
വിരഹത്തിൻ്റെ സുഷിരം വീണ 
മൂക്കിന്നരികിൽ,
ചുംബനത്തിൻെ 
കൊത്തുപണികൾ പൂർത്തിയാക്കാത്ത ചുണ്ടോട് ചേർത്ത്
എല്ലാ കൊത്തുപണികൾക്കും അക്കരെ
കിഴക്കിൻ്റെ ശിരോവസ്ത്രം ധരിച്ച
യശോദര,
ഒരിക്കൽ കൂടി 
അതേ പനിനീർപ്പൂക്കൾ എടുത്തുവെക്കും

കൃഷ്ണനിർവ്വചനങ്ങൾക്കുമപ്പുറം
ഒരു ഓടക്കുഴലാകും ആകാശം
അതിൽ,
സുഷരങ്ങളാകാമെന്ന് 
വാക്കുകൊടുത്ത മേഘം 
പതിവ് പോലെ അന്നും,
വൈകിവന്ന് 
പ്രണയമാകുമായിരിക്കും.

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...