രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!
അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ കൊണ്ട് പോയി വിടരുത്!
പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്
സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ് താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!
എന്താ കാര്യം?
ഇവര്‍ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!
അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ കൊണ്ട് പോയി വിടരുത്!
പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്
സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ് താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!
എന്താ കാര്യം?
ഇവര്‍ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!
നമ്മുടെ ഇടയിൽ ഉള്ള
ReplyDeleteമറ്റു ചില മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്! :)
ഡോക്ടർ വളരെ നന്ദി വായനക്ക് അകമഴിഞ്ഞ പ്രോത്സാഹനത്തിനു
Deleteനന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
തങ്കപ്പൻ ഈ അനുഗ്രഹത്തിന് വളരെ നന്ദി ഒരുപാടു സന്തോഷവും
Deleteആരോടെക്കയോയുളള അമര്ഷമാണല്ലോ ഈ കവിത.....
ReplyDeleteഅങ്ങിനെ ഒന്നും ഇല്ല അമർഷം കാണിക്കേണ്ടത് നമ്മളോട് തന്നെ കാരണം നമ്മൾ തന്നെ അല്ലെ എല്ലാ കാര്യത്തിലും ഫസ്റ്റ് പേർസണ്‍
Deleteനന്ദി അനുരാജ് ഈ ഓരോ കയ്യൊപ്പിനു അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
കാടെല്ലാം നാട്ടിലാണ്
ReplyDeleteശരിയാണ് അജിത്ഭായ് കാട് ഇപ്പൊ നാട്ടിൽ തന്നെ
Deleteവനത്തിൽ വന്യമൃഗങ്ങൾ ഒന്നും ഇല്ല
നന്ദി അജിത്ഭായ് ശരിയായ വീക്ഷണം
മനുഷ്യമൃഗങ്ങൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
അതെ നാട്ടിൽ ജീവിക്കുന്നു മൃഗ ചേഷ്ട പലപ്പോഴും മറക്കാൻ കഴിയുന്നില്ല
Deleteസംസ്കാരം അതിന്റെ പൂര്‍ണ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പൂർണരായും സംസ്കര സമ്പന്നർ എന്ന് അവകാശപ്പെടുവാൻ നമ്മുക്ക് കഴിയുന്നില്ല
നന്ദി സൌഗന്ധികം
നല്ല ചിന്ത വംശനാശഭീഷണിയിലാണ് പലതും.കാഴ്ചകള്‍ മാറും.
ReplyDeleteഅതെ അനീഷ് വല്ലാത്ത ഒരു മാറ്റം അത് പെട്ടെന്നല്ല തീർച്ചയായും നമ്മൾ ഈ തലമുറ വല്യ മാറ്റത്തിനു സാക്ഷ്യം വഹിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ ഓരോ തലമുറയും അപ്പോൾ എന്ത് മാത്രം മാറ്റം നമ്മൾ അറിയാതെ അനുഭവിച്ചിട്ടുണ്ടാകും വൈദ്യുതി വന്നപ്പോൾ ട്രെയിന വിമാനം കമ്പി തപാൽ സാമൂഹ്യ പരിഷ്കരണം ഓരോ തലമുറക്കും അവരവരുടെ തലമുറ വല്യ മാറ്റം അവകാശപ്പെടുന്നു അത്ര തന്നെ
Deleteനന്ദി കാത്തി ഈ വരവിനു സംവേദനത്തിന്
nattu mrigangal :)
ReplyDeleteനിധീഷ് നന്ദി അഭിപ്രായത്തിനു വായനക്ക്
Delete