Saturday, 26 October 2013

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ
ഒരു സവർണ്ണആചാരമാണ്
നിറം
വെളുത്തിട്ടാണ്‌

പെയ്യുന്നത്
 മന്ത്രം ചൊല്ലിയിട്ടാണ്
പൊഴിയുന്നതു
തലയ്ക്കു മുകളിൽ നിന്നാണ്,

ഉണ്ടാവും
വെള്ളി പൂണൂലും
കല്പ്പിച്ചു ഉണ്ടാവാറുണ്ട്
വെള്ളിടിയും
പുണ്യാഹവും

പറിച്ചു എറിയുന്നുണ്ടാവും
പൂക്കളും ഇലകളും

സവർണ്ണ ആചാരം
ആയതു കൊണ്ടാവും
ഇത് വരെ
ഇതൊന്നും
അനാചാരമായി ഗണിച്ചിട്ടില്ല

എന്നാലും
അത് നനയിക്കുന്നുണ്ട്
ചിലരെ
അവര് ദളിതരാണ്

സവർണ്ണ രാജ്യങ്ങളിൽ
മഴ
അങ്ങനെ പെയ്യാറില്ല,
അവിടെ
മഴ പോലും
സുവർണ്ണ വെയിലാണ്

വെയിലില്ലാത്തപ്പോൾ
നേരവും കാലവും നോക്കി
ചന്ദനം പോലെ
അവിടെ
പ്രസാദമായി
കൊടുക്കുന്നത്
പലപ്പോഴും
മഴ അരച്ച മഞ്ഞാണ്

മഴ
കഴിഞ്ഞാൽ
തൊട്ടടുത്ത
വരേണ്യ വര്ഗ്ഗം
കുടയാണ്

നിറം
കറുത്തിട്ടാകാം
പല വർണ്ണത്തിലുമാകാം
മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ്

എന്നാലും പിടിക്കുന്നവരോട്
ഒരു
പനി  അകലമാണ് സൂക്ഷിക്കാറ്

നില്പ്പിലും ഇരിപ്പിലും നടപ്പിലും
സ്ഥാനം
അവരെക്കാൾ
ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ്
അത്  ഒരു പറഞ്ഞു വെയ്പ്പാണ്
മറന്നു പോകാതിരിക്കുവാനാണ്

ചിലപ്പോൾ മഴക്കും മേലേ
കേറി പിടിച്ചു കളയും
മഴയെക്കാൾ ആദ്യം ഉണ്ടായതു
താനാണെന്ന് കേറിപറഞ്ഞുകളയും  

പിടിക്കുന്നവരുടെ
തോളത്തും കയ്യിലും
ഇരിക്കുമ്പോഴും
ഭയപ്പെടുത്തുന്നുണ്ട്
പൂച്ച നഖം പോലെ
മുഖം  കൂർത്ത ചില ജാതി
പഴഞ്ഞൻ കമ്പിഞരമ്പുകൾ

എന്നിട്ടും
പിടിക്കുന്നവന്റെ
തലമാത്രം നനയാതെ
കാത്തു
കാലു മുഴുവൻ നനച്ചു
തോളിൽ കയറി ഇരുപ്പാണ്
കുട
എന്ന സ്ഥാനപ്പേരിൽ

സവർണ്ണർ പണ്ട്
കാര്യസ്ഥനായി
കൊണ്ട് നടന്നത് കൊണ്ട്
മേലാളനായി കാര്യമറിയാതെ
വെറുതെ ഇല്ലാത്ത മഴയ്ക്ക്
ഇപ്പോഴും മറ പിടിച്ചു
കൂടെ നടക്കുകയാണ്
സ്വന്തമായി
നിറം പോലും ഇല്ലാത്ത
നിവർത്തിയാൽ ഉടനെ വളഞ്ഞു
ചരിഞ്ഞു പോകുന്ന
മാനം നോക്കി കുട

16 comments:

 1. സവർണ്ണർ പണ്ട്
  കാര്യസ്ഥനായി
  കൊണ്ട് നടന്നത് കൊണ്ട്
  മേലാളനായി കാര്യമറിയാതെ
  വെറുതെ ഇല്ലാത്ത മഴയ്ക്ക്
  ഇപ്പോഴും മറ പിടിച്ചു
  കൂടെ നടക്കുകയാണ്
  സ്വന്തമായി
  നിറം പോലും ഇല്ലാത്ത
  നിവർത്തിയാൽ ഉടനെ വളഞ്ഞു
  ചരിഞ്ഞു പോകുന്ന
  മാനം നോക്കി കുട.


  രസകരമായ, ചിന്താത്മകമായ വരികൾ.വളരെ നന്നായിരിക്കുന്നു ഭായ്.  ശുഭാശംസകൾ....

  ReplyDelete
  Replies
  1. സൌഗന്ധികം നന്ദി ഈ വായനക്ക് പ്രോത്സാഹനത്തിനു

   Delete
 2. കുടപിടിയ്ക്കട്ടെ
  മഴയൊന്ന് വരുന്നുണ്ട്

  ReplyDelete
  Replies
  1. അജിത്ഭായ് യുടെ പ്രവചനം ഒരു പക്ഷെ ശരി തന്നെ ആയിരിക്കാം എല്ലാം നല്ലതിനാകട്ടെ
   നന്ദി അജിത്ഭായ് വായനക്കും ഈ പ്രോത്സാഹനത്തിനും

   Delete
 3. കുട, സവർണ്ണർ, ദളിതർ - ഇതേ ചുറ്റിപ്പറ്റി ഏതാനും വരികൾ! അതെ, സവർണ്ണർ അങ്ങിനെ ജനിച്ചത് അവരുടെ നന്മ കൊണ്ടല്ല, ദളിതർ അങ്ങിനെ ജനിച്ചത് അവരുടെ തിന്മ കൊണ്ടും അല്ല. മനുഷ്യൻ മനുഷ്യനെ ശത്രുവാക്കുന്ന രീതികൾ! പ്രകൃതി/ദൈവമാഹാത്മ്യം അറിയാത്തവർ - അഥവാ അറിഞ്ഞാലും അറിയില്ലെന്ന് നടിക്കുന്നവർ - ഇവരാണത്രെ - മനുഷ്യരാണത്രെ - വിവേകബുദ്ധിയുള്ള ജീവികൾ!!! കഷ്ടം, കഷ്ടം.

  ReplyDelete
  Replies
  1. ഡോക്ടര നന്ദി വിശദമായ അഭിപ്രായത്തിനു പുതിയ തലമുറ അയിത്തങ്ങൾ വരുന്നു
   ഗുരുദേവ ചരിതം ആണെന്ന് തോന്നുന്നു ഒരു കഥകളിക്കു അരങ്ങു നിഷേധിച്ചിരിക്കുന്നു ഈ 2013 കാലത്തും പിന്നെ പുതിയ പുതിയ ക്ഷേത്രാചാരങ്ങൾ എല്ലാം കാലം നേരെ ആക്കട്ടെ

   Delete
 4. Replies
  1. മഴ സോഷ്യലിസ്റ്റ്‌ ആണ് ഒരർത്ഥത്തിൽ കേരളത്തിൽ എങ്കിലും
   നന്ദി നിധീഷ്

   Delete
 5. മഴ നനയാതിരിക്കാന്‍ കുട...
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻചേട്ടാ ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം നന്ദിയും

   Delete
 6. കടക്കവിത കൊള്ളാം....
  ആശംസകൾ.....

  ReplyDelete
  Replies
  1. വീ കെ വലിയ സന്തോഷം ഈ വായന അഭിപ്രായം പ്രോത്സാഹനം നന്ദിയോടെ

   Delete
 7. Replies
  1. നന്ദി കീയക്കുട്ടി ഈ വരവിനു സന്തോഷത്തിനു

   Delete
 8. അതായിരിക്കും ചില വര്‍ണ്ണമഴകള്‍ ഇടയ്ക്ക് അല്ലെ..
  ആശംസകള്‍ ബൈജു ഭായ്.

  ReplyDelete
  Replies
  1. അതെ അതെ ശരിയായിരിക്കാം എന്തായാലും ഒരു ടെൻഷൻ റിലീവെർ ആണ് മഴ അല്ലെ
   നന്ദി സുഹൃത്തേ ഈ വായനക്കും വരവിനും പ്രോത്സാഹനത്തിനും

   Delete