Skip to main content

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ?
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!

അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!

അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!

ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

Comments

  1. പ്രണയം മധുരതരം
    എന്നുമെന്നുനിലനല്‍ക്കുകില്‍..
    നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ആശ്വാസം ഈ വാക്കുകൾ നന്ദി സ്നേഹം

      Delete
  2. പ്രണയത്തിനു വല്ല പ്രധിരോധ ഒറ്റമൂലിയുണ്ടെങ്കിൽ പറയണെ...
    ആശംസകൾ....

    ReplyDelete
    Replies
    1. ഉഷ്ണം ഉഷ്ണേന ശാന്തി ഒരു മാതിരി എല്ലാ അസുഖത്തിനും അതിന്റെ തന്നെ അണുക്കൾ തന്നെ അല്ലേ കുത്തി വയ്ക്കുക നന്ദി വി കെ

      Delete
  3. ഇനിയിപ്പോ വേണ്ട
    ഇത്രയൊക്കെയായില്ലേ!!

    ReplyDelete
    Replies
    1. അത്ര തന്നെ അജിത്ഭായ് പ്രണയം നല്ലതാ നന്ദി അജിത്‌ ഭായ്

      Delete
  4. പ്രണയത്തിനു പ്രതിരോധ മരുന്ന്
    ജനിക്കുമ്പോഴേ എടൂക്കണം

    ReplyDelete
    Replies
    1. അതെ ബി സി ജി പോലെ നന്ദി നിധീഷ്

      Delete
  5. പ്രണയം വ്യാധിയായി മാറാത്തത് തന്നെ നല്ലത്.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഒരു മൂക്കടപ്പ് പോലെ വന്നു പോയാൽ അപ്പോഴും പരാതി ബാക്കി കാണില്ലേ
      ഓരോരോ കാലത്ത് ഓരോരോ വ്യാധികൾ നന്ദി സൌഗന്ധികം

      Delete
  6. Pranayavum chumayum adakkivekkaan aavilla.

    ReplyDelete
    Replies
    1. പക്ഷെ ചുമയുടെ ഒരു ഒറിജിനാലിറ്റി പ്രണയത്തിനുണ്ടോ എന്നൊരു സംശയം അല്ലെങ്കിൽ തന്നെ ഇപ്പൊ പ്രണയം പോലും റിയാലിറ്റി ഷോ നടത്തുന്ന ഈ കാലഘട്ടത്തിൽ അങ്ങിനെ തോന്നുന്നത് നമ്മുടെ കുഴപ്പം തന്നെ ആവും അല്ലെ ഡോക്ടര
      നന്ദി ഡോക്ടര

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!