Skip to main content

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും  
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി    

അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം

ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ

അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ

എന്നിട്ടും
കടലുപ്പ്‌ വാരി

അത് തിന്നു

കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു 

Comments

  1. കടൽ എല്ലാം ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കാണല്ലെ, നാളത്തെ ഉപയോഗത്തിനായി...
    ആശംസകൾ....

    ReplyDelete
    Replies
    1. വി കെ വളരെ നന്ദി ഈ അഭിപ്രായത്തിനു വായനക്ക്

      Delete
  2. ഉപ്പിലിട്ടുവെച്ചതൊക്കെ ഏറെക്കാലം നിലനില്‍ക്കട്ടെ !!
    ഭരണികള്‍ ഉടയാതിരിക്കട്ടെ !!
    ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഓരോ ആശംസകളും വളരെ പ്രചോദനമാണ് സന്തോഷം

      Delete
  3. ഭരണിയും, ഉപ്പിലിട്ടതും എല്ലാം ഉഗ്രൻ! കാണാനും കൊള്ളാം, രുചിയും സ്വാദിഷ്ടം.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ കയ്യൊപ്പിനു വായനക്ക് അഭിപ്രായത്തിനു

      Delete
  4. ഉടഞ്ഞുപോവുക എന്നത് ഭരണികളുടെ നിയോഗമാണ്.....

    ReplyDelete
    Replies
    1. തീര്ച്ചയായും പഴയ ഭരണികൾ ഇപ്പോഴും പല എക്സ്കവെഷന്റെയും ഭാഗമായി കുഴിചെടുക്കുമ്പോൾ അതിശയം തോന്നാറുണ്ട് ഭരണി ഒരു മാതിരി എല്ലാ സംസ്കൃതിയുടെയും അതി ജീവനത്തിന്റെ ഭാഗമായിരുന്നു ഒരു സേഫ് പോലെ അവ ഇപ്പോഴും കാണപ്പെടുന്നതിൽ അതിശയം പിന്നെ പ്രദീപ്‌ മാഷ് പറയുമ്പോലെ അത് ഭരണിയുടെ നിയോഗമാണ് മണ്ണിലേക്ക്
      നന്ദി പ്രദീപ്‌ ഭായ് ഈ വായനക്ക് അഭിപ്രായം പങ്കു വച്ചതിനു സന്തോഷത്തോടെ

      Delete
  5. "അധ്വാനിച്ച
    വിയർപ്പുപ്പിൽ
    ശരീരം കേടാകാതെ
    സൂക്ഷിക്കേണ്ട
    മനുഷ്യൻ "
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ സന്തോഷം ഈ പ്രത്യേക വാക്കുകൾക്ക് വളരെ സന്തോഷം ഇത് കേൾക്കുമ്പോൾ നന്ദിയോടെ

      Delete
  6. അയോഡൈസ്ഡ് ഉപ്പ് വേണം! അതാ നിയമം!

    ReplyDelete
    Replies
    1. സയനൈടും വേണമെങ്കിൽ ചേര്ക്കും എല്ലാം ഒരു ചേരുംപടി ഇല്ലെ ഇപ്പൊ ഫാസ്റ്റ് ഫുഡ്‌ ചെയിൻ തന്നെ ആണ് പല മരുന്ന് കമ്പനി യുടെയും ഷെയർ ഷെയർ ഒനെര്സ്
      എല്ലാം ഒരു ചെയിൻ മരുന്ന് കമ്പനി രോഗം ഇറക്കും പരത്തും അവരുടെ സാധനം വിറ്റഴിക്കും
      നന്ദി അജിത്ഭായ് ഈ അഭിപ്രായങ്ങൾ രസകരമായ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നതിനു
      സ്നേഹപൂർവ്വം

      Delete
  7. കടൽ ഉപ്പ് ഭരണിയിൽ ഇട്ട് വച്ച കൗതുകങ്ങൾ

    ReplyDelete
    Replies
    1. നന്ദി നിധീഷ് വായന അഭിപ്രായം എല്ലാത്തിനും സ്നേഹത്തോടെ

      Delete
  8. ലയനം നടന്നില്ലെങ്കില്‍ മറ്റുപലതും നടക്കില്ല. പലതും നിലയ്ക്കും

    ReplyDelete
    Replies
    1. പ്രകൃതി ഏറ്റവും വല്യ യുക്തി വാദി തന്നെ എല്ലാം ആവാസ വ്യവസ്ഥ ചങ്ങലയിലെ കണ്ണികൾ രാസപ്രവർത്തനം നമ്മൾ എന്തറിയുന്നു
      നന്ദി കാത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete



  9. ഇപ്പോൾ
    ആ ഭരണിയിൽ
    കേടാകാതിരിക്കുവാൻ
    ഉപ്പിലിട്ടു
    സൂക്ഷിച്ചിരിക്കുന്നു
    നല്ല ഋതുക്കളിൽ
    മേഘങ്ങളിൽ
    കായ്ച്ച
    കൊതിയൂറും
    വാടാത്ത മഴക്കനികൾ


    നല്ല വരികൾ ഭായ്.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഈ ഓരോ വായനക്കും പ്രത്യേക അഭിപ്രായത്തിനും കയ്യൊപ്പിനും വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!