Skip to main content

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Comments

 1. പ്രണയത്തെ പശുവായി ചിത്രീകരിച്ചത് വളരെ നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. ദാസേട്ട ഈ അനുഗ്രഹത്തിന് അഭിനന്ദനത്തിനു നന്ദി

   Delete
 2. നല്ല കാല്പനികതയുണ്ട് :)

  ReplyDelete
  Replies
  1. കാത്തി ഈ വരവ് വായന അഭിപ്രായം വളരെ വലിയ പ്രോത്സാഹനം നന്ദിപൂർവ്വം

   Delete
 3. പാല്‍പ്രണയം ഒഴുകട്ടെ !! എങ്ങും

  ReplyDelete
  Replies
  1. സുഹൃത്തേ ഈ സന്ദര്ശനം വാക്കുകൾ വളരെ നന്ദി സന്തോഷം

   Delete
 4. Pranayam - thozhuthu - pashu...... bhaavana ugaran.

  ReplyDelete
  Replies
  1. ഡോക്ടർ വളരെ നന്ദി ഗദ്യ കവിതയിലെ ഡോക്ടറുടെ ഉപദേശം തീർച്ചയായും ഉപകാരപ്പെടുന്നുണ്ട് ഓർക്കുന്നുണ്ട്
   വളരെ നന്ദി ഈ പ്രോത്സാഹനത്തിനു കയ്യൊപ്പിനു

   Delete
 5. സ്നേഹം മുഴുവന് അകിടിനോടാണ്......അല്ലേ

  ReplyDelete
  Replies
  1. പാലിനോട് എന്ന് തിരുത്തിക്കൂടെ? എല്ലാം ഒന്ന് തന്നെ
   നന്ദി അനുരാജ് രസകരമായ അഭിപ്രായത്തിനു

   Delete
 6. പ്രണയം
  പാൽ പോലെ നല്ലതാണ്
  പക്ഷെ പിരിഞ്ഞാൽ ........

  ReplyDelete
  Replies
  1. തീര്ച്ചയായും ഒരു പാലും അധികം വരാതിരിക്കട്ടെ കുടിച്ചു തീരട്ടെ പ്രണയ ഗുണഭോക്താക്കൾ നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു

   Delete
 7. വിശുദ്ധപശുക്കളെ എന്തിനാണ് ശല്യപ്പെടുത്തുന്നത്!

  ReplyDelete
  Replies
  1. പശുക്കൾ പുൽമേടുകളിൽ വിഹരിക്കട്ടെ ഗോപാലകർ അവരെ മേയ്ച്ചു നടക്കട്ടെ അവർ കശാപ്പു കാരുടെ ഔദാര്യത്തിന് തല കാണിക്കാൻ ഇട വരാതിരിക്കട്ടെ
   നന്ദി അജിത്‌ ഭായ് വളരെ നന്ദി തുടർന്ന് വരുന്ന ഈ വല്യ പ്രോത്സാഹനത്തിനു

   Delete
 8. പ്രണയവും സ്വാർത്ഥതയും മനോഹരമായി കോർത്തിണക്കി ..

  ReplyDelete
  Replies
  1. ഈ വായന അതിനൊരു അഭിപ്രായം അത് തന്നെ വളരെ സന്തോഷം
   നന്ദി ശരത്

   Delete
 9. പ്രണയം പുളിയ്ക്കാതെ, മധുരതരമായിത്തന്നെ ലഭിക്കട്ടെ ഭായ് നിങ്ങൾക്ക്. 

  വളരെ നന്നായി എഴുതി.


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. അങ്ങിനെ തന്നെ ആവട്ടെ എല്ലാ പ്രണയവും വേണമെങ്കിൽ മുന്കാല പ്രാബല്യത്തോടെ എല്ലാ പ്രണയവും എല്ലാവരുടെയും ആത്മാര്ത്മായ പ്രണയവും മധുരിക്കട്ടെ
   നന്ദി സൌഗന്ധികം ഈ കയ്യൊപ്പിനു ആശംസകൾക്ക് പ്രാർത്ഥനയ്ക്ക്

   Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു  പ്രാണികളെയും ആട്ടി  ഉറക്കം വരാതെ  കിടക്കുന്നുണ്ടാവുക വെടിയുണ്ട തൊട്ടു തൊട്ടില്ല  എന്ന മട്ടിൽ വന്ന് മരണത്തിലേയ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി. ചെയ്തത് ശരി ആയോ? പിടിക്കപ്പ