Sunday, 6 October 2013

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത്
ഒരു ചുവന്ന പൊട്ടായിരുന്നു
അത് സീമന്ത രേഖയുടെ അടുത്തായിരുന്നു
ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു
എല്ലാ ധൃതിയുടെ ഇടയിലും അത്
ഞാൻ ശ്രദ്ധിച്ചിരുന്നു
പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള
എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു
അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു
ചരമ കോളത്തിൽ
എന്റെ ചിത്രം
ചിരിക്കുന്നുണ്ടായിരുന്നു
നായകൻ ഞാനായിരുന്നെങ്കിലും
വില്ലൻ മൊബൈൽ ആയിരുന്നു  
അന്ന് മിസ്സ്‌ അടിച്ചത്...
നമ്മൾ പരിചയപ്പെട്ടത്‌ !
അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു
പക്ഷെ
എന്റെ കൂടെ ചരമകോളത്തിൽ
അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ
ഒരു പുഴയും ഉണ്ടായിരുന്നു
പുഴ ഗര്ഭിണി ആയിരുന്നു
മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു
പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു
പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ
ഗര്ഭം കലക്കുമായിരുന്നു
അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത്
പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു
ഇടിച്ചു തെറിപ്പ്പ്പ്പിച്ചു
കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു
അത് മണൽ നിറച്ചിരുന്നു!
വിധി!
പുഴ പോയതോടെ ആ ഒരു ദേശത്തെ
സംസ്കാരം കൂടി അനാഥമായി!
മരിച്ച പുഴ സന്തോഷവതിയാണിന്നു
പൊട്ടില്ലാത്ത പുഴയുടെ നെറ്റിയിൽ കിടന്നാണ്
ഈ കുറിപ്പെഴുതുന്നത്
ഹ്ല ഹ്ല ഹ്ല
ചിരിച്ചതല്ല
ഒരു പുഴ ഒഴുകിയതാണ്
അതെന്റെ കണ്ണിൽ നിന്നാണ്
നിന്റെ ചുവന്ന പൊട്ടു ഓർത്തു!

12 comments:

 1. ചിരിച്ചതല്ല
  ഒരു പുഴ ഒഴുകിയതാണ്
  അതെന്റെ കണ്ണിൽ നിന്നാണ്
  നിന്റെ ചുവന്ന പൊട്ടു ഓർത്തു! Bhaavana nannaayirikkunnu.

  ReplyDelete
 2. ബൈജു ,ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല ഭാവനയുള്ള കവിയാണ്. എല്ലാ കവിതകളും ഒന്നിനൊന്നു വ്യത്യസ്തം. ഇത്രയധികം എഴുതി പോസ്റ്റ് ചെയ്യുന്നതിനാൽ നല്ല പല കവിതകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരൽപ്പം കൂടി ചെത്തിമിനുക്കിയാൽ ബ്ലൊഗ് ലോകത്തിനപ്പുറം മുന്നേറാൻ ഈ ബ്ലോഗ്ഗിനു സാധിക്കും. കവിയ്ക് സ്വയം ഏറ്റവും മികച്ചതെന്ന് തോന്നിയ വരികൾ ഒരു പോസ്റ്റ് ആക്കി ഇട്ടാൽ നന്നായിരിക്കും

  ReplyDelete
  Replies
  1. നിധീഷ് നന്ദി ഈ നല്ല വാക്കുകൾക്ക് വഴികാട്ടലിനു
   തീര്ച്ചയായും അംഗീകരിക്കുന്നു അതോടൊപ്പം ഇതേ അഭിപ്രായം ആദ്യം പറഞ്ഞ റിനി ശബരി പിന്നെ അനുരാജ് അവരോടും കടപ്പാട് (റിനിയെ മിസ്സ്‌ ചെയ്യുന്നു) അത് കൊണ്ട് തീര്ച്ചയായും ശ്രദ്ധിക്കാം

   Delete
 3. നിധീഷ് വർമ്മ രാജ എന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

  നല്ല കവിത,ഭാവന.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം ആ അഭിപ്രായത്തോട് ഞാനും നീതി പുലർത്താം

   Delete
 4. നിധീഷ് വര്‍മ്മ രാജയുടെ അഭിപ്രായത്തിനോട് എനിയ്ക്കും യോജിപ്പുണ്ട്

  ReplyDelete
  Replies
  1. അജിത്‌ ഭായ് നന്ദി
   ഇപ്പൊ എന്തെങ്കിലും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ കൈ വിറക്കും എന്നാലും സാരമില്ല ട്രൈ ചെയ്യാം

   Delete
 5. നിധീഷിന്റെ അഭിപ്രായം ഞാന് പണ്ടേ പറഞ്ഞിട്ടുുളളതാണ്.....മികച്ച ഭാവന....ചിന്തകള്.....പക്ഷേ അതിനിടയിലും അച്ചടക്കമില്ലായ്മ.......ഒന്നു കൂടി മനസ്സിലിട്ട് പോളിഷ് ചെയ്താല് ബ്ലോഗ് ലോകം മുഴുവന്ശ്ര ദ്ധിക്കുന്ന മികച്ച കവിതകള് ബൈജുവിന് എഴുതാന് കഴിയും....ശുഭാശംസകള്........

  ReplyDelete
  Replies
  1. തീര്ച്ചയായും റിനിയും അനുരാജും ഇപ്പോൾ നിധീഷും പറയുമ്പോൾ എനിക്ക് എടുത്തു പറയാൻ പറ്റും എന്റെ ആദ്യ പോസ്റ്റിൽ നിന്ന് ഇപ്പോഴത്തെ പോസ്റ്റ്‌ വരെ അത് കൊണ്ട് ഉണ്ടായ ഗുണപരമായ മാറ്റം നന്ദി അനുരാജ് ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു

   Delete