Skip to main content

നേരെ ആകാത്തവ

എത്രനേരം അരി ഇട്ടാട്ടിയാലും
വെള്ളം എത്രശ്രദ്ധിച്ചു കുറേശ്ശെ ചേർത്തരച്ചാലും
ദോശയ്ക്ക് വേണ്ടി   മാവ് കനംകുറച്ച് മേഘം കലക്കിഒഴിച്ചാൽ
പരുവംതെറ്റി  കിട്ടുന്നത്  മഴനൂൽപലഹാരം തന്നെ

എത്രനീളൻ വര കുത്തും കോമയും ഇട്ടു  നീട്ടി പഠിപ്പിച്ചാലും
വെള്ളച്ചാട്ടത്തിൽ നേരെ  താഴേക്ക്‌ ചാടാൻ  പരിശീലിപ്പിച്ചിട്ടും
മഴ ഒന്ന് മാറി പുഴയോട് തനിയെ ഒഴുകാൻ പറഞ്ഞാൽ
പുഴയുടെ  പോക്ക്  ഇപ്പോഴും വളഞ്ഞുപുളഞ്ഞു തന്നെ

എത്രപ്രാവശ്യം നാലു വരയിൽ റോക്കറ്റ് പറത്തി കാണിച്ചിട്ടും
വരയിട്ടു മഴവില്ല് പോലും വളച്ചു പഠിപ്പിച്ചിട്ടും
മേഘമിപ്പോഴും ആകാശത്ത് പറക്കാനിറങ്ങിയാൽ
പോകുന്നത് അടുക്കുംചിട്ടയും ഇല്ലാതെ തന്നെ

എത്രകാലം അടക്കി കിടത്തിയാലും
മരിച്ചുകഴിഞ്ഞു  അച്ചടക്കം കിടത്തിപഠിപ്പിച്ചാലും
ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ
മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ 

Comments

  1. എത്രകാലം അടക്കി കിടത്തിയാലും
    മരിച്ചുകഴിഞ്ഞു അച്ചടക്കം കിടത്തിപഠിപ്പിച്ചാലും
    ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ
    മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ

    aasamsakal

    ReplyDelete
    Replies
    1. നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്

      Delete
  2. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഉണ്ട് ചേട്ടാ ഈ നല്ല വാക്കുകൾക്ക്

      Delete
  3. മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ

    സത്യം ഭായ്. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  4. മനോഹരം
    അതിമനോഹരം

    ചില വളഞ്ഞുപുളഞ്ഞുപോകലിലുമൊരഴകുണ്ട്

    ReplyDelete
  5. മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ
    Athe, athe!

    ReplyDelete
    Replies
    1. ഡോക്ടര സക്ഷ്യപെടുത്തിയാൽ അതിനു ആധികാരിത യുണ്ട്
      വളരെ നന്ദി ഡോക്ടര ഈ കയ്യൊപ്പിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!