Friday, 11 October 2013

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ
അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു
ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത്
അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു

ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ
സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ
മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം
എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ
അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു
നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ
പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ

വിവിധതരം അസുഖങ്ങളിൽ
ബി പി യുടെ ഉയർന്ന ഷെയറുകളിൽ
കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ
മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട്
സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ
അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ
ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ
ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ
നിർത്തി പഠിപ്പിച്ചതിന്റെ കണക്കു
അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ
അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ
തലകുനിച്ചു നിക്ഷേപിച്ചതിന്റെ രസീതികളിൽ
സ്വന്തം ശവമടക്കിനു  രണ്ടു ദിവസം വൈകി ചെന്നിട്ടും
മുന്നിൽ ചെന്ന് പെട്ട തെറ്റിന്  ശവത്തിനെ കൊണ്ട്
എടുപ്പിച്ച  ഇൻഷുറൻസ് പോളിസികളിൽ 

 ജീവിതത്തിന്റെ മടുപ്പുകൾ ഓരോ ദിവസവും
മരണം എന്ന നിക്ഷേപത്തിലേക്ക് ഇതുപോലെ സ്വരുക്കൂട്ടിയതിനാൽ
ഇനി ഒരു വാർദ്ധക്യദൂരം നടക്കേണ്ടി വരില്ലെന്ന് ഓർത്തു
ചുണ്ടിൽ വിരിഞ്ഞ ചിരി കാലം മോർഫു ചെയ്തതാകാമെന്നൊരു തോന്നൽ

18 comments:

 1. വിവിധതരം അസുഖങ്ങളിൽ
  ബി പി യുടെ ഉയർന്ന ഷെയറുകളിൽ
  കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
  ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
  സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
  ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ .......കവിത മരം നന്നായി പൂക്കുന്നുണ്ട്...ആശംസകള്

  ReplyDelete
 2. പ്രവാസനിക്ഷേപങ്ങൾ കലക്കി.നാവു നമ്മെ ചതിക്കാതിരുന്നാൽ ചുണ്ടിനു പിന്നെ രക്ഷയില്ല ഭായ്.ചിരിച്ചേ തീരൂ.ഒരു മോർഫിങ്ങുമില്ലാത്ത നല്ല ഒന്നാം തരം ചിരി.നാവു ചതിക്കാതിരിക്കട്ടെ.ജീവിതം മുഴുവൻ കലർപ്പില്ലാത്ത ചിരിമലരുകൾ വിടരട്ടേയെന്നാശംസിക്കുന്നു ഭായ്.


  നല്ല കവിത.


  ശുഭാശംസകൾ ....

  ReplyDelete
 3. ഒരു ചിരിയോടെ തന്നെയായ്ക്കോട്ടെ തെക്കോട്ടുള്ള യാത്ര

  ReplyDelete
  Replies
  1. അതെ ചിരി നിലനില്ക്കട്ടെ നന്ദി അജിത്‌ ഭായ്

   Delete
 4. ഈ ചിരി മോര്‍ഫ് ചെയ്യാത്തത് തന്നെ.
  ചിന്തനീയം ഈ കവിത...

  ReplyDelete
 5. ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
  ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന് ചുണ്ട് കോട്ടി ചിലർ.....
  :)

  ReplyDelete
 6. വളരെ വളരെ അര്‍ത്ഥഗര്‍ഭം ഓരോ വരിയും.ഇന്നിന്‍റെ വിപരീത ജീവിതത്തിന്‍റെ ഭൂമികയില്‍ നിന്ന് നന്മയുടെ വാക്കുകള്‍ ഉയര്‍ന്നുയര്‍ന്നു വരുന്നുന്നു -വിരല്‍ചൂണ്ടുന്ന മുന്നറിയിപ്പുകള്‍ പോലെ !!

  ReplyDelete
 7. ഒരു ചിരിയുടെ വിവിധ അര്‍ത്ഥതലങ്ങള്‍ . മനോഹരമാക്കി.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

   Delete
 8. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ നന്ദി

   Delete
 9. എന്നായാലും തെക്കോട്ടേക്കല്ലെ എല്ലാവരും....!

  ReplyDelete