പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ?
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!
അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!
അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!
ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും മുമ്പേ!
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!
അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!
അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!
ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും മുമ്പേ!
പ്രണയം മധുരതരം
ReplyDeleteഎന്നുമെന്നുനിലനല്ക്കുകില്..
നന്നായിട്ടുണ്ട് കവിത
ആശംസകള്
ചേട്ടാ ആശ്വാസം ഈ വാക്കുകൾ നന്ദി സ്നേഹം
Deleteപ്രണയത്തിനു വല്ല പ്രധിരോധ ഒറ്റമൂലിയുണ്ടെങ്കിൽ പറയണെ...
ReplyDeleteആശംസകൾ....
ഉഷ്ണം ഉഷ്ണേന ശാന്തി ഒരു മാതിരി എല്ലാ അസുഖത്തിനും അതിന്റെ തന്നെ അണുക്കൾ തന്നെ അല്ലേ കുത്തി വയ്ക്കുക നന്ദി വി കെ
Deleteഇനിയിപ്പോ വേണ്ട
ReplyDeleteഇത്രയൊക്കെയായില്ലേ!!
അത്ര തന്നെ അജിത്ഭായ് പ്രണയം നല്ലതാ നന്ദി അജിത് ഭായ്
Deleteപ്രണയത്തിനു പ്രതിരോധ മരുന്ന്
ReplyDeleteജനിക്കുമ്പോഴേ എടൂക്കണം
അതെ ബി സി ജി പോലെ നന്ദി നിധീഷ്
Deleteപ്രണയം വ്യാധിയായി മാറാത്തത് തന്നെ നല്ലത്.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ഒരു മൂക്കടപ്പ് പോലെ വന്നു പോയാൽ അപ്പോഴും പരാതി ബാക്കി കാണില്ലേ
Deleteഓരോരോ കാലത്ത് ഓരോരോ വ്യാധികൾ നന്ദി സൌഗന്ധികം
Pranayavum chumayum adakkivekkaan aavilla.
ReplyDeleteപക്ഷെ ചുമയുടെ ഒരു ഒറിജിനാലിറ്റി പ്രണയത്തിനുണ്ടോ എന്നൊരു സംശയം അല്ലെങ്കിൽ തന്നെ ഇപ്പൊ പ്രണയം പോലും റിയാലിറ്റി ഷോ നടത്തുന്ന ഈ കാലഘട്ടത്തിൽ അങ്ങിനെ തോന്നുന്നത് നമ്മുടെ കുഴപ്പം തന്നെ ആവും അല്ലെ ഡോക്ടര
Deleteനന്ദി ഡോക്ടര