കടൽ
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി
അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം
ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ
അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ
എന്നിട്ടും
കടലുപ്പ് വാരി
അത് തിന്നു
കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി
അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം
ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ
അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ
എന്നിട്ടും
കടലുപ്പ് വാരി
അത് തിന്നു
കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു
കടൽ എല്ലാം ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കാണല്ലെ, നാളത്തെ ഉപയോഗത്തിനായി...
ReplyDeleteആശംസകൾ....
വി കെ വളരെ നന്ദി ഈ അഭിപ്രായത്തിനു വായനക്ക്
Deleteഉപ്പിലിട്ടുവെച്ചതൊക്കെ ഏറെക്കാലം നിലനില്ക്കട്ടെ !!
ReplyDeleteഭരണികള്‍ ഉടയാതിരിക്കട്ടെ !!
ആശംസകള്‍.
നന്ദി സുഹൃത്തേ ഓരോ ആശംസകളും വളരെ പ്രചോദനമാണ് സന്തോഷം
Deleteഭരണിയും, ഉപ്പിലിട്ടതും എല്ലാം ഉഗ്രൻ! കാണാനും കൊള്ളാം, രുചിയും സ്വാദിഷ്ടം.
ReplyDeleteഡോക്ടര വളരെ നന്ദി ഈ കയ്യൊപ്പിനു വായനക്ക് അഭിപ്രായത്തിനു
Deleteഉടഞ്ഞുപോവുക എന്നത് ഭരണികളുടെ നിയോഗമാണ്.....
ReplyDeleteതീര്‍ച്ചയായും പഴയ ഭരണികൾ ഇപ്പോഴും പല എക്സ്കവെഷന്റെയും ഭാഗമായി കുഴിചെടുക്കുമ്പോൾ അതിശയം തോന്നാറുണ്ട് ഭരണി ഒരു മാതിരി എല്ലാ സംസ്കൃതിയുടെയും അതി ജീവനത്തിന്റെ ഭാഗമായിരുന്നു ഒരു സേഫ് പോലെ അവ ഇപ്പോഴും കാണപ്പെടുന്നതിൽ അതിശയം പിന്നെ പ്രദീപ് മാഷ് പറയുമ്പോലെ അത് ഭരണിയുടെ നിയോഗമാണ് മണ്ണിലേക്ക്
Deleteനന്ദി പ്രദീപ് ഭായ് ഈ വായനക്ക് അഭിപ്രായം പങ്കു വച്ചതിനു സന്തോഷത്തോടെ
"അധ്വാനിച്ച
ReplyDeleteവിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ "
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
തങ്കപ്പൻ ചേട്ടാ സന്തോഷം ഈ പ്രത്യേക വാക്കുകൾക്ക് വളരെ സന്തോഷം ഇത് കേൾക്കുമ്പോൾ നന്ദിയോടെ
Deleteഅയോഡൈസ്ഡ് ഉപ്പ് വേണം! അതാ നിയമം!
ReplyDeleteസയനൈടും വേണമെങ്കിൽ ചേര്‍ക്കും എല്ലാം ഒരു ചേരുംപടി ഇല്ലെ ഇപ്പൊ ഫാസ്റ്റ് ഫുഡ് ചെയിൻ തന്നെ ആണ് പല മരുന്ന് കമ്പനി യുടെയും ഷെയർ ഷെയർ ഒനെര്സ്
Deleteഎല്ലാം ഒരു ചെയിൻ മരുന്ന് കമ്പനി രോഗം ഇറക്കും പരത്തും അവരുടെ സാധനം വിറ്റഴിക്കും
നന്ദി അജിത്ഭായ് ഈ അഭിപ്രായങ്ങൾ രസകരമായ അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നതിനു
സ്നേഹപൂർവ്വം
കടൽ ഉപ്പ് ഭരണിയിൽ ഇട്ട് വച്ച കൗതുകങ്ങൾ
ReplyDeleteനന്ദി നിധീഷ് വായന അഭിപ്രായം എല്ലാത്തിനും സ്നേഹത്തോടെ
Deleteലയനം നടന്നില്ലെങ്കില്‍ മറ്റുപലതും നടക്കില്ല. പലതും നിലയ്ക്കും
ReplyDeleteപ്രകൃതി ഏറ്റവും വല്യ യുക്തി വാദി തന്നെ എല്ലാം ആവാസ വ്യവസ്ഥ ചങ്ങലയിലെ കണ്ണികൾ രാസപ്രവർത്തനം നമ്മൾ എന്തറിയുന്നു
Deleteനന്ദി കാത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം
ReplyDeleteഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ
നല്ല വരികൾ ഭായ്.
ശുഭാശംസകൾ...
സൌഗന്ധികം ഈ ഓരോ വായനക്കും പ്രത്യേക അഭിപ്രായത്തിനും കയ്യൊപ്പിനും വളരെ നന്ദി
Delete