തല
ഒരു തല വച്ചത് കൊണ്ട് മാത്രം
ഉടൽ പറന്നു പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്
വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്
കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ
പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ് പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം
ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത് പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും
ഒരു തല വച്ചത് കൊണ്ട് മാത്രം
ഉടൽ പറന്നു പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്
വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്
കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ
പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ് പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം
ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത് പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും
ബൈജുവിന്റെ ചിന്തകളുടെ വ്യത്യസ്തതയും ഭാവനയുടെ പ്രത്യേകതയും ആശയങ്ങളുടെ ആവിഷ്കാരവുമെല്ലാം എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നു.
ReplyDeleteഎന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിനുള്ള മൂല ധനവും പ്രചോദനവും അജിത് ഭായ് യുടെ മുമ്പിൽ ഒരു കയ്യൊപ്പിനു കൊണ്ട് വയ്ക്കുന്ന ഫയൽ എന്ന ചിന്ത തന്നെ അതിൽ കാമ്പുള്ള എന്തെങ്കിലും ഉണ്ടാവണം എന്ന് ചിന്തിക്കാറുണ്ട് നന്ദി അജിത് ഭായ് ഈ വല്യ വാക്കുകൾക്ക്
Deleteഅജിതെട്ടന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അക്ഷരവിസ്മയങ്ങള്‍ തന്നെയാണ് ബൈജു ഭായിയുടെ ഓരോ കവിതകളും.
DeleteI support Ajithbhai. Same, same.
ReplyDeleteAashamsakal.
ഡോക്ടര വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു
Deleteഞാനുമിവരോട് യോജിക്കുന്നു.
ReplyDeleteഅഞ്ചുമിഷ്ടമായി ഭായ്.അഞ്ചാമത്തേതല്പം കൂടുതൽ.
ശുഭാശംസകൾ...
സൌഗന്ധികം നന്ദി ഓരോ വായനക്കും അഭിപ്രായത്തിനും
Deleteചിന്തിച്ചു ചിന്തിച്ചങ്ങിനെ.........?!!
ReplyDeleteആശംസകള്‍
തങ്കപ്പൻ ചേട്ടാ ഈ പ്രോത്സാഹനത്തിനു വായനക്ക് നന്ദി
Deleteഅപാരമായ ചിന്തകള്‍ തന്നെ...തല മറന്ന ഉടല്..... അവസാനം മരണവീട്ടില്‍ ചെന്നു ചേരുന്ന വഴി.....സങ്കടപ്പെടുന്ന കുട....രക്തം വാര്‍ക്കുന്ന പേന......അവസാനം തന്നെ തന്നെ ടിപ്പു കൊടുക്കുന്ന മനുഷ്യന്.......ഉജ്ജ്വലമായ ബിംബങ്ങള്‍
ReplyDeleteഅനുരാജ് നന്ദി
Deleteഇതൊരിക്കലും ഡിസ്പോസ്ബില്‍ കവിതകള്‍ അല്ലെ ബൈജു മാഷെ';
ReplyDeleteപകരം മനസ്സിന്റെ പുസ്തക താളുകളില്‍ തങ്ക ലിപികളാല്‍ എഴുതിവെക്കപ്പെടേണ്ടതാണ്.
ആശയ സമ്പുഷ്ടം !!! ഭാവുകങ്ങള്‍
നന്ദി സുഹൃത്തേ ഈ വാക്കുകൾക്ക്
Deletethala ishtappettu ,
ReplyDeleteTippum
നന്ദി നിധീഷ്
Delete:) കലക്കന്‍
ReplyDeleteകാത്തി വളരെ നന്ദി ഈ കയ്യൊപ്പിനു ആസ്വാദനത്തിനു
Delete