Skip to main content

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം
ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ
എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു
എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത്
വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു
അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും...

ഉടുത്തു കൊണ്ടിറങ്ങാൻ
നാണം മറയ്ക്കാൻ
കുളിര് മാറ്റാൻ
പ്രൌഡി കാണിക്കാൻ
അളവ് മാറ്റാൻ
എടുത്തിട്ട് അലക്കാൻ
വലിച്ചു കീറാൻ
വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും
പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം
പക്ഷെ....
അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ
പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു
വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ
അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ...
അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു


ഉത്തരം
സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും
അന്ധനല്ലാതിരുന്നിട്ടും തന്നെ പോലും വിശ്വസിക്കാത്ത ദൈവവിശ്വാസിക്കും
ചിന്തിക്കുന്നത് സ്വന്തം തലമാത്രം എന്ന് വാദിക്കുന്ന  യുക്തിവാദിക്കും
എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം

Comments

  1. വയറിനെ മറയ്ക്കാന്‍ ഒരു വസ്ത്രം
    വയര്‍ നിറയ്ക്കാനും വസ്ത്രം ഒരു ആയുധം

    ഇതിനിടയില്‍ തലയ്ക്കെന്തുകാര്യം?

    ReplyDelete
    Replies
    1. ശരിയാണ് അജിത്ഭായ് നട്ടെല്ല് പോയാൽ മനുഷ്യനും ഒരു കൊച്ചു വസ്ത്രം തന്നെ
      നന്ദി അജിത്ഭായ്

      Delete
  2. എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
    കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം
    :)

    ReplyDelete
  3. തല പെരുക്കുമ്പോഴും വയറെരിയുമ്പോഴും കുരുക്കുകള്‍ വീഴുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ കുരുക്ക് മുറുകുന്ന മനുഷ്യൻ
      ആശംസകൾക്കും വായനക്കും ചേട്ടന് നന്ദിപൂർവ്വം

      Delete
  4. സുഹൃത്തേ ..ഇതുവരെ ഉള്ള എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ...ഇതാണ് "വസ്ത്രമാഹാത്മ്യം."
    എഴുത്ത് ഇപ്പോൾ കൂടുതൽ ഭംഗിയായി മാറുന്നുണ്ട്.....

    ReplyDelete
    Replies
    1. ഇനിയും എഴുത്ത് നന്നാക്കുവാൻ ഈ വാക്കുകൾ മനസ്സിൽ സൂക്ഷിക്കും നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം