Skip to main content

ശമ്പളത്തിരുനാൾ

ഇരുന്നിരുന്നു കണ്ണൊന്നു നീട്ടി അടച്ചപ്പോഴാണ് രാത്രി ഉണ്ടായതു
പിന്നെ ദിവസങ്ങൾ രാത്രിയുടെ പകർപ്പെടുക്കുകയായിരുന്നു
പകർപ്പെടുത്തു കറുപ്പിന്റെ നിറംമങ്ങി തുടങ്ങിയപ്പോഴാണ്
പകലുണ്ടായത്
പിന്നെപിന്നെ പകലിനെ തന്നെ കൂലിക്ക് ജോലിക്ക് വയ്ക്കുകയായിരുന്നു

കൂലിപ്പണിചെയ്തു മുപ്പതുദിവസത്തെ ഗർഭംധരിച്ചപ്പോഴാണ്
ശമ്പളം ഉണ്ടായത്
പിന്നെ എല്ലാ മാസവുംമുപ്പതിന്റെ വാവടുക്കുമ്പോൾ ശമ്പളത്തിരുനാൾ
ആഘോഷിക്കുകയായിരുന്നു
എല്ലാ മാസവും സമയത്ത് ശമ്പളം കൊടുക്കാനാണ് മദ്യശാലകൾ തുറന്നത്
പിന്നെപിന്നെ എല്ലാ മുക്കിലുംമൂലയിലും ബലിയിടാൻ മദ്യശാലകൾ ശമ്പളം എണ്ണിയെണ്ണി  വാങ്ങുകയായിരുന്നു 

Comments

  1. ശമ്പളം എണ്ണിവാങ്ങുന്ന മദ്യശാലകൾ.! രൂപയുടെ 'മൂല്യം' ഇടിഞ്ഞെന്നു പറയുന്നത് അന്വർത്ഥം തന്നെ.!!

    നന്നായി എഴുതി ഭായ്.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം എന്ന് ഈ ലോകം നേരെ ആകുമോ എന്തോ അന്ന് എനികൊന്നു നന്നാകാൻ കാത്തിരിക്ക ഞാൻ

      Delete
  2. ശമ്പളത്തിരുനാളൊന്ന് വന്നിട്ട് വേണം..........!!

    ReplyDelete
    Replies
    1. എന്ത് ചെയ്താലും അവസാനം ആരുടെയും കയ്യില നിന്ന് കടം വാങ്ങിക്കാൻ ഇടയാവതിരിക്കട്ടെ അജിത്ഭായ്
      നന്ദി

      Delete
  3. :)
    ശമ്പളത്തിരുനാളല്ലോ
    സ്വയം മറക്കുന്ന തിരുനാൾ...

    ReplyDelete
    Replies
    1. അതെ ഡോക്ടർ ഉത്സവം അല്ലെ അന്ന് പലർക്കും

      Delete
  4. ട്രഷറിയിൽ നിന്നും പണം ശമ്പളമാകുന്നു അത് മദ്യശാല വഴി വീണ്ടും ട്രഷറിയിൽ എത്തുന്നു ..
    ഒരു cyclic process
    ആശംസകൾ ...

    ReplyDelete
    Replies
    1. ശരത് പ്രസാദ്‌ നന്ദി വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
      ഓണാശംസകൾ നേരുന്നു

      Delete
  5. ശമ്പള തിരുനാൾ ഹോ അത് പെട്ടന്നിങ്ങ് വന്നാൽ മതിയാരുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!