Skip to main content

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ
തളർന്നു കിടന്ന അധരത്തിൽ
കുറച്ചൊരു ലാളന കൂടുതൽ
പകർന്നു നൽകിയ പരിഭവത്തിൽ

രാവേറെ ചെന്നിട്ടും ഉറങ്ങാതെ
പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ
നിശ്വാസത്താരാട്ട് പാടി മെല്ലെ
ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം

അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി
ഏതോ അധികാരം ഉറപ്പിക്കുവാൻ
മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു
അമാവാസി നിറമുള്ള മുടിയഴക്

ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി
അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ
പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ
എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം

ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ
കീറി മെല്ലെ പരിശോധിക്കുമ്പോൾ
കണ്ടു ഹൃദയത്തിൽ മിടിക്കുന്ന
മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

Comments

  1. ഹൃദയഭാരം - വല്ലാത്തൊരു ഭാരം തന്നെ.
    ആശംസകൾ.
    ഭാരം എന്ന എന്റെ കവിത നോക്കുമല്ലോ:
    http://drpmalankot0.blogspot.com/2013/04/blog-post_5.html

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു
      ഡോക്ടറുടെ കവിത ഞാൻ വായിച്ചിരുന്നു വളരെ ഇഷ്ടപ്പെട്ടിരുന്നു അത് ഞാൻ കുറിക്കുകയും ചെയ്തിരുന്നു.

      Delete
  2. ഭാരത്തിനൊരു ലാളിത്യമുണ്ടല്ലോ മാഷെ.
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. ഏട്ടാ വളരെ സന്തോഷം ഈ അഭിപ്രായത്തിനു നന്ദിയും

      Delete
  3. യാതൊരു ഭാരവും ഭാരമായിത്തോന്നാത്ത ചില സന്ദര്‍ഭങ്ങളുണ്ട്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ആ ഭാരം കണ്ടെത്തുവാൻ നെഞ്ചിഴ
    കീറി മെല്ലെ പരിശോധിക്കുമ്പോൾ



    എന്നിൽ ഞാൻ നിന്നെ കണ്ടു...

    നല്ല കവിത ഭായ്

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹോ ഈ ഹൃദയത്തിന്റെ ഒരു കാര്യം
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ