Skip to main content

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ    

അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി-
പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം,
ഏറെ നടന്നിട്ടും തണലൊന്നും കാണാതെ-
വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌


ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും-
തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ..
എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു-
പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട്

ആക്ഷൻ

അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ-
ചിറകുവീശി,
കൂടെനടന്നു... മരവും
ഓടിപറന്നടുത്തെത്തുവാൻ...

ഇല്ല; കഴിയിന്നുമില്ല,
ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ..

ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു!
കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും
കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട്

മരം ഒരു ഡ്യുപ്പ് ആയിരുന്നു!

ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്!

സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

Comments

  1. ആഹാ.. ഇതു കൊള്ളാമല്ലോ.എന്നാ ഇനി റിലീസ്.? ബ്ലോക്ക് ബസ്റ്റർ തന്നെയാവട്ടെ.

    വ്യത്യസ്തമായ അവതരണം ഭായ്.ഇഷ്ടമായി

    ഓണാശംസകൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഒഴിഞ്ഞ കസേരകളോട് തിക്കി തിരക്കി ഈ പരാജയപ്പെട്ട ബ്ലോഗിൽ ഇപ്പോഴും സന്ദർശിക്കുവാനും വളരെ നല്ല അഭിപ്രായം തന്നു പ്രോത്സാഹിപ്പിക്കുവാനും കാണിക്കുന്ന ഈ സുമനസിനു ഒത്തിരി നന്ദി അറിയിക്കുന്നു

      Delete
  2. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനാ കുറിപ്പ് .നന്നായി

    ReplyDelete
  3. ന്യൂജനറേഷന്‍ ന്യൂ സ്റ്റോറി

    ReplyDelete
  4. നല്ല തിരക്കവിത..
    തിരക്കിട്ടെഴുതിയതെങ്കിലും സത്യത്തിന്റെ ദുർമുഖം നമ്മളെ നോക്കി പല്ലിളിക്കുന്നു..

    ReplyDelete
    Replies
    1. നിധീഷ് വായനക്ക് നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....