Skip to main content

തോന്നൽമൃഗം എന്ന് തന്നെ

 ജീവിതം ഒരു മുൻകൂർ ജാമ്യമാണ്

കൂടുതൽ മനുഷ്യനാവാൻ,

മത്സരിക്കുന്ന എന്ന് തോന്നി


മൃഗങ്ങളെ പരിചയപ്പെടുമ്പോൾ

എടുത്ത് ഉപയോഗിക്കാം 

എന്ന് തോന്നിയ 

മനുഷ്യത്വത്തിനോട്

എന്നോട് എന്ന പോലെ 

ഈർഷ്യ തോന്നിത്തുടങ്ങിയിരിക്കുന്നു

കാര്യമാക്കുന്നില്ല


ഒരു അറക്കവാളിൻ്റെ സ്വപ്നം

മാത്രമാണ് മരം എന്ന് കാടിനോട്

പറഞ്ഞത് ഓർക്കാനും പോയില്ല


മനുഷ്യനാകും മുമ്പ് വിരമിച്ച ഒന്നാണ് മൃഗമെന്ന് തോന്നി

തോന്നൽമൃഗം എന്ന് മാത്രം മുരണ്ടു


ഓർമ്മയും ഒരു അറക്കവാളാണ്

മനുഷ്യനാവുന്തോറും.


2


ബുദ്ധനിലേക്ക് ഒരു ഞരമ്പ്

കടത്തിവിട്ട് ബുദ്ധനിലെ ധ്യാനം

വലിച്ചെടുക്കുവാനുള്ള ശ്രമങ്ങൾ


എല്ലാ മരങ്ങളും സംശയത്തിന് അതീതരാകുന്നു

മെല്ലെ എന്ന് ഇലകൾ

മരമല്ല എന്ന് ബോധിയും

ഇലകൾ ഇളക്കി ആണയിടുന്നു


തകർത്തു കഴിഞ്ഞാൽ

പ്രതിമകൾ പ്രതിച്ഛായകൾ

വിശ്വാസങ്ങൾ

പുരാവസ്തുകൾ കെട്ടിടങ്ങൾ

ദേവാലയങ്ങൾ എന്നിവ

തകർന്നത് മാത്രമാണ്


വേരുകൾ ഇടുന്ന ആണയാണ്

മണ്ണിന്നത് മൂടി വെക്കുവാനായേക്കില്ല

ഏറേ നാൾ


കണ്ടു

തകർന്ന പ്രതിമകൾക്കിടയിൽ

ബോധിയുടെ രണ്ട് വേരുകൾ 

ബുദ്ധൻ്റെ പേര്

തിരഞ്ഞ് പോകുന്നു


കാൽച്ചോട്ടിലെ ഒലിച്ചുപോകുന്ന മണ്ണിനോടുള്ള സന്ധി മാത്രമല്ല

ശുദ്ധമായ ആകാശത്തേക്കാൾ

വലിയ മണ്ണില്ല


അപരൻ്റെ മുഖം മാത്രം കാണിക്കുന്ന

കണ്ണാടിയോടുള്ള കലഹമാവണം


ശുദ്ധമെന്ന വാക്ക് പോലും 

രാഷ്ട്രീയ ശരികൾ പാലിക്കുന്നില്ല


ബുദ്ധവേരുള്ള മരം

ധ്യാനിക്കുന്ന പക്ഷികൾ

എന്ന് എഴുതി നിർത്തുന്നു.


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ

 കുട്ടികൾ വികൃതി കാണിച്ചതിൻ്റെ പേരിൽ നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ അവിടുത്തേ ഒരു അധ്യാപിക എന്നേക്കാൾ വികൃതിയാണ് എന്നാലും അത് എനിക്ക് ഉസ്‌കൂളിൽ പോകാതിരിക്കുവാനുള്ള കാരണമാകുന്നില്ല സ്കൂളിൽ പോകാതിരിക്കുവാൻ വേണ്ടി കാരണങ്ങൾ ഒരുപാട് കണ്ടുപിടിച്ച് സ്‌കൂളിൽ പോകാതിരുന്ന കുട്ടിയായിരുന്നു ഞാൻ അതിപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാനൊട്ടു ശാസ്‌ത്രജ്ഞനുമായിട്ടില്ല പ്രണയം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ എന്നേ ഏറ്റവും കൂടുതൽ  മുട്ടേൽ നിർത്തിച്ചത് അവളായിരുന്നു എന്നിട്ടെന്താ ഇന്നിപ്പോൾ  ഉസ്‌കൂളിലേക്ക് എന്നോടൊപ്പം വരേണ്ടത് അവളാണ് അപ്പോഴും എനിക്ക് കവിതയിൽ  ഇത്രയും ഗൃഹപാഠം ഇട്ട് തരുന്ന  അധ്യാപിക ആരാണെന്ന സംശയം അവൾക്കില്ലാതില്ല അത് പക്ഷേ കവിതയെഴുതുന്ന കാലത്താണ് അന്ന് പുഴയിൽ  വെള്ളം പൊങ്ങിയിരുന്നു എന്നൊരു കളവ് എൻ്റെ കവിതയേ ആവർത്തിച്ച് നനച്ചു ഒരുമിച്ച്  ഒരു കുട ചൂടി ഞങ്ങൾ  ആ നനവ് നടന്നുതീർത്തു മഴക്കാലത്ത് തടിപ്പാലം പോലെ  കാതിലെ തുളസിക്കമ്പ് ഞങ്ങളുടെ നിശ്ശബ്ദതകൾക്കിടയിൽ അപ്പോഴും വഴുക്കി അന്നേരവും അവളുടെ കാതിലെ തുളസിക്കമ്പ് ഞങ്ങൾ ഭാഷ പോലും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...