Skip to main content

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌-
മഴവില്ലായി..
പൂത്തു വിരിഞ്ഞുലഞ്ഞ-
പുഷ്പങ്ങളെ...
തല്ലിക്കൊഴിച്ചു-
പിച്ചവെച്ച-
കുസൃതികുരുന്നിനെ,
പിടിച്ചു;
മടിയിൽ-
ചേർത്തണച്ച്...
വൈരക്കല്ലിറ്റുന്ന-
ചെവിയിൽ
മുഖം ചേർത്ത്,
മെല്ലെ മൃദുവായി;
വാത്സല്യമായി;
മന്ത്രിച്ചു...
മഴയെന്നു,
പേരിട്ടു-
വിളിച്ചതാരോ?

സന്ധ്യയിൽ-
കുളിച്ചുതോർത്തി
കടന്നുവന്ന,
ചന്ദ്രികയുടെ...
പിറകിലൂടെ;
നടന്നുചെന്ന്,
അറിയാതെ
മറഞ്ഞു നിന്ന്
കണ്ണുപൊത്തി,
മങ്ങിയനിലാവിന്റെ-
ഓരത്ത് കൂടി
നിശബ്ദതയുടെ
തീരത്ത്
കൈ പിടിച്ചു
കിടത്തി ..
സ്നേഹത്തിന്റെ
മടിയിൽ
തലചായച്ചു
കിടന്നു
രാവിന്റെ
മുടിയിൽ
വിരലോടിച്ചുമെല്ലെ...
പ്രണയത്തിന്റെ
ലിപിയിൽ
ഹൃദയം
കുത്തികുറിച്ചതെന്തോ? 

Comments

  1. മനോഹരമായ നാ‍മം
    മനോഹരമായ ഭാവം

    ReplyDelete
  2. നല്ല വരികള്‍...
    ആശംസകള്‍... :)

    ReplyDelete
  3. Bhaavanaamayam,
    Bhaavanaamrutham!

    ReplyDelete



  4. 1) ഭാവനാസമ്പന്നനായ ഒരു കവി തന്നെയാവും :)




    2) ഒന്നിനി, ശ്രുതി താഴ്ത്തി,പാടുക പൂങ്കുയിലേ..
    എന്നോമലുറക്കമായ്, ഉണർത്തരുതേ..
    എന്നോമലുറക്കമായ്, ഉണർത്തരുതേ...

    മഴത്തുള്ളി പോലെ നിർമ്മലമായ, നിലാവ് പോലെ തെളിമയുള്ള വരികൾ.വളരെയിഷ്ടമായി ഭായ്.




    ശുഭാശംസകൾ....

    ReplyDelete
  5. ഇങ്ങനെ യൊക്കെ വിളിച്ചവർ ഭാവനാ സമ്പന്നർ തന്നെ
    ഇതെഴുതിയ കവിയും
    ആശസകൾ

    ReplyDelete
  6. ആരാണോ? എന്താണോ?
    :)

    ReplyDelete
  7. മാനത്തിന്‍ മുറ്റത്ത്.......
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  8. എന്തിര്...എന്തിര്........

    ReplyDelete
  9. മഴയുടെ കുസൃതിയും പ്രണയത്തിന്റെ മധുരവും
    കവിത അസ്സലായി..
    ആശംസകൾ ..

    ReplyDelete
  10. അജിത്‌ ഭായ്
    വീക്കെ
    സംഗീത്
    ഡോക്ടർ
    സൌഗന്ധികം
    നിധീഷ്
    ശ്രീ
    തങ്കപ്പേട്ടൻ
    അനുരാജ്
    ശരത്പ്രസാദ്
    എല്ലാവര്ക്കും വളരെ വളരെ നന്ദി ഈ വരവിനു വായനക്ക് ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ